ആസിഫ് അലിയും നമിതയും പ്രധാന വേഷത്തിലെത്തുന്ന 'എ രഞ്ജിത്ത് സിനിമ!

Divya John
 ആസിഫ് അലിയും നമിതയും പ്രധാന വേഷത്തിലെത്തുന്ന 'എ രഞ്ജിത്ത് സിനിമ!  ലൂമിനസ് ഫിലിം ഫാക്ടറി ഇൻ അസ്സോസ്സിയേഷൻ വിത്ത് ബാബു ജോസഫ് അമ്പാട്ട് അവതരിപ്പിക്കുന്ന ഈ ചിത്രം നിഷാദ് പീച്ചിയാണ് നിർമ്മിക്കുന്നത്. ഡിസംമ്പർ ആറിന് തിരുവനന്തപുരത്ത് ഹൈ സിന്ത് ഹോട്ടലിൽ നടക്കുന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണ ത്തിന് തുടക്കമിടുന്നു. ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ ' നവാഗതനായ നിഷാന്ത് സാറ്റുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് സൈജു ക്കുറുപ്പ് ,ബാലചന്ദ്രമേനോന, ആൻസൺ പോൾ, ശ്യാമപ്രസാദ്, കലാഭവൻ നവാസ്, സുനിൽ സുഗത, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ജോർജ് കുളങ്ങര, മുകുന്ദൻ, ജയകൃഷ്ന്നൻ, പൂജപ്പുര രാധാകൃഷ്ണൻ ,ജോഡി ഈരാറ്റുപേട്ട, പ്രിയങ്കാ നായർ, സബിതാ ആനന്ദ്,കൃഷ്ണ, രേണുക, എന്നിവരും പ്രധാന താരങ്ങളാണ്.





   നമിതാ പ്രമോദാണ് നായിക.  റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ ഈണം പകർന്നിരിക്കുന്നു.സിനോജ് വേലായുധൻ ഛായാഗ്രാഹകൻ. കലാസംവിധാനം -അഖിൽ രാജ് ചിറയിൽ . പ്രൊഡക്ഷൻ കൺട്രോളർ. ജാവേദ് ചെമ്പ് . എക്സിക്കുട്ടീവ് പ്ര പ്രൊഡ്യൂസേഴ്സ്.123 ഫ്രയിംസ്&നമിത് ആർ. റോയൽ സിനിമാസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന പുതിയ ചിത്രത്തിൽ പുതിയ നടീനടന്മാരെ ആവശ്യമുണ്ട് എന്നറിയിപ്പുമായി പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന "എ രഞ്ജിത്ത് സിനിമ " കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ചിത്രമാണ്.






   ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്റ്ററായിട്ടുണ്ട്. നിഷാദ് പീച്ചി നിർമിക്കുന്ന "എ രഞ്ജിത്ത് സിനിമ " സി.എച്ച് മുഹമ്മദ്‌ റോയൽ സിനിമാസിലൂടെ തിയേറ്ററിൽ എത്തിക്കുന്നു. രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 





  ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്. സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകൻ സംഗീതം പകരുന്നു. എഡിറ്റർ ദിലീപ് ഡെന്നീസ്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, കല രാജീവ്‌ കോവിലകം,മേക്കപ്പ് അമൽ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ ജോമൻ ജോഷി തിട്ടയിൽ, ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ എ. എസ്. ദിനേശ്.

Find Out More:

Related Articles: