യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മദ്രാസ് മലർ‍; ഹൃദയങ്ങൾ കീഴടക്കി അർജുനും ശ്രീതുവും!

Divya John
 യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മദ്രാസ് മലർ‍; ഹൃദയങ്ങൾ കീഴടക്കി അർജുനും ശ്രീതുവും! സിനിമയെ വെല്ലുന്ന രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന വീഡിയോ യൂട്യൂബിലൂടെയാണ് സംഘാടകർ പുറത്തുവിട്ടത്. വീഡിയോ പുറത്തിറങ്ങി 24 മണിക്കൂർ പിന്നിട്ടപ്പോളേക്ക് തന്നെ അഞ്ചരലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നടൻ കോട്ടയം പ്രദീപിൻ്റെ മകൻ വിഷ്ണു ശിവപ്രദീപിൻ്റേതാണ് സ്ക്രിപ്റ്റ്. ഇതോടെ അച്ഛന്റെ വഴിയേ മകനും സിനിയമം രംഗത്തേക്ക് ചുവട് വച്ചിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങളായ അർ‍ജുനും ശ്രീതുവും പ്രധാന വേഷങ്ങളിലെത്തിയ ഷോർട്ട് ഫിലിം ആണ് 'മദ്രാസ് മലർ' തമിഴ് മ്യൂസിക്കൽ ഷോർട് ഫിലിം ആയി പുറത്തിറങ്ങിയ വീഡിയോ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ്.ഒറ്റ ദിവസം കൊണ്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ മദ്രാസ് മലർ ജിസ് ജോയിയുടെ വോയ്സ് ഓവറോടെയാണ് വീഡിയോയുടെ തുടക്കം.







അർജുനും ശ്രീതുവിനും പുറമെ തമിഴ് ബിഗ് ബോസ് താരം ആയിഷ സീനത്തും പ്രധാന വേഷത്തിലുണ്ട്. വിനീത് ശ്രീനിവാസൻ, ആര്യ ദയാൽ, അഭിജിത്ത് ദാമോദരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മനു ഡാവിഞ്ചി ആണ് സംവിധാനം പയസ് ഹെൻറ്രി, വൈശാഖ് രവി എന്നിവരാണ് നിർമ്മാതാക്കൾ. മുകുന്ദൻ രാമൻ, ടിറ്റോ പി തങ്കച്ചൻ എന്നിവരുടെ വരികൾക്ക് അജിത് മാത്യുവാണ് ഈണം നൽകിയിരിക്കുന്നത്. സിനോജ് പി അയ്യപ്പൻ, ആമോഷ് പുതിയാട്ടിൽ എന്നിവരാണ് ഛായാഗ്രഹണം.ഒരു സിനിമ കാണുന്ന ഫീൽ ലഭിക്കുന്ന രീതിയിലാണ് മദ്രാസ് മലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനകം ഇൻസ്റ്റഗ്രാം റീലുകളിലടക്കം ഇതിലെ ഈണങ്ങൾ വൈറലായി കഴിഞ്ഞിട്ടുണ്ട്. റീൽസിൽ ഇതിലെ ഗാനങ്ങൾക്ക് 18 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടാനായിട്ടുമുണ്ട്.







രണ്ടാം ഭാഗവും ഉണ്ടാകും എന്ന രീതിയിലാണ് ഷോർട് ഫിലിം അവസാനിപ്പിച്ചിരിക്കുന്നത്.സംവിധായകൻ ആകണമെന്ന് ആഗ്രഹിച്ച് അതിനു വേണ്ടി പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരനായിട്ടാണ് അർജുൻ ഷോർട്ട് ഫിലിമിൽ എത്തുന്നത്. ഈ വ്യക്തിയുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന പെൺകുട്ടിയാണ് ശ്രീതു. അതേസമയം ബിഗ് ബോസിലെ ഇവരുടെ കെമിസ്ട്രി ഒരുപക്ഷെ അതിലും ഭംഗിയായി തന്നെ ഇരുവരും ഷോർട്ട് ഫിലിമിൽ നിറക്കുന്നുണ്ട് . എന്തിന് അധികം പറയുന്നു 'അർജുനേ..' എന്നുള്ള നീട്ടിവിളി അതേപോലെ തന്നെ മദ്രാസ് മലരിൽ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. 
ചെറിയൊരു ലവ് സ്റ്റോറിയുടെ അകമ്പടിയോടെ മനോഹരമായ രണ്ട് റൊമാൻറിക് ഗാനങ്ങളുമായിട്ടാണ് മദ്രാസ് മലർ‍ ഒരുക്കിയിരിക്കുന്നത്. 17 മിനിറ്റോളം ദൈർഘ്യമുള്ളതാണ് ഷോർട്ട് ഫിലിം. മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയായിരുന്നു 'മദ്രാസ് മലർ' സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്. സിനിമാ രംഗത്ത് ഉള്ളവരടക്കം നിരവധിപേരാണ് 'മദ്രാസ് മലർ' സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നതും.

Find Out More:

Related Articles: