ഗോൾഡൻ ഗേറ്റ് റെഡിമേഡ് ഷർട്ടിൻ്റെ പരസ്യം എ. ആർ ഒരുഖ്യാതി പത്തൊൻപതാം വയസിൽ!

Divya John
 ഗോൾഡൻ ഗേറ്റ് റെഡിമേഡ് ഷർട്ടിൻ്റെ പരസ്യം എ. ആർ ഒരുഖ്യാതി പത്തൊൻപതാം വയസിൽ! കേരളത്തിലേക്ക് റെഡിമേഡ് ഷർട്ട് കമ്പനിയുടെ വരവിൻ്റെ തുടക്കവും പെരുമ്പാവൂരിലെ ഗോൾഡൻ ഗേറ്റിലൂടെയായിരുന്നു. എ.ആർ സംഗീതം ഒരുക്കിയ "ലുക്കിറ്റ് ദാറ്റ്... ലുക്കിറ്റ് ദാറ്റ്... ദാറ്റ്, ദാറ്റ്, ദാറ്റ്, ദ... ദ... ദ..." എന്ന ആ പരസ്യം ഒരു തലമുറയിലെ മലയാളികളുടെ ഗൃഹാതുരത്വം കൂടിയാണ്. സംവിധായകനും ഛായാഗ്രാഹകനുമായ രജീവ് മേനോൻ്റെ ഉടമസ്ഥതയിലുള്ള മുദ്ര കമ്യൂണിക്കേഷനിലൂടെയാണ് ചെന്നൈ സ്വദേശിയായ ദിലീപ് ബാംഗ്ലൂരിലെ സ്റ്റുഡിയോയിൽ വച്ച് ഈ പരസ്യം കമ്പോസ് ചെയ്യുന്നത്. അന്ന് ദിലീപ് എന്നായിരുന്നു പേര്. പിന്നീടാണ് എ.ആർ. റഹ്മാൻ എന്നു മാറ്റുന്നത്. ഇന്നു നോക്കുമ്പോൾ കേരളക്കരയിലെ എ.ആറിൻ്റെ ആദ്യത്തെ ഹിറ്റാണ് ഈ പരസ്യ ഗാനം. ഇന്ത്യൻ മണ്ണിലേക്ക് ആദ്യമായി ഓസ്കാർ പുരസ്കാരം എത്തിച്ചതിനപ്പുറം ഇന്നും ട്രെൻഡിംഗിൽ മുന്നിൽ നിൽക്കുന്നത് എ.ആർ റഹ്മാൻ്റെ പാട്ടുകൾ തന്നെ.



ആദ്യ സിനിമയായ റോജ മുതൽ സമീപകാലത്ത് തിയറ്ററിലെത്തിയ പൊന്നിയിൻ സെൽവനിലെ ഗാനങ്ങൾവരെ ഇന്ത്യൻ ചലച്ചിത്ര പ്രേമികളുടെ മനസിൽ ഒരുപോലെ ഇടം പിടിച്ചു നിൽക്കുന്നു. ഇതിനിടയിൽ എ.ആറിൻ്റെ കയ്യൊപ്പു പതിപ്പിച്ച് മാനുഷിക വൈകാരിതകളെ തൊട്ടുതലോടിയ ആയിരക്കണത്തിനു ചലച്ചിത്ര ഗാനങ്ങൾ. തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റുകളാണ് എ.ആറിൻ്റേതായി ഇന്ത്യ സിനിമ സംഗീതത്തിൽ അടയാളപ്പടുത്തിയിട്ടുള്ളത്. ഇപ്പോൾ മലയൻകുഞ്ഞ്, ആടുജീവിതം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്കും അദ്ദേഹം സാന്നിധ്യം അറിയിച്ചിരിക്കുന്നു.  ഹോളുവുഡ് സിനിമകളിൽ പോലും തൻ്റെ മേൽവിലാസം കുറിച്ച എ.ആർ. സിനിമയിലെത്തുന്നത് 1992 ലാണ്.  മൂന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിൽ എവിടെയും ഗോൾഡൻ ഗേറ്റ് ഷർട്ടിൻ്റെ പരസ്യം അലയടിച്ചത് ഇന്ന് നാൽപതുകളലിലെത്തി നിൽക്കുന്ന ഒരു തലമുറയുടെ ഓർമകളിലേക്കുള്ള തിരിച്ചു പോക്കാണ്. 



ഇന്നും കാലത്തിനപ്പുറം സഞ്ചരിച്ചക്കുന്നുണ്ട് എ.ആറിൻ്റെ സംഗീതത്തിലെത്തിയ പരസ്യത്തിലെ ലുക്കിറ്റ് ദാറ്റ് ഗാനം. ദൂരദർശനിലും ഓഡിയോ വീഡിയോ കാസറ്റുകളിലും സിനിമ കൊട്ടകകളിലെ വലിയ തിരശീലകളിലും ലുക്കിറ്റ് ദാറ്റ് പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു തൊണ്ണൂറുകളുടേത്. ഗോർഡൻ ഗേറ്റ് To feel good, look good എന്നായിരുന്നു പരസ്യ കാപ്ഷൻ. പരസ്യം ചിത്രീകരിക്കുന്നതിനായി ഗോൾഡൻ ഗേറ്റ് ഷർട്ടിൻ്റെ ഉടമ ബൈജു അന്നു മുംബൈയിലുള്ള മോഡലുകളെയാണ് അണിനിരത്തിയത്. മൂന്നു ലക്ഷം രൂപ മുടക്കിയായിരുന്നു ആർട്ടിസ്റ്റുകളെ വരുത്തി പരസ്യം ചിത്രീകരിച്ചത്. ലുക്കിറ്റ് ദാറ്റ് സംഗീതം വലിയ ശ്രദ്ധ പരസ്യത്തിനു നേടിക്കൊടുത്തു. പിൽക്കാലത്ത് പെരുമ്പാവൂരിൽ മാത്രമല്ല എറണാകുളം, തിരുവനനന്തപുരം, കോട്ടയം, കൊല്ലം, കോഴികോട്, മുവാറ്റുപുഴ എന്നിവിടങ്ങളും കേരളത്തിലെ ആദ്യ റെഡിമേഡ് ഷർട്ട് വിപണി പിടിച്ചടക്കി.



മലയാളികൾക്കും പുതിയൊരു സംസാകരത്തിലേക്കുള്ള മാറ്റം കൂടിയായിരുന്നു ഗോൾഡൻ ഗേറ്റ് ഷർടിൻ്റെ കടന്നു വരവ്. പഴയ പോളിസ്റ്ററും തയ്യൽക്കാരെയും വിട്ട് മലയാളികൾ റെഡിമേഡ് ഷർട്ട് ധരിച്ചു തുടങ്ങിയത് അക്കാലം മുതലാണ്.ബീന പല ചരക്ക് മൊത്ത വ്യാപാരം നടത്തിവന്നിരുന്ന സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗമായിരുന്നു ബൈജു. എൽഎൽബി പഠനത്തിനായി മുബൈയിലെത്തിയപ്പോഴാണ് അവിടെ വ്യാപകമായിട്ടുണ്ടായിരുന്ന റെഡിമെയ്ഡ് ഷർടുകളുടെ ആശയം ബൈജുവിനുണ്ടാകുന്നത്. കേരളത്തിലെ ആദ്യ റെഡിമേഡ് ഷർട്ടിൻ്റെ ഷോറൂമിൻ്റെ പിറവിയിലേക്ക് അതെത്തി. ഇപ്പോൾ കാലത്തിനിപ്പുറം സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് എ.ആറിൻ്റെ സംഗീതത്തിലുള്ള പരസ്യവും ഗോർഡൻ ഗേറ്റ് ഷർട്ടുമെല്ലാം വീണ്ടും ചർച്ചയായത്. ഉടമയായ ഗോൾഡൻ ബൈജുവിന് ഇപ്പോഴും പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ ഗോൾഡൻ ഗേറ്റ് ഷർട്ട് എന്ന പേരിൽ ഷോറൂമുണ്ട്.

Find Out More:

Related Articles: