അപ്പാനി ശരതും സുഹൃത്തുക്കളും ചേർന്നൊരുക്കുന്ന ഫാൻറസി ത്രില്ലർ‍; 'ട്രിപ്പ്'!

Divya John
അപ്പാനി ശരതും സുഹൃത്തുക്കളും ചേർന്നൊരുക്കുന്ന ഫാൻറസി ത്രില്ലർ‍; 'ട്രിപ്പ്'! ശരത് കുമാർ എന്ന മുഴുവൻ പേര് അങ്കമാലി ഡയറീസിലെ കഥാപാത്രത്തിൻറെ പേരായ അപ്പാനി എന്ന പേരും ചേർത്ത് അപ്പാനി ശരത്ത് എന്ന് പിന്നീട് അറിയപ്പെടുകയായിരുന്നു പോക്കിരി സൈമൺ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സച്ചിൻ, സണ്ടകോഴി2, കോണ്ടസ, ലവ് എഫ് എം, അമല തുടങ്ങിയ സിനിമകളാണ് പിന്നീട് ശരത്ത് അഭിനയിച്ചത്. തമിഴിൽ ഇറങ്ങിയ ഓട്ടോശങ്കർ എന്ന വെബ് സീരീസിൽ ഏറെ ശ്രദ്ധേയ പ്രകടനം അപ്പാനി കാഴ്ചവെച്ചിരുന്നു. അങ്കമാലി ഡയറീസ്, വെളിപാടിൻറെ പുസ്തകം എന്നീ സിനിമകളിലൂടേയും ഓട്ടോ ശങ്കർ വെബ് സീരീസിലൂടേയും ഏറെ ശ്രദ്ധ നേടിയ ശരത് അപ്പാനിയും സുഹൃത്തുക്കളും ചേർന്നൊരുക്കുന്ന വെബ് സീരീസ് വരുന്നു.




 2017-ൽ സിനിമാലോകത്തെത്തി 4 വർഷം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിലേക്ക് വളർന്ന നടനാണ്‌ അപ്പാനി ശരത്.  'ട്രിപ്പ്' എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസാണ് ഇവർ നിർമ്മിക്കുന്നത്. തിയ്യാമ്മ പൊഡക്ഷൻസ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. ഇമാജിനറി ഫാൻറസി ത്രില്ലറായി ഒരുക്കിയിരിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് സാദിഖ് എആർഎൻ ആണ്. ഇന്നു മുതലാണ് വെബ് സീരീസ് യൂട്യൂബിൽ ആരംഭിക്കുന്നത്. ഇപ്പോഴിതാ താനും സുഹൃത്തുക്കളും ചേർന്ന് അണിയിച്ചൊരുക്കുന്ന വെബ് സീരീസിനെ കുറിച്ച് അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്. ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം, മിഷൻ സി, ബെർനാർഡ്, മിയ കുൽപ്പ തുടങ്ങി നിരവധി സിനിമകളാണ് ശരത് അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്നത്.




കാളിയാർ കോട്ടേജ് എന്ന വെബ് സീരീസും ഒരുങ്ങുന്നുണ്ട്. തമിഴിലെ ശ്രദ്ധേയ താരം ശശികുമാർ നായകനാകുന്ന ഒരു ചിത്രത്തിൽ പ്രതിനായക വേഷത്തിലും ജല്ലിക്കെട്ട് പശ്ചാത്തലമാക്കിയൊരുങ്ങുന്ന മറ്റൊരു ചിത്രത്തിലും ശരത് അഭിനയിക്കുന്നുണ്ട്. ശരത് അപ്പാനി കഥയും തിരക്കഥയും ഒരുക്കുന്ന ആദ്യ സിനിമയായ ചാരം എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നവാഗതനായ ജോമി ജോസഫാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. വില്ലനായെത്തി പിന്നീട് നായക നിരയിലേക്കുയർന്ന ശരതും സുഹൃത്തുക്കളും ചേർന്നൊരുക്കുന്നതാണ് ട്രിപ്പ്, ശരത് കഥയും തിരക്കഥയുമൊരുക്കി അഭിനയിക്കുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.




 ശരത് കുമാർ എന്ന മുഴുവൻ പേര് അങ്കമാലി ഡയറീസിലെ കഥാപാത്രത്തിൻറെ പേരായ അപ്പാനി എന്ന പേരും ചേർത്ത് അപ്പാനി ശരത്ത് എന്ന് പിന്നീട് അറിയപ്പെടുകയായിരുന്നു പോക്കിരി സൈമൺ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സച്ചിൻ, സണ്ടകോഴി2, കോണ്ടസ, ലവ് എഫ് എം, അമല തുടങ്ങിയ സിനിമകളാണ് പിന്നീട് ശരത്ത് അഭിനയിച്ചത്. തമിഴിൽ ഇറങ്ങിയ ഓട്ടോശങ്കർ എന്ന വെബ് സീരീസിൽ ഏറെ ശ്രദ്ധേയ പ്രകടനം അപ്പാനി കാഴ്ചവെച്ചിരുന്നു.

Find Out More:

Related Articles: