വീട്ടിലിരുന്ന് തൊഴിൽ, പഠനം എന്തൊക്കെയാണെന്ന് അറിയാം

Divya John

കൊറോണ കാലത്തു വീട്ടിലിരുന്ന് തൊഴിൽ, പഠനം എന്തൊക്കെയാണെന്ന് അറിയാം. എസ്എസ്എൽസി, പ്ലസ്ടു വിദ്യാര്‍ഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ സംശയ നിവാരണത്തിനായി വിളിക്കാം. കേരള ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസിലിങ് സെൽ ആണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

 

  വാട്ട്സാപ്പ് വഴിയും സംശയ നിവാരണം നടത്താം. വിവിധ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, വിദ്യാഭ്യാസ തൊഴിൽ സ്ഥാപനങ്ങൾ, സ്കോളര്‍ഷിപ്പുകൾ, പ്ലസ് വൺ പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീര്‍ക്കാൻ വിദ്യാര്‍ഥികളും അധ്യാപകരും ദിശയറിയാൻ എന്ന പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിജി ആൻഡ് എസി ജില്ലാ കോര്‍ഡിനേറ്റര്‍ ജോസഫ് കോയിക്കൽ അറിയിച്ചു.

 

  വീട്ടിൽ കമ്പ്യൂട്ടറും ഇൻ്റര്‍നെറ്റ് സൗകര്യവുമുള്ള ഏത് വിദ്യാര്‍ഥിക്കും ഈ ടെസ്റ്റിൽ പങ്കെടുക്കാം. ദിശയറിയാൻ പദ്ധതി സംബന്ധമായി വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പര്‍ 9446720363. കൂടാതെ 18004252843 എന്ന ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാം.കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാര്‍ഥികൾക്ക് കെ-ഡാറ്റ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കാനും ദിശയറിയാൻ അവസരം നൽകുന്നുണ്ട്.

 

  കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാര്‍ഥികൾക്ക് ഉപരിപഠന തൊഴിൽ സാധ്യത നിവാരണത്തിനും അഭിരുചി പരീക്ഷക്കുമായി ദിശയറിയാൻ പദ്ധതി നിലവിൽ വന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഓൺലൈൻ കരിയര്‍ ഗൈഡൻസ് സംവിധാനമാണ് ദിശയറിയാൻ പദ്ധതി.  മികച്ച നിര്‍ദേശങ്ങൾ സര്‍ക്കാര്‍, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയവ സ്വീകരിക്കും.

 

  ഇതുകൂടാതെ, ജനങ്ങളെ ബോധവത്കരിക്കാനും വിവരങ്ങൾ കൈമാറാനും ഈ സംവിധാനം ഉപയോഗിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. വിദ്യാര്‍ഥികൾക്കും അധ്യാപകര്‍ക്കും ഏപ്രിൽ 14 വരെ ഈ ചലഞ്ചിനായി അപേക്ഷിക്കാം. ഏപ്രിൽ 25നകം ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിക്കും.

 

  ഓൾ ഇന്ത്യ കൗൺസിൽ ഫോര്‍ ടെക്നിക്കൽ എജ്യുക്കേഷനും ഫോര്‍ജ്, ഇന്നോവേഷ്യോകുറിസ് എന്നിവയും സംയുക്തമായാണ് സമാധാൻ എന്ന് പേരിട്ടിരിക്കുന്ന ഓൺലൈൻ ചാലഞ്ച് ഏര്‍പ്പെടുത്തിയിട്ടുള്ളത്.കൊറോണ വൈറസിനെ തടയാനുള്ള നൂതന മാര്‍ഗങ്ങൾ വിദ്യാര്‍ഥികൾക്ക് ഈ ചാലഞ്ചിൻ്റെ ഭാഗമായി നിര്‍ദേശിക്കാം.

Find Out More:

Related Articles: