മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേസെടുക്കുന്നെന്ന് രമേശ് ചെന്നിത്തല!

Divya John
 മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേസെടുക്കുന്നെന്ന് രമേശ് ചെന്നിത്തല! പിവി അൻവർ എന്ന വ്യക്തിയല്ല ഉയർത്തിയ വിഷയമാണ് പ്രധാനമെന്നും ചെന്നിത്തല പറഞ്ഞു. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് വിമർശിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവിൻറെ പ്രതികരണം. നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ രാഷ്ട്രീയ പ്രേരിതമെന്ന് മൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. കേരള രാഷ്ട്രീയത്തിൽ ഇത്രയും കാലം ബിജെപിയോട് യുദ്ധം ചെയ്യുന്നുവെന്നു തോന്നിച്ച സിപിഎമ്മിന് അവരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്നതും തൃശൂർ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി നീക്കുപോക്കു നടത്തിയെന്നതുമായ വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഇത് കേരള ജനതയെ വഞ്ചിക്കലാണ്. ന്യൂനപക്ഷങ്ങളെയും മതേതരത്വത്തെയും വഞ്ചിക്കലാണ്.



കേരള ജനതയ്ക്ക് ഉത്തരം വേണം. മകളെ രക്ഷിക്കാൻ വേണ്ടി മുഖ്യമന്ത്രി ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും പൂരം കലക്കി തൃശൂർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നോട്ടു പോകാനാകില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ കേസ് എടുക്കുന്നു, ഇപ്പോൾ തടയണ പൊളിക്കാൻ പോകുന്നു. മുഖ്യമന്തിക്ക് എതിരെ സംസാരിച്ചാൽ എങ്ങനെ ഭരണകൂടം പ്രതികരിക്കുന്നുവെന്നതിൻറെ തെളിവാണിത്. കേസും നടപടികളുമെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. മുൻ പ്രതിപക്ഷ നേതാവ് വിമർശിച്ചു. അൻവറിനെ എൽഡിഎഫിൽ നിന്നു പുറത്താക്കിവാർത്ത സൃഷ്ടിച്ച് അൻവർ ഉന്നയിച്ച പ്രശ്‌നങ്ങളെ മുക്കിക്കളയാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും എൽഡിഎഫും ശ്രമിക്കുന്നതെങ്കിൽ അത് വെറുതെയാണെന്ന് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു.



ഇതിന് പിന്നാലെയാണ് പുതിയ വിമർശനങ്ങൾ.അന്നു ഞാൻ പറഞ്ഞ എല്ലാ ആരോപണങ്ങളും അന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന പിവി അൻവർ എംഎൽഎ ഇപ്പോൾ ശരിവെക്കുകയാണ്. കൂടെക്കിടക്കുന്നവർക്കാണ് രാപ്പനി അറിയാവുന്നത്. ഇന്ന് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ സാമൂഹ്യ വിരുദ്ധരുടെയും താവളമാവുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എല്ലാ നിയമവിരുദ്ധപ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നു.അൻവറിനെ പുറത്താക്കിയും അൻവറിനെതിരെ രംഗത്തുവരാൻ സൈബർ വെട്ടുക്കിളിക്കൂട്ടങ്ങളോട് ആഹ്വാനം ചെയ്തുമൊക്കെ അണികളെ കബളിപ്പിക്കാൻ എംവി ഗോവിന്ദന് ആകും. പക്ഷേ പൂരം കലക്കൽ മുതൽ സ്വർണക്കടത്തുവരെയുള്ള വിഷയങ്ങളിൽ മറുപടി പറഞ്ഞേ പറ്റു. 



അൻവർ പറയുന്നത് പുതിയ കാര്യങ്ങളല്ല. ഞാൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രമാണെന്നും നിരവധി നിയമവിരുദ്ധ ഇടപാടുകൾ അവിടെ നടക്കുന്നുവെന്നും പറഞ്ഞതിൻറെ തുടർച്ച തന്നെയാണ്.കേരള രാഷ്ട്രീയത്തിൽ ഇത്രയും കാലം ബിജെപിയോട് യുദ്ധം ചെയ്യുന്നുവെന്നു തോന്നിച്ച സിപിഎമ്മിന് അവരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്നതും തൃശൂർ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി നീക്കുപോക്കു നടത്തിയെന്നതുമായ വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഇത് കേരള ജനതയെ വഞ്ചിക്കലാണ്. ന്യൂനപക്ഷങ്ങളെയും മതേതരത്വത്തെയും വഞ്ചിക്കലാണ്.

Find Out More:

Related Articles: