നിഖിലയുടെ കഴുത്തിൽ മിന്ന് ചാർത്തി ഉണ്ണി മുകുന്ദൻ; മലയാള സിനിമ രംഗത്ത് ഹർത അറ്റാക്ക് വന്ന നിമിഷമെന്നു ആരാധകർ! ഉണ്ണി മുകുന്ദൻ എന്താണ് വിവാഹം ചെയ്യാത്തത്, ഉണ്ണിയ്ക്ക് പറ്റിയ പെൺകുട്ടി ആരാണ്, അനുശ്രീയുമായി പ്രണയത്തിലാണോ, മഹിമ നമ്പ്യാർ ആണോ ഉണ്ണിയുടെ കാമുകി എന്നിങ്ങനെ പല ചർച്ചകളും ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അതിനിടയിൽ ഉണ്ണി മുകുന്ദൻ പങ്കുവച്ച ഒരു ഫോട്ടോ ഒരു നിമിഷം ആരാധകരെ ഞെട്ടിച്ചു. നിലവിളക്കും നിറപറയും സാക്ഷി, ഇഷ്ടപ്പെട്ടവരുടെ അനുഗ്രഹത്തിൽ നിഖില വിമലയുടെ കഴുത്തിൽ ഉണ്ണി മുകുന്ദൻ താലി കെട്ടുന്നതാണ് ഫോട്ടോ. ഇത് കണ്ട് ഒരു നിമിഷം പകച്ചുപോയ ആരാധകരുടെ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഹാർട്ട് അറ്റാക്ക് വന്നില്ലന്നേയുള്ളൂ എന്നാണ് ചിലരുടെ കമന്റുകൾ.ഉണ്ണി മുകുന്ദന്റെ വിവാഹം ഇന്ന് മലയാള സിനിമയിലെ ഒരു ആഗോള പ്രശ്‌നം തന്നെയാണ്.
മാർക്കോയ്ക്ക് ശേഷം, കംപ്ലീറ്റ് ഒരു കുടുംബ ചിത്രവുമായി എത്തുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗെറ്റ് സെറ്റ് ബേബിയ്ക്കുണ്ട്. വിനയ് ഗോവിന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൈനക്കോളജിസ്റ്റ് ആയിട്ടാണ് ഉണ്ണി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനെല്ലാം മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.ഞാൻ അങ്ങ് ഇല്ലാണ്ടായി, മഹിമ നമ്പ്യാർ ഐസിയുവിൽ ആണോ, പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയുള്ള പോസ്റ്റ് ഒന്നും ഇടല്ലേ എന്നൊക്കെയുള്ള രസകരമായ കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്.
ഉണ്ണി മുകുന്ദനും നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആ സന്തോഷം പങ്കുവച്ചാണ് ഉണ്ണി മുകുന്ദൻ നിഖിലയെ ടാഗ് ചെയ്ത് ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവച്ചത്. ഇക്കാര്യം ക്യാപ്ഷനിൽ വ്യക്തമായി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഫോട്ടോ മാത്രം കാണുന്ന ഏതൊരു ആരാധകനും തെറ്റിദ്ധരിച്ചു പോകും എന്നത് സ്വാഭാവികം. സിനിമ പോസ്റ്റർ ആണെങ്കിലും, ടൈറ്റിലോ മറ്റ് യാതൊരു വിവരങ്ങളുമോ അതിലില്ല.
നിലവിളക്കും നിറപറയും സാക്ഷി, ഇഷ്ടപ്പെട്ടവരുടെ അനുഗ്രഹത്തിൽ നിഖില വിമലയുടെ കഴുത്തിൽ ഉണ്ണി മുകുന്ദൻ താലി കെട്ടുന്നതാണ് ഫോട്ടോ. ഇത് കണ്ട് ഒരു നിമിഷം പകച്ചുപോയ ആരാധകരുടെ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഹാർട്ട് അറ്റാക്ക് വന്നില്ലന്നേയുള്ളൂ എന്നാണ് ചിലരുടെ കമന്റുകൾ.