'ബറോസിന് വേണ്ടി ലാലേട്ടന്റെ ആവശ്യപ്രകാരം ബിഗ് ബോസ് മണിക്കുട്ടനെ വിട്ടുകൊടുത്തതോ': മണിക്കുട്ടൻ എവിടെ!

Divya John
'ബറോസിന് വേണ്ടി ലാലേട്ടന്റെ ആവശ്യപ്രകാരം ബിഗ് ബോസ് മണിക്കുട്ടനെ വിട്ടുകൊടുത്തതോ': മണിക്കുട്ടൻ എവിടെ! തീർത്തും അപ്രതീക്ഷിതമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ൽ നിന്നും മണിക്കുട്ടൻ പുറത്തേക്ക് പോകുന്നത്. കണ്ണ് മൂടിക്കെട്ടിയാണ് കൺഫെഷൻ റൂമിൽ നിന്നും മണിക്കുട്ടനെ പുറത്തേക്ക് കൊണ്ടുപോകുന്നത്. മണിക്കുട്ടൻ തിരികെ വരും എന്ന് മത്സരാര്ഥികളും സോഷ്യൽ മീഡിയയും ആവർത്തിച്ചു പറയുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ സാധനങ്ങൾ വരെ പാക്ക് ചെയ്തു അയച്ചപ്പോൾ മണിക്കുട്ടൻ ഇനി വരില്ലേ എന്ന സംശയവും പ്രേക്ഷകർ പങ്ക് വയ്ക്കുന്നു. മോഹൻലാൽ പങ്കെടുത്തവീക്കെൻഡ് എപ്പിസോഡിന് ശേഷം അദ്ദേഹം ഒരുപാട് അസ്വസ്ഥൻ ആയിരുന്നു എന്ന് പലരും ബിഗ് ബോസ് വീട്ടിൽ ചർച്ച നടത്തുന്നു. മണിക്കുട്ടൻ ബിഗ് ബോസിലേക്ക് വീണ്ടും വരുമെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലൂടെ നടക്കുന്നുണ്ട്.


  മാനസികമായി കടുത്ത സമ്മർദ്ദത്തിലായതിനാലാവും അദ്ദേഹം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും മണിക്കുട്ടൻ പടിക്കൽ കൊണ്ടുപോയി കലമുടച്ചതായും സോഷ്യൽ മീഡിയ പറയുന്നുണ്ട്. സന്ധ്യയുമായും സൂര്യയുമായുള്ള വിഷയവും ചെരുപ്പേറ് വിഷയവുമൊക്കെയാണ് പിന്മാറ്റത്തിനുള്ള കാര്യങ്ങൾ ആയി മണികുട്ടൻ ബിഗ് ബോസിനോട് വിശദീകരിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പൂർവ്വാധികം മനക്കട്ടിയോടെ വീണ്ടും എത്തും എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ, 'ബറോസിന് വേണ്ടി ലാലേട്ടന്റെ ആവിശ്യപ്രകാരം ബിഗ് ബോസ് നമ്മുടെ മണിക്കുട്ടനെ വിട്ടുകൊടുത്തതാണോ', എന്നുള്ള ചർച്ചകളും മണിക്കുട്ടൻ ആർമി പേജുകളിൽ നടക്കുന്നുണ്ട്. ബിബി വീട്ടിൽ നിന്ന് പുറത്തുപോയ മണിക്കുട്ടൻറെ സാധനങ്ങൾ പാക്ക് ചെയ്ത് വയ്ക്കാനുള്ള പെട്ടി വന്നപ്പോൾ ഡിംപലും മറ്റുള്ളവരും ചേർന്ന് ആണ് അദ്ദേഹത്തിന്റെ സാധനങ്ങൾ പാക്ക് ചെയ്ത് തിരിച്ചുകൊടുത്തുവിട്ടത്!


  സ്ത്രീകളോടുള്ള മോശം സംസാരത്തിന്റെ പേരിലും, ടാസ്ക്കിനിടയിൽ റംസാൻ ചെരുപ്പ് വലിച്ചെറിഞ്ഞതിനെകുറിച്ചും അഡോണി വിളിച്ചു ചേർത്ത മീറ്റിങ്ങിൽ സംസാരം ഉണ്ടായിരുന്നു. സംസാരത്തിനിടയിൽ മണിക്കുട്ടൻ പറഞ്ഞ മാസ് ഡയലോഗിന് നിറഞ്ഞ കൈയ്യടി കിട്ടിയിരുന്നു.  "നിങ്ങൾ നന്നായി ഗെയിം കളിച്ചാൽ മതി, നിങ്ങൾ നന്നായി ടാസ്ക്ക് കംപ്ലീറ്റ് ചെയ്‌താൽ മതി. വീക്ക് ആയിട്ടുള്ളവർ തനിയെ പുറത്തായിക്കൊള്ളും. പക്ഷെ ഒരു വ്യക്തിയെ ഇവിടെ നിന്നും പുറത്തുപോയാലും, ജീവിക്കാൻ പോലും അനുവദിക്കില്ല, അവന് പിന്നീട് മുൻപോട്ട്ജീവിതം പോലും ഇല്ല എന്ന രീതിയിലേക്ക് ആക്കാൻ ആയി ആരെങ്കിലും ശ്രമിച്ചാൽ അതിനെ എതിർക്കും. 50 ലക്ഷം ലോൺ എടുത്തു ബിഗ്ഗ് ബോസ്സിന് അടിക്കേണ്ടി വന്നാലും വേറെ ഒരാളുടെ ജീവിതം നശിപ്പിക്കും എന്ന് പറയുന്ന ആളെ ഇനിയും എതിർത്തിരിക്കും. അർഹതയുള്ളവർ ബിഗ് ബോസ് ആയിക്കൊള്ളൂ", എന്നും മണിക്കുട്ടൻ പറഞ്ഞിരുന്നു.

Find Out More:

Related Articles: