ഇപ്പോൾ എനിക്കേറേയിഷ്ടം നിന്നെയാണ്! എന്നും കടപ്പെട്ടിരിക്കും! രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞ് നടി മംമ്ത മോഹൻദാസ്! രോഗത്തോട് പൊരുതിയതിനെക്കുറിച്ചുള്ള മംമ്തയുടെ തുറന്ന് പറച്ചിലുകൾ വൈറലായിരുന്നു. ജീവിതത്തിൽ മറ്റൊരു അസുഖത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ് താനെന്ന് മംമ്ത പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയായാണ് താരം ഓട്ടോ ഇമ്യൂണൽ ഡിസീസിനെക്കുറിച്ച് പറഞ്ഞത്. വിറ്റിലിഗോയാണ് താരത്തെ ബാധിച്ചിട്ടുള്ളത്. സൂര്യനോട് സംസാരിക്കുന്നത് പോലെയായാണ് മംമ്ത ഇതേക്കുറിച്ച് പറഞ്ഞത്.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മംമ്ത മോഹൻദാസ്. അർബുദത്തെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തെ തിരികെ പിടിച്ച വ്യക്തി കൂടിയാണ് മംമ്ത.പ്രിയപ്പെട്ട സൂര്യൻ, മുൻപെങ്ങുമില്ലാത്ത വിധത്തിൽ ഇപ്പോൾ ഞാൻ നിന്നെ സ്വീകരിക്കുന്നു.
എന്റെ നിറം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയിരിക്കുകയാണ്. നിന്റെ ആദ്യ കിരണങ്ങൾ കാണാനായി ഞാൻ നിന്നേക്കാൾ മുൻപ് എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം എനിക്കും തരൂ. നിന്റെ അനുഗ്രഹത്താൽ ഇന്ന് മുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കുമെന്നായിരുന്നു മംമ്ത കുറിച്ചത്. സഹപ്രവർത്തകരും ആരാധകരുമെല്ലാം പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് മംമ്ത തന്റെ കളർ നഷ്ടമാവുന്നതിനെക്കുറിച്ച് പറഞ്ഞത്. ടൊവിനോ തോമസ്, സൃന്ദ, രശ്മി സോമൻ, തുടങ്ങിയവരുൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങളും സ്‌നേഹവും അറിയിച്ചിട്ടുള്ളത്. ഈ അവസ്ഥയെ അതിജീവിക്കാൻ കഴിയട്ട, ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്. ആയുർവേദത്തിലും പാരമ്പര്യ ചികിത്സകളിലും ഫലപ്രദമായ ചികിത്സ രീതിയുണ്ട്.
ഇത്ര അത്ര ഭയപ്പെടാനില്ലെന്നായിരുന്നു അനുഭവസ്ഥനായ ഒരാൾ പറഞ്ഞത്. ഈ അവസ്ഥയേയും മംമ്തയ്ക്ക് തരണം ചെയ്യാൻ കഴിയട്ടെ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. 24ാം വയസിലായിരുന്നു മംമ്തയ്ക്ക് അർബുദ രോഗമുണ്ടെന്ന് കണ്ടെത്തിയത്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി രോഗമെത്തിയത്. ആരോഗ്യപ്രശ്‌നങ്ങളിലായിരുന്നപ്പോൾ ചില അവസരങ്ങൾ വേണ്ടെന്ന് വെച്ചെങ്കിലും പൂർവ്വാധികം ശക്തിയോടെയായി തിരികെ എത്തുകയായിരുന്നു താരം.
അച്ഛനും അമ്മയുമായിരുന്നു തനിക്ക് താങ്ങായി നിന്നത്. അവരുടെ സ്‌നേഹമാണ് തന്നെ നയിച്ചതെന്നും മംമ്ത പറഞ്ഞിരുന്നു.ആഗതൻ എന്ന ചിത്രത്തിൽ നിന്നും പിൻമാറേണ്ടി വന്നപ്പോഴായിരുന്നു രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ആറ് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞെന്നും താരം പറഞ്ഞിരുന്നു. തിരികെ വരാനായുള്ള ശക്തമായ പോരാട്ടത്തിലായിരുന്നു. തിരിച്ച് വരവിൽ മികച്ച അവസരങ്ങളാണ് മംമ്തയ്ക്ക് ലഭിച്ചത്.കമൽ സാറിനോടാണ് താൻ ആദ്യം അസുഖത്തെക്കുറിച്ച് പറഞ്ഞതെന്നും താരം മുൻപൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.