രാജമൗലിയും താരങ്ങളും തലസ്ഥാനനഗരിയിൽ ആർആർആർ' പ്രീ ലോഞ്ചിനായി! സംവിധായകൻ എസ് എസ് രാജമൗലിയും അഭിനേതാക്കളായ റാം ചരൺ, ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻററിൽ ഡിസംബർ 26 ന് വൈകിട്ട് 6 മണിക്കാണ് പ്രീ ലോഞ്ച് ഇവൻറ് നടക്കുന്നത്. ലോകമെങ്ങും തരംഗമായ ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന 'ആർആർആർ' സിനിമയുടെ പ്രീ ലോഞ്ച് ചടങ്ങ് 26ന് തിരുവനന്തപുരത്ത് നടക്കും. ബാഹുബലിയെ വെല്ലുന്ന രീതിയിലാണ് ആർആർആർ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ സാക്ഷ്യപ്പെടുത്തിയിരുന്നത്. ട്രെയ്ലർ റിലീസ് ആയ ശേഷം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.
2022 ജനുവരി 7നാണ് ചിത്രം റീലിസ് ചെയ്യുന്നത്. റീലിസിനു മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയത് നേരത്തെ വാർത്തയായിരുന്നു. കഴിഞ്ഞ 20 വർഷമായി സിനിമാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഷിബു തമീൻസിൻറെ നേതൃത്വത്തിൽ റിയാ ഷിബുവിൻറെ എച്ച്ആർ പിക്ചേർസ് ആണ് ആർആർആർ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്ര കഥയാണ് ആർആർആർ പറയുന്നത്. അജയ് ദേവ്ഗൺ ,ബ്രിട്ടീഷ് നദി ഡെയ്സി എഡ്ജർ ,തമിഴ് നടൻ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഡിസ്ട്രിബൂഷൻ രംഗത്ത് 109 ചിത്രങ്ങൾ എത്തിച്ചതിനു പുറമെ എസ് എസ് രാജമൗലിയുടെ ആർആർആർ മലയാളത്തിൽ എത്തിക്കാൻ സാധിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കണക്കാക്കുന്നുവെന്നു ഷിബു തമീൻസ് പറഞ്ഞു.കെ.കെ. സന്തിൽകുമാർ ഛായാഗ്രഹണവും സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനിംഗും നിർവ്വഹിക്കുന്നു. രാജമൗലിയുടെ പിതാവ് വി.വിജയേന്ദ്ര പ്രസാദാണ് കഥയൊരുക്കുന്നത്. കീരവാണി സംഗീതം നൽകുന്ന ചിത്രത്തിൽ വിഷ്വൽ എഫക്ട് വി. ശ്രീനിവാസ് മോഹനാണ്. വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് രാമ രാജമൗലിയാണ്.
ഇന്ത്യയിലെ പ്രേക്ഷക പ്രീതിയും കളക്ഷൻ റെക്കോർഡും നേടിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പിന്നിൽ പ്രവർത്തിച്ചവരാണ് ആർആർആറിനു പിന്നിലും എത്തുന്നത്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ബാഹുബലിയിലെ അണിയറ പ്രവർത്തകർ ആർആർആറിന് വേണ്ടിയും പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. അച്ഛൻ വിജയേന്ദ്രപ്രസാദിൻ്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.