
കോവിഡ് കാലത്ത് കല്യാണത്തിന് പങ്കെടുക്കണോ? എങ്കിൽ കയ്യിൽ ഈ ആപ്പും വേണം
കോവിഡ് കാലത്ത് കല്യാണത്തിന് പങ്കെടുക്കണോ? എങ്കിൽ കയ്യിൽ ഈ ആപ്പും വേണം. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഏർപ്പെടുത്തിയ മൂന്നാം ലോക്ക് ഡൗൺ മെയ് 17ന് അവസാനിക്കാനിരിക്കെ കല്യാണ ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ 17 മുതല്‍ നിലവില്‍ വരുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കല്യാണമുള്‍പ്പടെയുള്ള സ്വകാര്യ പരിപാടികളില്‍ അമ്പത് പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു എന്നും പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യണം എന്നുമാണ് പുതിയ നിർദ്ദേശം. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ മെയ് 17 മുതല്‍ നിലവില്‍ വരുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ രാജധാനി ട്രെയിനുകളിലെ യാത്രയ്ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
യാത്ര ആരംഭിക്കുന്നതിന് മുമ്പ് ആപ്പ് നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്ന് റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് വരുന്നവരടക്കമുള്ള ആളുകൾ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത ആരോഗ്യ സേതു നിർബന്ധമായും അവരവരുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം വിവരസാങ്കേതിക വകുപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ആപ്ലിക്കേഷന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് നിരവധി വിദഗ്ധർ പ്രകടിപ്പിച്ച ആശങ്കകൾക്കിടയിലാണ് സർക്കാർ തലത്തിൽ നിന്ന് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്. കോവിഡ്-19 പ്രതിരോധ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലോക്ക് ഡൗണിന് ശേഷം വില്‍പനയ്‌ക്കെത്തുന്ന എല്ലാ ഫോണുകളിലും ആരോഗ്യസേതു ആപ്ലിക്കേഷന്‍ മുന്‍കൂര്‍ ആയി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിർബന്ധമാക്കിയിരുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇനി വിവാഹങ്ങളിൽ പങ്കെടുക്കണമെങ്കിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തേ മതിയാകൂ. കേരളത്തിലല്ല, അയൽ സംസ്ഥാനമായ കർണാടകയിലാണ് ഈ പുതിയ നിയമം. ആപ്ലിക്കേഷന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് നിരവധി വിദഗ്ധർ പ്രകടിപ്പിച്ച ആശങ്കകൾക്കിടയിലാണ് സർക്കാർ തലത്തിൽ നിന്ന് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കോവിഡ്-19 പ്രതിരോധ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലോക്ക് ഡൗണിന് ശേഷം വില്‍പനയ്‌ക്കെത്തുന്ന എല്ലാ ഫോണുകളിലും ആരോഗ്യസേതു ആപ്ലിക്കേഷന്‍ മുന്‍കൂര്‍ ആയി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിർബന്ധമാക്കിയിരുന്നു. നേരത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. നൂറ് ശതമാനം ജീവനക്കാരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നത്. അതുപോലെ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിൽ കണ്ടെയ്‌ൻമെൻറ് സോണുകളിൽ ഉള്ളവർക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.