മുകേഷ് നല്ലൊരു ഭർത്താവായിരുന്നില്ല; വൈറലായി മേതിൽ ദേവികയുടെ വാക്കുകൾ!

Divya John
 മുകേഷ് നല്ലൊരു ഭർത്താവായിരുന്നി; വൈറലായി മേതിൽ ദേവികയുടെ വാക്കുകൾ! മുകേഷും മേതിൽ ദേവികയും വേർപിരിയുന്നുവെന്ന റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്നത്. സോഷ്യൽ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ഈ വാർത്ത വൈറലായി മാറിയത്. അതോടൊപ്പം മണിക്കൂറുകൾക്ക് ശേഷമായാണ് പ്രതികരണവുമായി മേതിൽ ദേവിക എത്തിയത്. പ്രചരിക്കുന്ന വാർത്ത ശരിവെക്കുകയായിരുന്നു അവർ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മേതിൽ ദേവിക പ്രതികരിച്ചത്. മുകേഷിനോടോ അദ്ദേഹത്തിന്റെ കുടുംബത്തിനോടോ ഒരു പ്രശ്‌നവുമില്ല. പ്രചരിക്കുന്ന ഗോസിപ്പുകളൊന്നും ശരിയല്ല. കഴിഞ്ഞ ദിവസവും അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും ദേവിക പറയുന്നു


     മുകേഷ് എന്ന വ്യക്തിയോട് പ്രശ്‌നമില്ലെന്ന് മേതിൽ ദേവിക പറയുന്നു. സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം. നിലവിൽ കൊല്ലം എംഎൽഎയാണ് നടൻ.അഭിനയത്തിലും ചാനൽ പരിപാടികളിലുമെല്ലാമായി സജീവമായ മുകേഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് അതിന്റെ വരും പോരായ്കകൾ അദ്ദേഹം തന്നെ അനുഭവിക്കണമെന്ന് പറഞ്ഞിരുന്നു. വിവാദങ്ങളെല്ലാം വരുത്തിവെച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയ്യാറല്ല. തന്നെ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ മുകേഷിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.  8 വർഷം ഒന്നിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് മേതിൽ ദേവിക പറയുന്നു.


   നല്ല മനുഷ്യനാണെങ്കിലും ജീവിതത്തിൽ നല്ലൊരു ഭർത്താവായിരുന്നില്ല അദ്ദേഹം ഇനി അതിന് സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാലാണ് വേർപിരിയുന്നത്. ആശയപരമായി വിയോജിപ്പുകൾ ഏറെയുണ്ട്.വിവാഹമോചനത്തിനായുള്ള വക്കീൽ നോട്ടീസ് അയച്ചുവെന്ന കാര്യവും മേതിൽ ദേവിക സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ അഭിഭാഷകൻ മുഖേനയായാണ് നോട്ടീസ് അയച്ചത്. വിവാഹം നടന്നതും അവിടെ വെച്ചായിരുന്നു. ഒന്നും വാങ്ങിയെടുക്കുന്നതിന് വേണ്ടിയല്ല അത്. അത്തരത്തിലുള്ള ഉദ്ദേശമൊന്നുമില്ല.തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരുന്നു അങ്ങനെ ചെയ്തത്.2013 ഒക്ടോബർ 24നായിരുന്നു മുകേഷും മേതിൽ ദേവികയും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. 


   8 വർഷത്തിന് ശേഷം ഇരുവരും വേർപിരിയുകയാണ്. വിവാഹമോചന വാർത്തയിൽ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹമോചനം കഴിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും മേതിൽ ദേവിക വ്യക്തമാക്കിയിട്ടുണ്ട്  മുകേഷിന്റെ സഹോദരിയായ സന്ധ്യയായിരുന്നു വിവാഹം ആലോചിച്ച് ദേവികയുടെ വീട്ടിലേക്കെത്തിയത്. വിവാഹത്തിന് മുൻപ് അറിയുന്നവരാണെങ്കിലും പൂർണമായും അതൊരു പ്രണയവിവാഹമായിരുന്നില്ലെന്നായിരുന്നു ദേവിക മുൻപ് പറഞ്ഞത്. അതേസമയം വിവാഹമോചന വാർത്ത പുറത്തുവന്നപ്പോൾ മുതൽ ഇവരുടെ പഴയ അഭിമുഖങ്ങളും വൈറലായിരുന്നു.  

Find Out More:

Related Articles: