50 വർഷത്തിനിടയിൽ മൂന്ന് ജില്ലകൾ വെള്ളത്തിനടിയിലാകും
കേരളത്തിലെ എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളിലെ ചില മേഖലകൾ 30 വർഷത്തിനിടയിൽ വെള്ളത്തിനടിയിലാകുമെന്നു രാജ്യാന്തര കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്.അമേരിക്ക ആസ്ഥാനമായ കാലാവസ്ഥ പഠന ഏജന്‍സിയാണ് 2050ഓടെ വെളളത്തിനടിയിലാകുന്ന പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ ക്ലൈമറ്റ് സെന്‍ട്രല്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കനത്ത മഴയുണ്ടാക്കിയ പ്രളയത്തില്‍ നിന്ന് മെല്ലെ കരകയറുന്ന മലയാളികള്‍ക്കു മുമ്പിലേക്കാണ് ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന രാജ്യാന്തര കാലാവസ്ഥാ ഏജന്‍സിയുടെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് എത്തിയത്.ഭൂപടത്തില്‍ ചുവന്ന നിറത്തില്‍ കാണുന്നതാണ് കടല്‍ കയറുന്ന മേഖലകള്‍.എറണാകുളം ജില്ലയിലെ എടവനക്കാട് മുതല്‍ ചെല്ലാനം വരെയുളള തീരവും ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതല്‍ എറണാകുളം ജില്ലയിലെ എടവനക്കാട് മുതല്‍ ചെല്ലാനം വരെയുളള തീരവും ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതല്‍ വലിയഴീക്കല്‍ വരെയുളള തീരവും കടല്‍ കയറുമെന്ന് ഭൂപടത്തിൽ സൂചിപ്പിക്കുന്നത്.കടലിലെ ജലനിരപ്പുയരുമ്പോള്‍ കായലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കോട്ടയം ജില്ലയിലെ വൈക്കവും,കുമരകവും,തൃശൂര്‍ ജില്ലയിലെ പറപ്പൂര് മുതല്‍ ആറാട്ടുപുഴ വരെയുളള മേഖലകളിലും വെളളം കയറുമെന്നാണ് കണ്ടെത്തല്‍. ഇതിനോടൊപ്പം കുട്ടനാട്ടിലുണ്ടാകുന്ന നാശനഷ്ടങ്ങള്വളരെ വലുതായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ലോകത്തെ മഹാനഗരങ്ങളില്‍ ചിലതും,ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും കടലെടുക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഏകദേശം 150 ദശലക്ഷം മനുഷ്യ ജീവിതങ്ങളെ തകിടം മറിച്ചേക്കാവുന്ന കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനുളള മുന്നൊരുക്കങ്ങൾ സര്‍ക്കാരുകള്‍ ഇപ്പോഴെ തുടങ്ങണമെന്ന നിര്‍ദേശവും റിപ്പോർട്ടിൽ പറയുന്നുണ്ട്.