സമാന്തയുടെയും നാഗ ചൈതന്യയുടെയും ദാമ്പത്യ ജീവിതത്തിൽ വിള്ളലോ? ഗോസിപ്പുകളോടും ഊഹാപോഹങ്ങളോടും തനിയ്ക്ക് തോന്നുമ്പോൾ മാത്രമേ പ്രതികരിയ്ക്കൂ എന്നാണ് ചിരിച്ചുകൊണ്ട് സമാന്ത പറഞ്ഞത്. ദ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ നടിയ്ക്ക് പേര് മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ കൃത്യമായ ഉത്തരം സമാന്ത നൽകിയില്ല. ടുംബ പ്രശ്നം ചൂണ്ടിക്കാട്ടി നിർമാതാക്കളുടെയും സംവിധായകരുടെയും ഫോൺ കോളുകൾ പോലും നാഗ ചൈതന്യ എടുക്കുന്നില്ല എന്നാണ് ഗോസിപ്പുകൾ.ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ടുകൾ പ്രകാരം, സമാന്തയുമായി പ്രശ്നമുണ്ടോ എന്ന ചോദ്യത്തോട് നാഗ ചൈതന്യയും അകലം പാലിക്കുകയാണത്രെ.
അതേ സമയം ഇന്റസ്ട്രിയിൽ നിന്നും സമാന്ത ചെറിയ ബ്രേക്ക് എടുക്കുകയാണ് എന്ന റിപ്പോർട്ടുകളും ഉണ്ട്. ശാകുന്തളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ നടി ഇപ്പോൾ കാത്ത് വാക്കുല രണ്ട് കാതൽ എന്ന തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായാൽ ഉടൻ ബ്രേക്ക് എടുക്കുമത്രെ. അതുപോലെ തന്നെ തെലുങ്ക് - തമിഴ് സിനിമാ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നായികമാരാണ് നയനും സാമും. ഇരുവരെയും ഒന്നിച്ച് കാണുക എന്നത് ആരാധകരെ സംബന്ധിച്ചും വളരെ അധികം സന്തോഷമുള്ള കാര്യമാണ്. നയൻതാരയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതൽ.വിജയ് സേതുപതിയും സമീപത്തുണ്ട്. ഇത് സംബന്ധിച്ച പല ഗോസിപ്പുകളും ഇതിനടോകം പുറത്ത് വന്നു കഴിഞ്ഞു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഏതാനും ചില ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. നയൻതാരയും വിഘ്നേശും ഒരേ തരത്തിലുള്ള സാരി ഉടുത്ത് നിൽക്കുന്നതായിരുന്നു ചിത്രത്തിൽ. നയൻതാരയും സമാന്തയും സഹോദരിമാരായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് ഇപ്പോൾ കേൾക്കുന്നത്. രണ്ട് പേരും പ്രേമിയ്ക്കുന്നതും ഒരാളെയാണ്. ഒരു ത്രികോണ പ്രണയ കഥയാണ് ചിത്രത്തിൽ പറയുന്നത് എന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വരുന്നത്.പോണ്ടിച്ചേരിയിൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുകയാണ്. അധികം വൈകാതെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാവാൻ സാധ്യതയുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഷൂട്ടിങ് പെട്ടന്ന് തീർക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിയ്ക്കുന്നത്. കാത്ത് വാക്കുല രണ്ട് കാതൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാലും നയൻതാര തിരക്കിലാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലും ചെയ്തു തീർക്കാൻ സിനിമകൾ ഒരുപാടാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് അടുത്തതായി നയൻ അഭിനയിക്കുന്നത്. ഷാരൂഖ് ഖാൻ ആണ് ചിത്രത്തിലെ നായകൻ.