കൈയിൽ കത്തിയുമായി സുരേഷ് ഗോപി; SG 251 ൻ്റെ രണ്ടാം പോസ്റ്റർ പുറത്ത്!

Divya John
 കൈയിൽ കത്തിയുമായി സുരേഷ് ഗോപി; SG 251 ൻ്റെ രണ്ടാം പോസ്റ്റർ പുറത്ത്! സുരേഷ് ഗോപിയുടെ പിറന്നാളാണ് ഇന്ന്. ഇതിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രം SG 251 എന്ന ടാഗിൽ ആണ് അറിയപ്പെടുന്നത്. സുരേഷ് ഗോപിയുടെ പിറന്നാളാണ് ഇന്ന്. ഇതിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രം SG 251 എന്ന ടാഗിൽ ആണ് അറിയപ്പെടുന്നത്.കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. സാൾട് ആൻഡ് പെപ്പർ ലൂക്കിൽ ആയിരുന്നു ഫസ്റ്റ് ലൂക്ക് പോസ്റ്ററിൽ താരം പ്രത്യക്ഷപെട്ടത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഒരു റിവെഞ്ച് ഡ്രാമയാണ് SG 251. എതിറിയൽ എൻറർടെയ്‍ൻമെൻറ്സ് നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സമീൻ സലിം ആണ്.



   വേറിട്ട ലുക്കിൽ ആണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൃതാവ് നീട്ടി വളർത്തി കൈയിൽ കത്തിയുമായിയുള്ള താരത്തിൻ്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ ദ്രുത വേഗത്തിൽ നടന്നു വരുകയാണ്. വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് സി വടക്കേവീട്, മാർക്കറ്റിങ് - എന്റർടൈൻമെന്റ് കോർണർ. ഇതുവരെ കാണാത്ത മേക്കോവറിലാണ് പോസ്റ്ററിൽ സുരേഷ് ഗോപി. കൃതാവ് വളർത്തി മീശയോട് ചേർത്ത രീതിയിലാണ് കഥാപാത്രത്തിന്റെ സ്‌റ്റൈലിംഗ്. നായക കഥാപാത്രത്തിന്റെ മുൻകാലം എന്ന തോന്നലും പോസ്റ്റർ നൽകുന്നുണ്ട്.



 

നേരത്തെ ‘ജീം ബൂം ബാ’ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് രാഹുൽ രാമചന്ദ്രൻ. വിതരണം ഓഗസ്റ്റ് സിനിമാസ്. സുരേഷ് ഗോപിയുടെ കരിയറിലെ 251-ാം ചിത്രമാണ് ഇത്. ജോഷിയുടെ പാപ്പൻ, മാത്യൂസ് തോമസിന്റെ ഒറ്റക്കൊമ്പൻ, ജിബു ജേക്കബിന്റെ മേം ഹൂം മൂസ, ജയരാജിന്റെ ഇന്നലെ പ്രഖ്യാപിച്ച ഹൈവേ 2 എന്നിവയാണ് സുരേഷ് ഗോപിയുടേതായി പുറത്തുവരാനുള്ള മറ്റു ചിത്രങ്ങൾ. മുടിയിലും താടിയിലുമൊക്കെ നര പടർന്ന സോൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലായിരുന്നു എതിറിയൽ എന്റർടെയ്ൻമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സമീൻ സലിം ആണ്.



   'അവ്യക്തമായ ഒരു ആശയം മനസ്സിലുള്ളതും ഒരു ഫോട്ടോഷൂട്ട് പോലും ചെയ്യാത്തതുമായ ഒരു കഥാപാത്രത്തെ കെട്ടിപ്പടുക്കുക എന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ്, സേതു ശിവാനന്ദൻ വരച്ച ക്യാരക്ടർ സ്കെച്ചിൻറേയും എസ്.കെ.ഡി കണ്ണൻ രൂപകൽപ്പന ചെയ്ത പോസ്റ്ററിൻറെയും മികച്ച ഫലമായിരുന്നു എസ്.ജി 251 പോസ്റ്റർ, അവരുടെ ക്രിയേറ്റീവ് സ്വമന്വയം മികച്ച ഒരു കലാസൃഷ്‌ടി സൃഷ്ടിച്ചു, സംവിധായകൻ രാഹുൽ രാമചന്ദ്രൻ ദൃശ്യവൽക്കരിച്ച കാര്യങ്ങളോട് ഇത് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ക്യാരക്ടർ പോസ്റ്റർ മേക്കിങ് വീഡിയോയുടെ ദൃശ്യങ്ങൾ നിങ്ങൾക്ക് മുന്നിലേക്ക്', എന്നാണ് സുരേഷ് ഗോപി ക്യാരക്ടർ വീഡിയോ പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

Find Out More:

Related Articles: