'ഈ സർക്കാരിനെക്കുറിച്ച് ഞാൻ ആദ്യമേ മുന്നറിയിപ്പ് നല്കിയിരുന്നതായി നടൻ പ്രകാശിന്റെ ട്വീറ്റ്!

Divya John
'ഈ സർക്കാരിനെക്കുറിച്ച് ഞാൻ ആദ്യമേ മുന്നറിയിപ്പ് നല്കിയിരുന്നതായി നടൻ പ്രകാശിന്റെ ട്വീറ്റ്! കോവിദഃ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യമാണിപ്പോൾ രാജ്യത്തെവിടെയും. അതോടൊപ്പം തന്നെ പലയിടത്തും ഓക്സിജൻ ക്ഷാമവുമുണ്ട്. ഈ അവസ്ഥയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. 'ഈ രാജ്യത്തിൻറെ നേതാവിനെക്കുറിച്ച് നിങ്ങൾ എന്ത് കരുതുന്നു, കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹം ആദ്യം 100 കോടിയാണ് കൊടുത്തത് പിന്നീട് 500 കോടി നൽകി. എന്നാൽ ഒരു പ്രതിമ പണിയാൻ 3000 കോടി ചിലവഴിച്ചയാളാണ്, എത്രത്തോളം നിർവ്വികാരനായ നേതാവാണ് നമുക്കുള്ളത്.

പൊങ്ങച്ചമുള്ളയാൾ, അഹംഭാവി, ബുദ്ധിശൂന്യൻ ഈ രാജ്യത്തോട് ഇങ്ങനെ ചെയ്യാമോ. തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധികളുമൊക്കെയുള്ള ഈ രാജ്യത്തോട് ഒരിക്കലും അങ്ങനെ ചെയ്യരുത്. അത് നമ്മുടെ പണമാണ്, ഞങ്ങൾ ഇരക്കുകയല്ല. ചോദ്യം ചോദിണം, നികുതി നൽകുന്നവരുടെ പണം ഉപയോഗിച്ച് ചെയ്ത ഈ കാര്യത്തിന് പ്രധാനമന്ത്രി മറുപടി പറയേണ്ടതുണ്ട്, മാധ്യമങ്ങൾ ഇത് പ്രചരിപ്പിക്കണ'മെന്ന് പ്രകാശ് രാജ് പറയുന്നതാണ് ട്വീറ്റ് ചെയ്ത വീഡിയോയിലുള്ളത്. മാത്രമല്ല "ദീർഘ വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള ഈ സർക്കാരിനെക്കുറിച്ച് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്, അത് ഇനിയും ഞാന തുടരും.

ഉണരൂ ഇന്ത്യ" എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ രാജ്യത്തിൻറെ നേതാവിനെ പറ്റി നിങ്ങൾ എന്ത് കരുതുന്നുവെന്നും 3000 കോടി രൂപ മുടക്കി നിർമിച്ച സർദാർ വല്ലാഭായ് പേട്ടൽ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ഒരു പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റിൽ ഇത് കുറിച്ചിരിക്കുന്നത്. ഒരു വീക്ഷണവുമില്ലാത്ത അധികാര ആർത്തിയുള്ള ഈ സർക്കാരിനെ കുറിച്ച് പണ്ടേ താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കാണിച്ച് മോദിയെ രൂക്ഷമായി വിമർശിക്കുന്നൊരു വീഡിയോ പങ്കുവെച്ചിരിക്കുയാണ് അദ്ദേഹം. അതേസമയം വിമര്ശനങ്ങളുടെ ബലമായി കോവിടിന്റെ വാക്‌സിനിൽ വില കുറച്ചു സിറം ഇൻസ്റ്റിറ്റ്യൂട്ട്.

സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാവുന്ന വാക്സിന്റെ വില എന്നത് 400ൽ നിന്നും 300ലേക്കാണ് കുറച്ചിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു ജീവകാരുണ്യ ആംഗ്യമെന്ന നിലയിൽ, സംസ്ഥാനങ്ങൾക്ക് വില ഒരു ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയായി കുറയ്ക്കുന്നു, ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നുമാണ് അദാർ പൂനവല്ല ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിന് നൽകുന്ന അതേ വിലയിൽ തന്നെ സംസ്ഥാനങ്ങൾ‍ക്കും നൽകണമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്.

Find Out More:

Related Articles: