56 ന്റെ അന്നാണ് കുഞ്ഞിനേയും കൊണ്ട് മാനസി സീരിയലിൽ അഭിനയിക്കാൻ പോകുന്നത്; കുറ്റപ്പടുത്തലുകൾ സ്വാഭാവികമല്ലേ എന്ന് നടി സീമ! ഒരു താരം എന്നതിനപ്പുറം സീമ നിസ്സീമമായ സ്നേഹത്തിനും, കരുതലിനും ഒരു ഉദാഹരണം കൂടിയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലാതിരുനിന്നിട്ടും, ക്യാൻസർ ബാധിതയായ നടി ശരണ്യക്ക് വേണ്ടി അവർ ലൈവിലെത്തി. ആ ലൈവിലൂടെയാണ് ശരണ്യ എന്ന നടി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സഹായകമായി നിരവധി കരങ്ങൾ എത്തുന്നത്. ശരണ്യ മരിക്കുന്നത് വരെയും അതിനു ശേഷവും ആ കുടുംബത്തിന് താങ്ങായി നിൽക്കുന്നതും സീമയാണ്. ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് സീമ. സീമയുടെ വാക്കുകളിലേക്ക്.
താരജാഡകളില്ലാത്ത ഒരു നടിയാണ് സീമ ജി നായർ. കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷങ്ങളായി ഇവർ നമ്മുടെ സ്വീകരണ മുറിയിലും, ബിഗ് സ്‌ക്രീനിലുമായി നിറയുന്ന താരം കൂടിയാണ്. ഓപ്പോസിറ്റ് ഇല്ലെങ്കിൽ ലോകമേ നിലനിൽക്കില്ല. ഓപ്പോസിറ്റ് വേണം. ഓപ്പോസിറ്റ് വന്നപ്പോളൊക്കെ വേദനിച്ചിട്ടുണ്ട്. പിന്നെ പറയില്ലേ എന്ത് ബുദ്ധിമുട്ടു വന്നാലും ധൈര്യത്തോടെ മുൻപോട്ട് പോവുക. അതാണ് ഞാൻ പേടിച്ചിരിക്കുന്നത്. എന്റെ ജീവിതത്തിലേറ്റവും പ്രധാനം ഈശ്വരൻ ആണ്. ദൈവത്തെ മുറുകെ പിടിച്ചു മുൻപോട്ട് പോവുകയാണ്- നെഗറ്റീവ് കമന്റ്സ് വരുന്നതിനെകുറിച്ചാണ് സീമ സംസാരിച്ചു തുടങ്ങിയത്. കുറ്റപ്പടുത്തലുകൾ സ്വാഭാവികമല്ലേ. ഗുണം ഉണ്ടെങ്കിൽ ദോഷം ഉണ്ട്. നല്ലത് ഉണ്ടെങ്കിൽ മോശം ഉണ്ട്. നെഗറ്റീവ് ഉണ്ടെങ്കിൽ പോസിറ്റീവ് ഉണ്ട്.
അങ്ങനെയൊക്കെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അവാർഡ് കിട്ടാൻ വേണ്ടിയല്ല ഞാൻ ഒന്നും ചെയ്തത്. അവാർഡ് കിട്ടും മുൻപേ അനുമോദനങ്ങൾ തരാം എന്നൊക്കെ ആളുകൾ പറഞ്ഞിരുന്നു. എന്നാൽ പിന്നെ അത് വാങ്ങിയാൽ അതിനെ കുറ്റം പറയാൻ ആകും ആളുകൾ എത്തുക. ശരണ്യ ഒരു നടി ആയതുകൊണ്ടാണ് ഈ വിവരങ്ങൾ എല്ലാവരും അറിഞ്ഞത്. അതിനും മുൻപേ തന്നെ ഞാൻ സത്കർമ്മങ്ങൾ ചെയ്തിരുന്നു. ഈ ഒരു അവാർഡ് മേടിച്ച സമയത്ത് ഹൗ ഓൾഡ് ആർ യൂ സിനിമയിലെ മഞ്ജു അവതരിപ്പിച്ച കഥാപാത്രമാണ് ഓർമ്മിച്ചത്. പേടിയോടെയാണ് അവാർഡ് വാങ്ങിക്കുന്നത്. എന്റെ അമ്മ നാടക നടി ആയിരുന്നു. തുച്ഛമായ ശമ്പളത്തിൽ ജീവിച്ചിരുന്ന ഒരാൾ ആയിരുന്നു. അമ്മയ്ക്ക് കിട്ടുന്നതിൽ നിന്നും നാട്ടുകാരിൽ നിന്നും കടവും മേടിച്ചിട്ടാണ് അമ്മ അന്യരെ സഹായിച്ചിരുന്നത്. അത് കണ്ടാണ് ഞാൻ വളർന്നത്. ആ സമയം മുതൽ മറ്റുള്ളവരെ സഹായിക്കാൻ ആയിരുന്നു എനിക്ക് തോന്നിയിരുന്നത്.
ഇതൊക്കെ എന്റെ അധ്യാപകർക്കും സുഹൃത്തുക്കൾക്കും എല്ലാവർക്കും അറിയാമായിരുന്നു പണ്ടുമുതൽ തന്നെ. ഇത് ഇന്ന് തുടങ്ങിയതല്ല. ഒരുപാട് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലരീതിയിലും പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതിൽ ഒരെണ്ണം എന്ന് എടുത്തു പറയാൻ ആകില്ല. നമ്മൾ നാടകത്തിൽ അഭിനയിക്കുമ്പോൾ നാടക നടി എന്ന രീതിയിൽ പല മോശ അനുഭവങ്ങളും നേരിട്ടു. പിന്നെ നടി ആയപ്പോൾ ഉണ്ടായ അനുഭവങ്ങൾ വേറെ. ജീവിതത്തിൽ ഉണ്ടായ തിക്തനുഭവങ്ങൾ അത് വേറെ. അങ്ങനെ ഒരു അനുഭവം എന്ന് പ്രത്യേകമായി എടുത്തുപറയാൻ ആകില്ല. അത്രയും മോശപ്പെട്ട അനുഭവങ്ങൾ ഉണ്ട്.