ചാടിയ വയർ കുറയ്ക്കാൻ ആയുർവേദ പരിഹാരം

Divya John
ചാടിയ വയർ കുറയ്ക്കാൻ ആയുർവേദ പരിഹാരം. നമുക്കേവർക്കും പ്രിയപ്പെട്ട ഒരു ചികിത്സാ രീതിയാണ് ആയുർവ്വേദം. അതിനാൽ ഒടുവിൽ ആയുർവേദ ചികിത്സയ്ക്കായി പോകുന്നവരാണ് നാമേറെയും. ശരീത്തില്‍ മറ്റേതു ഭാഗത്തേക്കാളും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ സാധ്യതയേറെയുള്ള ഭാഗമാണ് വയര്‍. പെട്ടെന്നു കൊഴുപ്പടിഞ്ഞു കൂടും. പോകാന്‍ ഏറ്റവും പ്രയാസവും. ശരീരത്തിലെ മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും വയറ്റിലെ കൊഴുപ്പാണ് പോകാന്‍ പ്രയാസമുള്ളത്. വയറ്റിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മെഡിക്കല്‍ വഴികളുണ്ട്. നമ്മുടെ പാരമ്പര്യ ചികിത്സാ ശാഖയായ ആയുര്‍വേദത്തിലും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചു പറയുന്നുണ്ട്. ഇതിനായി സഹായിക്കുന്ന ചില ആയുര്‍വേദ മരുന്നുകളുമുമുണ്ട്.ഗുഗ്ഗുലു അഥവാ ഗുല്‍ഗുല്‍ ഇതിനു സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇതില്‍ പ്ലാന്റ് സ്റ്റിറോയ്ഡ് അടങ്ങിയിട്ടുണ്ട്. ഇതാണ് തവയറ്റിലെ കൊഴുപ്പും തടിയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്നത്. അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം തന്നെ ട്രൈഗ്ലിസറൈഡുകളും കൊളസ്ട്രോളും കുറയ്ക്കാൻ ഉപകരിക്കുന്ന പദാർത്ഥങ്ങളും ഗുൽഗുലു അടങ്ങിയിരിക്കുന്നു. കോമിഫോറ മുകുൾ എന്ന മരത്തിന്റെ നീരിൽ നിന്നാണ് ഗുഗ്ഗുലു ഉത്പാദിപ്പിക്കപ്പെടുന്നത്.

  സ്ത്രീ പുരുഷ ഭേദമന്യേ ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് ചാടുന്ന വയര്‍. തടി കൂടുലുള്ളവര്‍ക്ക് വയറും സാധാരണയാണ്. എന്നാല്‍ ചിലപ്പോള്‍ ദേഹം മെലിഞ്ഞതെങ്കിലും വയറുണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും മധ്യപ്രായമെത്തുമ്പോള്‍ വയര്‍ ചാടാന്‍ സാധ്യതയേറെയാണ്. സ്ത്രീകളില്‍ ഗര്‍ഭം, പ്രസവം തുടങ്ങിയ ഘട്ടങ്ങളും ഇത്തരത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുന്നു. ശരീത്തില്‍ മറ്റേതു ഭാഗത്തേക്കാളും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ സാധ്യതയേറെയുള്ള ഭാഗമാണ് വയര്‍. പെട്ടെന്നു കൊഴുപ്പടിഞ്ഞു കൂടും. പോകാന്‍ ഏറ്റവും പ്രയാസവും. ശരീരത്തിലെ മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും വയറ്റിലെ കൊഴുപ്പാണ് പോകാന്‍ പ്രയാസമുള്ളത്. അമിത വണ്ണം ഉണ്ടാകുന്നത് തടയുന്നതോടൊപ്പം കുടംപുളിക്ക് വേറെയുമുണ്ട് ഗുണങ്ങൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുക, ദഹനപ്രക്രിയയെ സഹായിക്കുക തുടങ്ങിയ പല തരത്തിലെ ഗുണങ്ങളും കുടംപുളിയ്ക്കുണ്ട്.

  സാധാരണ തോതില്‍ തടി കുറയ്ക്കാനുള്ള സപ്ലിമെന്റുകളില്‍ കുടംപുളിയില്‍ കണ്ടുവരുന്ന ഹൈഡ്രോക്‌സിസിട്രിക് ആസിഡ് 20-50 ശതമാനം വരെ അടങ്ങിയിരിയ്ക്കുന്നു. 50-60 ശതമാനം വരെയുള്ളവയാണ് കൂടുതല്‍ ഗുണം നല്‍കുക. ഇതില്‍ നിന്നു തന്നെ എത്രത്തോളം കുടംപുളി തടി കുറയ്ക്കാന്‍ സഹായിക്കുമെന്നറിയാവുന്നതേയുള്ളൂ.കുടംപുളി വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. കുടംപുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡ് കൊഴുപ്പുണ്ടാക്കുന്ന എൻസൈമുകളെ തടയുന്നു. മാത്രവുമല്ല ഇത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും വിശപ്പ് ശമിപ്പിക്കുകയും ചെയ്യും.ആയുര്‍വേദത്തിലെ പ്രധാനപ്പെട്ട മരുന്നുകളിലൊന്നായ ത്രിഫലയും വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ത്രിഫല ചൂർണം ചൂടുവെള്ളത്തിൽ ചേർത്ത് പ്രഭാത ഭക്ഷണത്തിന് അര മണിക്കൂർ മുൻപും അത്താഴം കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞും കഴിക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും. 

Find Out More:

Related Articles: