പുതിയ സൗകര്യം ഒരുക്കി ഫേസ്ബുക്
ലോകത്ത് ഒട്ടുമിക്ക പേരും ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ ആണ് ഫേസ്ബുക്. ലോക്ക് ഡൗൺ കാലത്ത് ഏവരും ഫേസ്ബുക്കിലാണ് കൂടുതലും ചിലവഴിക്കുന്നത്. ഒരു സമയം 50 പേർക്ക് വരെ മെസഞ്ചർ റൂമിലെ വീഡിയോ കോളിംഗിൽ പങ്കെടുക്കാം.
ഫേസ്‌ബുക്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഇതിൽ പങ്കെടുക്കാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ജന്മദിനങ്ങൾ ആഘോഷിക്കാനും ബുക്ക് ക്ലബുകൾ ആരംഭിക്കാനുമെല്ലാം ഈ മെസഞ്ചർ റൂമുകളിലൂടെ സാധിക്കും.
50 സുഹൃത്തുക്കളെ വരെ ഇതിലേക്ക് ചേര്‍ക്കുകയും പരിധികളില്ലാതെ എത്ര സമയം വേണമെങ്കിലും സംസാരിക്കുകയും ചെയ്യാം. ഇൻവൈറ്റ് ലിങ്ക് വഴിയാണ് ആളുകളെ ക്ഷണിക്കേണ്ടത്. ഈ സൗകര്യം ഉപയോഗിക്കാന്‍ ഫേസ്ബുക്ക് അക്കൗണ്ടോ മെസഞ്ചർ ആപ്പോ വേണ്ട. ലിങ്ക് ക്ലിക്ക് ചെയ്താൽ ബ്രൗസറിൽ ഓപ്പൺ ആവും.
കുടുംബ, സൗഹൃദകൂട്ടായ്മകള്‍ക്ക് നന്നായി ഇണങ്ങുന്ന രീതിയിലാണ് മെസഞ്ചർ റൂം സൃഷ്ടിച്ചിരിക്കുന്നത്. വീഡിയോ കോള്‍ രസകരമാക്കുന്നതിനായി ഓഗ്മെന്റഡ് റിയാലിറ്റി ഇഫക്റ്റ്‌സും ഇഷ്ടമുള്ള ബാക്ഗ്രൗണ്ടുമൊക്കെ ഇതില്‍ ചെയ്യാനാകും. കൂടാതെ 360 ഡിഗ്രി ബാക്ക്ഗ്രൗണ്ടുകളും മെസഞ്ചർ റൂമിൽ അവതരിപ്പിക്കും.
വാട്സാപ്പിന്റെ വീഡിയോ കോളിൽ ഒരേസമയം പങ്കെടുക്കാവുന്നവരുടെ എണ്ണം നാലിൽ നിന്നും എട്ട് ആയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്.കൊറോണ പ്രതിസന്ധിക്കാലത്ത് ഉപയോക്താക്കൾക്ക് കൂടുതൽ വീഡിയോ കോളിംഗ് സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ഫേസ്‌ബുക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സാപ്പിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചിരുന്നു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൂം എന്ന വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ കൂടുതൽ വളർച്ച കൈവരിക്കുന്ന സമയത്താണ് ഫേസ്‌ബുക്കിന്റെ പുതിയ നീക്കം. സൂം കൂടുതലും പ്രൊഫഷണൽ വീഡിയോ കോളുകൾക്കായി ഉപയോഗപ്പെടുത്തുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി സാമൂഹികബന്ധങ്ങള്‍ ദൃഢമാക്കുന്നതിനാണ് ഫേസ്‌ബുക്ക് മെസഞ്ചർ ഊന്നൽ നൽകുന്നത്.
ഇതിനായി പ്രത്യേക ആപ്ലിക്കേഷനൊന്നും ഡൗണ്‍ലോഡ് ചെയ്യേണ്ട. ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് വീഡിയോ കോള്‍ ചെയ്യാം. 50 സുഹൃത്തുക്കളെ വരെ ഇതിലേക്ക് ചേര്‍ക്കുകയും പരിധികളില്ലാതെ എത്ര സമയം വേണമെങ്കിലും സംസാരിക്കുകയും ചെയ്യാം.
കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും കാണാനും സംസാരിക്കാനും കഴിയുന്ന വെർച്ച്വൽ റൂമുകൾ ആണ് ഫേസ്‌ബുക്ക് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.ലോക്ക് ഡൗൺ കാലത്ത് പ്രചാരം നേടിയ ആപ്പാണ് സൂം.