ജീവിതത്തിലെ നിർണ്ണായകമായ ആ തീരുമാനത്തെക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത്!

Divya John
 ജീവിതത്തിലെ നിർണ്ണായകമായ ആ തീരുമാനത്തെക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത്! സല്ലാപമെന്ന സിനിമയിലൂടെയായാണ് നടി മഞ്ജു വാര്യർ സിനിമയിലേക്കെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ മഞ്ജുവിന് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിൽ നിലനിർത്താനാവാതെ വന്നതോടെയായിരുന്നു മഞ്ജുവും ദിലീപും വിവാഹമോചിതരായത്. വർഷങ്ങൾക്ക് ശേഷമായി താരം ഹൗ ഓൾഡ് ആർയൂവിലൂടെ തിരിച്ചെത്തിയപ്പോൾ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങൾ പങ്കുവെച്ചുള്ള മഞ്ജുവിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് എത്തിയപ്പോഴായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്.  എന്റെ ആ സമയത്തെ തോന്നലിന് അനുസരിച്ച് തീരുമാനങ്ങൾ എടുക്കാറുണ്ട്.



  മകൾ ഇനിയെങ്ങനെ ജീവിക്കുമെന്ന തരത്തിൽ അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോൾ അവൾ തനിച്ചാവില്ലേ, അവൾക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, എങ്ങനെ ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിരിക്കാമെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. തീരുമാനങ്ങളെടുക്കുമ്പോൾ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛൻ പറഞ്ഞുവെന്നതിന്റെ പേരിൽ ഞാൻ തീരുമാനം എടുത്തിട്ടില്ല. അത്രയധികം മെമ്മറി പവറൊന്നുമില്ല. ചില സന്ദർഭങ്ങളിൽ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അങ്ങനെ ഓർത്തോർത്ത് വെക്കുന്ന ശീലമില്ല. ആവശ്യമുള്ള കാര്യങ്ങളും മറന്ന് പോവാറുണ്ട് ഇടയ്ക്ക്. സത്യൻ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങൾ ഓർത്തോർത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് എനിക്കില്ല.



അമിതാഭ് ബച്ചനൊപ്പം പരസ്യത്തിൽ അഭിനയിക്കാനായിട്ടുണ്ട്. ഇങ്ങനെയുള്ള വ്യക്തികളെ കാണുമ്പോഴാണ് നമ്മളൊന്നും ഒന്നുമല്ലെന്ന് മനസിലാവുക. അവരുടെ ഷോഓഫ് കണ്ടിട്ടില്ല ഇങ്ങനെ പറയുന്നത്. ഇത്രയൊക്കെ നേടിയിട്ടും അവരുടെ പെരുമാറ്റം, അത് കണ്ട് പഠിക്കേണ്ട കാര്യം തന്നെയാണ്. എന്നെ ആദ്യം കണ്ടപ്പോൾ അയാം അമിതാഭ് ബച്ചൻ എന്ന് പറഞ്ഞ് അദ്ദേഹം തൊഴുതു. ചിത്രീകരണത്തിന് മുൻപ് തന്നെ പുള്ളി എത്തും. നമ്മൾ അപ്പോഴാണ് ചെല്ലുന്നതെങ്കിൽ എഴുന്നേറ്റ് നമസ്‌കാരം പറയും, നമ്മൾ ഇരുന്നാൽ മാത്രമേ അദ്ദേഹം ഇരിക്കാറുള്ളൂ.


ദ പ്രീസ്റ്റിൽ അഭിനയിക്കുന്ന സമയത്ത് ഞാനിങ്ങനെ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു. ആദ്യമായാണല്ലോ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത്. ഞങ്ങളൊന്നിച്ചുള്ള രംഗമുണ്ടല്ലോ, അതിലേക്കാണ് ഞാൻ ആദ്യം ചെന്ന് കയറുന്നത്. ഞാനിതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു. തമാശയൊക്കെ പറഞ്ഞ് വളരെ കൂളായിരുന്നു അദ്ദേഹം. ഞാൻ പ്രതീക്ഷിച്ചതിനേക്കാളും കംഫർട്ടായിരുന്നു ആ സെറ്റിലെന്നും മഞ്ജു പറയുന്നു.

Find Out More:

Related Articles: