താരസമ്പന്നമായി പെപ്പെയുടെ വിവാഹ റിസപ്ഷൻ!

Divya John
 താരസമ്പന്നമായി പെപ്പെയുടെ വിവാഹ റിസപ്ഷൻ! പ്രേക്ഷകർക്ക് സുപരിചിതനായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ  മാറിയ താരമാണ് ആന്റണി വർഗീസ്. പെപ്പെ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു. പാർട്‌നർ എന്ന ക്യാപ്ഷനൊപ്പം അനീഷയ്‌ക്കൊപ്പമുള്ള ഫോട്ടോ ആന്റണി പോസ്റ്റ് ചെയ്തിരുന്നു. വിവാഹചിത്രങ്ങളും സൈബറിടം ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ ആൻ്റണി വർഗ്ഗീസ് പെപ്പെയുടെ വിവാഹ റിസപ്ഷൻ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 





   അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധേയനായ ആൻ്റണി വർഗ്ഗീസ് പെപ്പെയുടെ വിവാഹ റിസപ്ഷൻ ചടങ്ങിൽ താരങ്ങളായ ജോജു ജോർജ്ജ്, ടൊവിനോ തോമസ്, ജയസൂര്യ, ബിബിൻ ജോർജ്ജ്, സംവിധായകൻ അനിൽ രാധാകൃഷ്ണൻ, ലിജോ ജോസ് പെല്ലിശ്ശേരി, നടിമാരായ ഗൌതമി നായർ, സാനിയ ഇയ്യപ്പൻ, നിഖില വിമൽ, ധ്രുവ്, ഷെബിൻ ബെൻസൺ, സർജാനോ ഖാലിദ്, പരീക്കുട്ടി, അലസാൻഡ്ര, നയന എൽസ, സ്പോർട്സ് താരം വിനീത്, കോസ്റ്റ്യൂം ഡീസൈനർ സ്റ്റെഫി, റംസാൻ, ഷിയാസ് കരീം, അക്ഷയ്, വിജയ് ബാബു, വിജയ് യേശുദാസ്, ദീപ്തി സതി,റോഷ്ന ആൻ, കിച്ചു ടെല്ലസ്, ബാലു വർഗ്ഗീസ്, ഭാര്. എലീന തുടങ്ങിയ താരങ്ങളൊക്കെ പങ്കെടുത്തിരുന്നു. താരസമ്പന്നമായിരുന്നു റിസപ്ഷൻ. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ റിസപ്ഷൻ നടന്നത്. അനീഷ പൗലോസും ആന്റണിയും ബാല്യകാല സുഹൃത്തുക്കളാണ്.






   പ്രണയസാഫല്യത്തിന്റെ സന്തോഷത്തിലാണ് ഇരുവരും. വിദേശത്ത് നഴ്‌സായി ജോലി ചെയ്തു വരികയാണ് അനീഷ. ഓഗസ്റ്റ് എട്ടിന് അങ്കമാലിയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. മലയാളത്തിൻറെ യുവതാരം ആൻ്റണി വർഗ്ഗീസിൻ്റെ മനസ്സമ്മതവും വിവാഹവും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു നടന്നത്. അജഗജാന്തരം, ജാൻ മേരി, ആരവം, ആനപ്പറമ്പിലെ വേൾഡ് കപ്പ് തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. എൻഗേജ്‌മെന്റിന്റേയും ഹൽദിയുടേയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.  കഴിഞ്ഞ ദിവസമായിരുന്നു വിവാഹ റിസപ്ഷൻ നടന്നത്. അനീഷ പൗലോസും ആന്റണിയും ബാല്യകാല സുഹൃത്തുക്കളാണ്. പ്രണയസാഫല്യത്തിന്റെ സന്തോഷത്തിലാണ് ഇരുവരും. വിദേശത്ത് നഴ്‌സായി ജോലി ചെയ്തു വരികയാണ് അനീഷ. ഓഗസ്റ്റ് എട്ടിന് അങ്കമാലിയിൽ വെച്ചായിരുന്നു വിവാഹം നടന്നത്.

Find Out More:

Related Articles: