നല്ല കട്ടിയുള്ള മുടിക്ക് ഈ രഹസ്യം

Divya John
നല്ല കട്ടിയുള്ള മുടി മുടിയുടെ ആരോഗ്യത്തെ കൂടി സൂചിപ്പിയ്ക്കുന്ന ഒന്നാണ്. മുടി കൊഴിയുമ്പോഴും ആവശ്യത്തിന് വളരാതിരിയ്ക്കുമ്പോഴുമെല്ലാമാണ് പലപ്പോഴും ഉള്ളില്ലാത്ത, കട്ടിയില്ലാത്ത മുടിയായി മാറുന്നത്. സ്‌ട്രെസ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, പോഷകക്കുറവ്, അന്തരീക്ഷ മലിനീകരണം, പാരമ്പര്യം എന്നിവയെല്ലാം തന്നെ മുടിയുടെ കട്ടി നിര്‍ണയിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇതിനു പുറമേ ചില മരുന്നുകളുടെ ഉപയോഗവും ഇതിന് കാരണമാകുന്നു. നല്ല കട്ടിയുള്ള മുടിയ്ക്കായി അടിസ്ഥാനമായി പിന്‍തുടരേണ്ട ചില കാര്യങ്ങളുണ്ട്. നല്ല നീളമുള്ള മുടിയെന്ന സങ്കല്‍പം എല്ലാവര്‍ക്കും ഉണ്ടാകില്ലെങ്കിലും മുടി അധികം ഇഷ്ടമല്ലവരല്ലെങ്കിലും നല്ല കട്ടിയുള്ള മുടിയെന്നത് മിക്കവാറും പേരുടെ ഇഷ്ടമായിരിയ്ക്കും.

   ആരോഗ്യമുള്ള മുടിയേ ഇത്തരത്തില്‍ ഉള്ളുള്ളതാകൂ.മുടിയില്‍ കഴിവതും കെമിക്കല്‍ കലര്‍ന്ന വസ്തുക്കള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇത് ഷാംപൂവെങ്കിലും കണ്ടീഷണറെങ്കിലൂം ഏതെങ്കിലും ക്രീമെങ്കിലുമെല്ലാം തന്നെ. ഇത്തരം വസ്തുക്കള്‍ വാങ്ങുമ്പോള്‍ കറ്റാര്‍ വാഴ, ചെമ്പരത്തി തുടങ്ങിയ നാച്വറല്‍ വസ്തുക്കള്‍ അടങ്ങിയവ വാങ്ങി ഉപയോഗിയ്ക്കുക.മുടി കൂടുതല്‍ വളര്‍ന്നാല്‍ മാത്രമേ കട്ടിയുണ്ടാകൂ. ഇതിനു പ്രധാനമായും വേണ്ടത് ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുക എന്നതാണ്. ഇതിനായി ശിരോചര്‍മം മസാജ് ചെയ്യാം. വെളിച്ചെണ്ണ പോലുള്ള ഓയിലുകള്‍ ചെറുചൂടോടെ ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് ഏറ്റവും ഗുണകരം. നല്ല വെള്ളം ഉപയോഗിയ്ക്കണം, ചൂടു വെള്ളം മുടിയ്ക്കു നല്ലതല്ല.

മുടി ഉണക്കുമ്പോഴും ശ്രദ്ധ വേണം. മുടി മൃദുവായി തുടച്ച് വെള്ളം കളയണം. ഹെയര്‍ഡ്രയര്‍ പോലുള്ളവ ഉപയോഗിയ്ക്കരുത്. ചൂട് മുടിയ്ക്കു കേടാണ്. സ്വാഭാവിക രീതിയില്‍ മുടി ഉണങ്ങാന്‍ അനുവദിയ്ക്കുക. ഫാന്‍ ഉപയോഗിച്ച് ഉണക്കുന്നതില്‍ തെറ്റില്ല.മുടി കഴുകുമ്പോള്‍ ഊരിപ്പോകുന്നതാണ് മുടിയുടെ കട്ടി കുറയാനുള്ള ഒരു കാരണം. കുളിയ്ക്കുമ്പോള്‍ മുടി കൃത്യമായി കഴുകുക. മുടി ജട മാറ്റി കഴുകണം.ശിരോചര്‍മം ഈര്‍പ്പമുള്ളതായി വയ്ക്കുക. ഇതിനായി കെമിക്കലുകള്‍ അടങ്ങാത്ത ക്രീമുകളോ മറ്റോ ഉപയോഗിയ്ക്കാം. ഓയില്‍ മസാജ് മുടിയ്ക്കു നല്ലതാണ്. വരണ്ട സ്വഭാവമുള്ള മുടിയെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലൂം എണ്ണ തേച്ചു കുളി ഗുണം ചെയ്യും.

 ഇതു പോലെ മുടിയില്‍ അമിതമായി എണ്ണമയം നിര്‍ത്തരുത്. ഇത് അഴുക്കുണ്ടാകാനും കാരണമാകും.മുടി വരണ്ടതാകുന്നത് മുടി പാറിപ്പറക്കാനും മുടി പൊട്ടിപ്പോകാനും ഇടയാക്കും.ജടയുണ്ടെങ്കില്‍ ഇത് മെല്ലെ നീക്കി മുടി ചീകുക. ദിവസം രണ്ടു മൂന്നു തവണയെങ്കിലും മുടി ചീകുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുടി വളരാന്‍ സഹായിക്കും. വൃത്തിയുള്ള ചീര്‍പ്പുപയോഗിച്ച് മുടി ചീകണം. വല്ലാതെ അമര്‍ത്തി ചീകരുത്. മുടി നനഞ്ഞ അവസ്ഥയില്‍ മുടി ചീകരുത്. മുടി പൊട്ടിപ്പോകും.മുടി ചീകുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. ഇല്ലെങ്കില്‍ മുടി പൊട്ടിപ്പോകും. മുടി വേരുകള്‍ക്ക് കേടു പറ്റും. പല്ലകലമുള്ള ചീപ്പു കൊണ്ട് ചീകണം.

Find Out More:

Related Articles: