'മറിയം' ഉടൻ തിയറ്ററുകളിലേക്ക്!

Divya John
 'മറിയം' ഉടൻ തിയറ്ററുകളിലേക്ക്! അപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് തികച്ചും അപരിചിതമായ ചുറ്റുപാടിലേക്ക് വാടി തളർന്ന് എത്തിപ്പെടുന്ന 'മറിയം' എന്ന പെൺകുട്ടിയുടെ അതിജീവനകഥയാണ് മറിയം. ചിത്രം മാർച്ച് മൂന്നിന് തീയേറ്ററുകളിലെത്തുകയാണ്. ബിബിൻ ജോയ് - ഷിഹാ ബിബിൻ ദമ്പതികളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിൽ ഗ്രാമീണമായ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മറിയം എന്ന പേരിന് ഒരുപാട് അർത്ഥ തലങ്ങളുണ്ട്. സ്‌നേഹത്തിന്റെ, സഹനത്തിന്റെ, മാതൃത്വത്തിന്റെയെല്ലാം അടയാളമായാണ് മറിയം എന്ന പേരിനെ പോലും കാണുന്നത്.



 

  ബാനർ എ എം കെ പ്രൊഡക്ഷൻസ്, നിർമ്മാണം മഞ്ചു കപൂർ, സംവിധാനം ബിബിൻ ജോയ്, ഷിഹാബിബിൻ, രചന ബിബിൻ ജോയി, ഛായാഗ്രഹണം രതീഷ് മംഗലത്ത്, എഡിറ്റിംഗ് റാഷിൻ അഹമ്മദ്, ഗാനരചന വിഭു പിരപ്പൻകോട്, സംഗീതം വിഭു വെഞാറമൂട്, ആലാപനം അവനി എസ് എസ്, വിഭു വെഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, കല വിനീഷ് കണ്ണൻ, ചമയം ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സന്ദീപ് അജിത്ത്കുമാർ, അസ്സോസിയേറ്റ് ഡയറക്ടർ സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം ഗിരി സദാശിവൻ, സ്റ്റിൽസ് ജാക്‌സൻ കട്ടപ്പന, പി ആർ ഓ അജയ് തുണ്ടത്തിൽ.
 മൃണാളിനി സൂസൺ ജോർജാണ് മറിയമാകുന്നത്.



  ജോസഫ് ചിലമ്പൻ, ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്‌സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ വി, സുനിൽ, എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ, മെൽബിൻ ബേബി, ചിന്നു മൃദുൽ, ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. അപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് തികച്ചും അപരിചിതമായ ചുറ്റുപാടിലേക്ക് വാടി തളർന്ന് എത്തിപ്പെടുന്ന 'മറിയം' എന്ന പെൺകുട്ടിയുടെ അതിജീവനകഥയാണ് മറിയം. ചിത്രം മാർച്ച് മൂന്നിന് തീയേറ്ററുകളിലെത്തുകയാണ്. ബിബിൻ ജോയ് - ഷിഹാ ബിബിൻ ദമ്പതികളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിൽ ഗ്രാമീണമായ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Find Out More:

Related Articles: