റീയൂണിയൻ ഒരു സംഭവം തന്നെ ! ക്ലാസ്സ്‌മേറ്റ്സ് സിനിമ അതിലും ഗംഭീരം

Divya John

റീയൂണിയനുകൾ നല്ലതാണ്. എന്നാൽ വിലങ്ങു തടിയാകുന്നത്, അതിലും ഭയങ്കരം. ചേർത്തല സ്വദേശിനി, വിദ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട, ചർച്ചകളിൽ സ്കൂൾ, കോളജ് റീയൂണിയനുകളെ, പ്രതിസ്ഥാനത്തു നിർത്തേണ്ട കാര്യമുണ്ടോ? ഇതിനെ സംബന്ധിച്ചു, നിരവധി ചോദ്യങ്ങളാണ്, കടന്നു വരുന്നത്. കേരളത്തിൽ, ക്ലാസ്മേറ്റ് സിനിമ, ഇറങ്ങിയതിനു ശേഷമാണ്, ഇത്ര അധികം സ്കൂൾ, കോളജ് റീയൂണിയനുകൾ സംഘടിപ്പിക്കപ്പെട്ടത്, എന്നത് വസ്തുതയാണ്. അതിനു മുമ്പും, പൂർവ വിദ്യാർഥി 
സംഗമങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ, വ്യാപകമായിരുന്നില്ല.

 

    എന്നാൽ, പഴയ കൂട്ടുകാരെ   കണ്ടെത്താനും, സൗഹൃദ സദസ്സുകൾ സംഘടിപ്പിക്കാനും, ഈ സിനിമ നൽകിയ പ്രചോദനം, ചില്ലറയല്ല. എന്നാൽ, ഇവയൊക്കെ ക്രൂരമായ കൊലപാതകത്തിന്, കാരണമായിരിക്കുകയാണ്. മൂന്ന് മാസം മുൻപാണ്, ഉദയംപേരൂർ സ്വദേശിയായ വിദ്യയെ, ഭർത്താവായ പ്രേംകുമാർ, കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. സ്‌കൂൾ റീയൂണിയൻ, പരിപാടിക്കിടെ പ്രേംകുമാർ, സ്‌കൂൾ പഠനകാലത്തെ കാമുകിയായ, സുനിതയെ കണ്ടെത്തിയതോടെയാണ്, ഭാര്യയെ കൊലപ്പെടുത്താൻ, തീരുമാനിച്ചത്.

 

    കഴിഞ്ഞ മേയിൽ നടന്ന, പൂർവവിദ്യാർഥി സംഗമത്തിൽ, ഇരുവരും പങ്കെടുക്കുകയും, പരസ്പരം പ്രണയം തുറന്നു പറയുകയുമായിരുന്നെന്നാണ്, പൊലീസ് പറയുന്നത്. ഇതോടെ, ഹൈദരാബാദിലെ ജോലി ഒഴിവാക്കി, സുനിത തിരുവനന്തപുരത്ത്, എത്തി. ഇവിടെ, റിക്രൂട്മെന്റ് സ്ഥാപനമുണ്ടായിരുന്ന പ്രേംകുമാറിനൊപ്പം, വീട് വാടകയ്ക്കെടുത്ത്, ഒരുമിച്ചു താമസിച്ചു. ഒപ്പം പഠനവും ലക്ഷ്യമിട്ടു. എന്നാൽ, ഇവരുടെ ബന്ധം പ്രേംകുമാറിന്റെ, ഭാര്യ വിദ്യ അറിഞ്ഞതോടെയാണ് ഇരുവരും ചേർന്ന് വിദ്യയെ ഇല്ലാതാക്കാൻ തീരുമാനിച്ചത്. ഇരുവരുടെയും കുടുംബ ജീവിതം അത്ര നല്ല നിലയിലായിരുന്നില്ലെന്നും, പൊലീസ് പറയുന്നുണ്ട്. സുനിത വർഷങ്ങളായി, ഭർത്താവുമായി നല്ല ബന്ധത്തിലായിരുന്നില്ല, എന്നാണ് പൊലീസിനോടു പറഞ്ഞത്.

 

    സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ്, ശാരീരികമായും മാനസികമായും, സുനിതയെ പീഡിപ്പിക്കുമായിരുന്നത്രേ. മാനസികമായി പ്രശ്നങ്ങളുള്ള, അദ്ദേഹത്തെ ചികിത്സിക്കുന്നതിനും, നല്ല ഒരു തുക, ചെലവഴിച്ചിട്ടുണ്ടെന്നും പറയുന്നു. തുടർന്ന്, ഭർത്താവിന്റെ ബന്ധുക്കൾ, തന്നെ സുനിതയോട് ബന്ധത്തിൽ നിന്നു രക്ഷപ്പെടാൻ, നിർദേശിച്ചിരുന്നതായാണ്. അവർ പൊലീസിനോട് വെളിപ്പെടുത്തിയത്. അനുകൂല സാഹചര്യം ഉണ്ടായപ്പോൾ, രക്ഷപ്പെടൽ എന്ന നിലയിലാണ്, പ്രേംകുമാറുമായി സുനിത സൗഹൃദത്തിലാകുന്നതും, അതു പ്രണയത്തിനു വഴിമാറുന്നതും. സുനിതയുടെ പേരില്‍, പ്രേംകുമാറും വിദ്യയും തമ്മില്‍, വഴക്കുകള്‍ നടന്നിരുന്നു. ഇതോടെയാണ്, വിദ്യയെ ഒഴിവാക്കാ,ന്‍ സുനിതയുമായി ചേര്‍ന്ന്, പ്രേം കുമാര്‍ പദ്ധതിയിട്ടതെന്ന്, പോലീസ് പറയുന്നു.

 

   

     ആയുര്‍വേദ ചികിത്സയുടെ പേര് പറഞ്ഞ്, പ്രേം കുമാര്‍, വിദ്യയെ തിരുവനന്തപുരത്ത് എത്തിച്ചു. ഒരു സുഹൃത്തിന്റെ വില്ലയിലാണ്, ഇരുവരും അന്ന് താമസിച്ചത്. അതേ വില്ലയില്‍, മറ്റൊരു മുറിയില്‍, സുനിതയും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 21ന്, പുലര്‍ച്ചെയോടെ വിദ്യയ്ക്ക്, മദ്യം നല്‍കിയ ശേഷം, കിടപ്പ് മുറിയില്‍ വെച്ച്, ശ്വാസം മുട്ടിച്ചാണ്, കൊല നടത്തിയത്, എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന്, വിദ്യയുടെ മൃതദേഹം, കുളിമുറിയിലേക്ക് മാറ്റി. പിന്നീട്, കാറില്‍ കയറ്റി തിരുനെല്‍വേലിയില്‍ എത്തിച്ചു.

 

    ഹൈവേയ്ക്ക് സമീപത്തുളള കുറ്റിക്കാട്ടിലാണ് പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ചത്. നാട്ടിലേക്ക് മടങ്ങി എത്തിയ പ്രേം കുമാര്‍ ആദ്യം ചെയ്തത് പോലീസ് സ്‌റ്റേഷനില്‍ പോയി ഭാര്യയെ കാണാനില്ല എന്ന് പരാതി കൊടുക്കുക ആയിരുന്നു. നേരത്തെ രണ്ട് മൂന്ന് തവണ വിദ്യയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. അതുകൊണ്ട് തന്നെ സംശയിക്കില്ലെന്ന് പ്രേംകുമാര്‍ കരുതി. മാത്രമല്ല ഗോവയില്‍ പഠിക്കുന്ന മകളെ കാണാനും ഇടയ്ക്ക് വിദ്യ പോകാറുണ്ടായിരുന്നു. വിദ്യയുടെ മൊബൈല്‍ ഫോണ്‍ പ്രേം കുമാര്‍ തീവണ്ടിയില്‍ ഉപേക്ഷിച്ചു. നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലെ ഡസ്റ്റ് ബിന്നിലാണ് ഫോണ്‍ ഉപേക്ഷിച്ചത്. ഫോണ്‍ ട്രെയ്‌സ് ചെയ്ത പോലീസ് ലൊക്കേഷന്‍ ബീഹാര്‍ ആണെന്നാണ് പോലീസ് കണ്ടെത്തിയത്.

 

    ആ വഴിക്ക് അന്വേഷണം നടക്കവേയാണ് പ്രേം കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതായി പോലീസ് അറിയുന്നത്. മാത്രമല്ല ഇയാള്‍ വാടകവീട് മാറിയതും പോലീസില്‍ സംശയമുണ്ടാക്കി. അതിനിടെ വിദ്യയുടെ മൃതദേഹം തിരുനെല്‍വേലിയിലെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്തത് കൊണ്ട് പോലീസ് തന്നെ മറവ് ചെയ്തു. അതിനിടെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തിക്കൊണ്ട് പ്രേം കുമാര്‍ പോലീസിന് വാട്‌സ്ആപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നു. ഇതോടെയാണ് തിരുവനന്തപുരത്ത് നിന്ന് പ്രതികളെ പിടികൂടിയത്.

Find Out More:

Related Articles: