കുഞ്ഞ് മറിയത്തിന് പപ്പ ദുൽഖറിന്റെ പിറന്നാൾ സന്ദേശം!

Divya John
കുഞ്ഞ് മറിയത്തിന് പപ്പ ദുൽഖറിന്റെ പിറന്നാൾ സന്ദേശം! നാലാം പിറന്നാൾ ആഘോഷിച്ച ഡിക്യുവിന്റെ കുഞ്ഞു മാലാഖക്ക് ആശംസയുമായി നിരവധി സിനിമ താരങ്ങളാണ് ഓൺലൈനിൽ പോസ്റ്റുകൾ ഇട്ടത്. എന്തായാലും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ അച്ഛൻ ദുൽഖറിന്റെ പോസ്റ്റുമെത്തി ഒടുവിൽ. മറിയത്തിനൊപ്പമുള്ള 'അന്നും ഇന്നും' മോഡൽ സെൽഫിയാണ് ദുൽഖർ ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം മകൾക്കായി ഒരു ഹൃദയസ്പർശിയായ കുറിപ്പും താരം എഴുതിയിട്ടുണ്ട്. "നമുക്ക് ഈ ഫോട്ടോയെടുപ്പ് എല്ലാ വർഷവും ചെയ്യണം മറിയ, എന്ത് പറയുന്നു? നിന്നിൽ നിന്ന് ദൂരെ ആയിരിക്കുമ്പോഴൊക്കെ ഞാൻ ഏറ്റവുമധികം ചെയ്യുന്നത്, നീ ജനിച്ച അന്നു മുതലുള്ള ഫോട്ടോകൾ കാണുക എന്നതാണ്.



   നിന്റെ അടുത്ത് നിന്ന് പോകുമ്പോൾ പപ്പയ്ക്ക് ആ അകൽച്ച മാറ്റാനുള്ള ഏക പോംവഴി അതാണ്. അക്കൂട്ടത്തിൽ ഈ ചിത്രങ്ങൾ എന്റെ ഹൃദയത്തോടെ വളരെയധികം ചേർന്നിരിക്കുന്നു.," ദുൽഖർ മകൾക്കായി എഴുതി. "മറ്റൊരു ലോക്ക്ഡൗൺ പിറന്നാൾ ആണ് ഇത്. നിനക്കൊപ്പം ഇന്ന് കൂട്ടുകാർ ആരുമില്ല. എന്നാലും ഇന്ന് വളരെ സന്തോഷവതിയായ കുഞ്ഞായിരുന്നു നീ. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതിൽ കൂടുതലൊന്നും ചോദിക്കാനില്ല. നീയാണ് ഞങ്ങളുടെ ആനന്ദവും അനുഗ്രഹവും, ഞങ്ങളുടെ പുഞ്ചിരിയും ചിരിയുമെല്ലാം നീയാണ്," എന്നും ഡിക്യു.ലോക്ക്ഡൗൺ ബർത്ത്ഡേ ആയിരുന്നു എങ്കിലും, കൂട്ടുകാർ ആരുമില്ലായിരുന്നു എങ്കിലും തന്റെ കുഞ്ഞു രാജകുമാരി ഒരു ഹാപ്പി ഗേൾ ആയിരുന്നു എന്നാണ് ഡിക്യു പറയുന്നത്.


  ടോവിനോ തോമസ്, സാനിയ ഇയ്യപ്പൻ, അഹാന കൃഷ്ണകുമാർ, സണ്ണി വെയ്ൻ എന്നിവരെല്ലാം ദുൽഖറിന്റെ പോസ്റ്റിനു കമന്റുമായി എത്തിയിട്ടുണ്ട് "പിറന്നാൾ ആശംസകൾ ഡാർലിംഗ് . നാല് വയസുകാരി. ഇനി ഒരു വർഷം മുഴുവൻ നീ അടുത്ത ജന്മദിനത്തിനായി കാത്തിരിക്കും എന്ന് ഞങ്ങൾക്കറിയാം. Boobootum, നിന്റെ സ്പെഷ്യൽ ദിവസം കൂടുതൽ സ്പെഷ്യൽ ആയി എന്ന് കരുതുന്നു," ഡാഡി കൂളിന്റെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെ. 'പ്രിയപ്പെട്ട മറിയം, നിനക്ക് നാല് വയസ്സായിരിക്കുകയാണല്ലോ, ഞങ്ങൾക്കെല്ലാം നീ ഏറെ ആരാധ്യയും പ്രിയപ്പെട്ടവളുമാണ്, ഏറെ മാധുര്യത്തോടെ, സ്നേഹത്തോടെയാണ് നീ ഞങ്ങളുടെയെല്ലാം ജീവിതത്തിൽ തൊട്ടത്,.


 നിൻറെ കസിൻ വികൃതികുട്ടനായ ഇസു ഒരു മുറി നിറയെ നിൻറെ പ്രിയപ്പെട്ട പാവകളും കൂട്ടുകാരും കേക്കുകളുമൊക്കെയായി നിൻറെ അടുത്ത ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ്, ഏറെ മാധുര്യമുള്ള ഞങ്ങളുടെ കുഞ്ഞ് രാജകുമാരി, ഏറെ സ്നേഹത്തോടെ നിനക്ക് ജന്മദിനാശംസകൾ നേരുന്നു', കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ എഴുതി. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം താരം മറിയം തന്നെയായിരുന്നു. കുഞ്ചാക്കോ ബോബനും നസ്രിയയും എല്ലാം പിറന്നാള് കാരിക്ക് ആശംസയുമായി എത്തിയിരുന്നു. കുഞ്ചാക്കോ തന്റെ മകൻ ഇസകൊപ്പം മറിയ കളിക്കുന്ന ഒരു ചിത്രം പങ്കുവെച്ചാണ് കുഞ്ഞിന് ജന്മദിനാശംസ നേർന്നത്.

Find Out More:

Related Articles: