താടിയിൽ താരനോ? പരിഹാരമുണ്ട്!

Divya John
താടിയിൽ താരനോ? പരിഹാരമുണ്ട്! നിങ്ങളുടെ മനോഹരമായ താടിയെ വെളുത്തതും പൊളിഞ്ഞിളകിയതുമായ താരൻ മറച്ചുവെച്ചാലോ? തലയിൽ താരൻ ഉണ്ടാകുന്നത് ശല്യപ്പെടുത്തുന്ന പ്രശ്നമാണ്. എന്നാൽ ഇത് നിങ്ങളുടെ താടിയിൽ കാണപ്പെടാൻ തുടങ്ങിയാൽ അത് കൂടുതൽ നാണക്കേടാണ്. താടിയിൽ താരൻ ഉണ്ടാകുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങൾ വരണ്ട ചർമ്മവും ഫംഗസ് അണുബാധയുമാണ്. ഇവ രണ്ടും ശരിയായ ഉൽ‌പ്പന്നങ്ങളും ശീലങ്ങളും ഉപയോഗിച്ച് ഫലപ്രദമായി കൈകാര്യം ചെയ്യാൻ‌ കഴിയും. നിങ്ങളുടെ താടിക്കു കീഴിലുള്ള ചർമ്മം കഠിനമായ ക്ലെൻസറുകളോ സാധാരണ സോപ്പുകളോ ഉപയോഗിക്കുന്നത് മൂലം വരണ്ടു പോയേക്കാം. ഈ ഉൽപ്പന്നങ്ങൾക്ക് ചർമ്മത്തിൽ നിന്നോ താടി രോമത്തിൽ നിന്നോ പ്രകൃതിദത്ത എണ്ണകൾ വലിച്ചെടുത്ത് വരണ്ടതാക്കാൻ കഴിയും. തണുത്ത കാലാവസ്ഥയും വരണ്ട ചർമ്മത്തിന് കാരണമാകും.

 സൂര്യപ്രകാശം ചർമ്മത്തിൽ വസിക്കുന്ന യീസ്റ്റിന്റെ (മലാസെസിയ ഫംഗസ്) വളർച്ചയെ മന്ദഗതിയിലാക്കുന്നു. എന്നാൽ നിങ്ങളുടെ താടിയും മീശയും സൂര്യപ്രകാശത്തിൽ നിന്ന് അതിനെ സംരക്ഷിക്കുകയും, അത് ഫംഗസ് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. താടിയുടെ നീളം കുറയ്ക്കുകയോ താടി മുറിക്കുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കാൻ സഹായിച്ചേക്കാം, പക്ഷേ അതല്ല താരനുള്ള ഫലപ്രദമായ ഒരു പോംവഴി. കഠിനമായ ക്ലെൻസറുകളോ സാധാരണ സോപ്പുകളോ ഒഴിവാക്കുക, കാരണം അവ ചർമ്മത്തെ വരണ്ടതാക്കും. ഒരേ സമയം നിങ്ങളുടെ മുഖം വൃത്തിയാക്കാനും നനയ്ക്കാനും കഴിയുന്ന ഉയർന്ന നിലവാരമുള്ള ഫേഷ്യൽ ക്ലെൻസർ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. താടിയുടെ അടിയിൽ ബ്രഷ് അല്ലെങ്കിൽ ചകിരി അല്ലെങ്കിൽ എക്സ്ഫോളിയേറ്റിംഗ് ഗ്ലൗവ് ഉപയോഗിച്ച് നിർജ്ജീവ ചർമ്മത്തെ പതിവായി പുറംതള്ളുക. ക്ലെൻസറുകളുടെയോ താരൻ വിരുദ്ധ ഉൽപ്പന്നങ്ങളുടെയോ ഉപയോഗം ചർമ്മത്തിലെ പ്രകൃതിദത്ത എണ്ണകളെ കഴുകിക്കളയാം.

നഷ്ടപ്പെട്ട എണ്ണകളെ മാറ്റിസ്ഥാപിക്കാനും ചർമ്മത്തിൽ താരൻ രൂപപ്പെടുവാൻ കാരണമാകുന്ന ഫംഗസിനെ പ്രതിരോധിക്കാനും പതിവായി താടിയിൽ എണ്ണയിടുന്നത് സഹായിക്കും. ടീ ട്രീ ഓയിൽ, വെളിച്ചെണ്ണ, ജോജോബ ഓയിൽ, കുയുമ്പപ്പൂ എണ്ണ, ഈവനിംഗ് പ്രിംറോസ്, പെരില്ല, ഹെംപ് ഓയിൽ എന്നിവ മികച്ച തിരഞ്ഞെടുപ്പുകളാണ്. എന്നിരുന്നാലും, വിദഗ്ധർ നിർദ്ദേശിക്കുന്നത്, ഒലിവ് എണ്ണ, അവോക്കാഡോ എണ്ണ, കപ്പലണ്ടി എണ്ണ അല്ലെങ്കിൽ ബദാം ഓയിൽ പോലുള്ള എണ്ണകൾ ഒഴിവാക്കണം എന്നാണ്. ഇവ ചർമ്മത്തിലെ സംരക്ഷണ പാളിയെ തകരാറിലാക്കുകയും അലർജിക്ക് കാരണമാവുകയും ചെയ്യും എന്നതിനാലാണിത്.

നിങ്ങളുടെ താടിയും ചർമ്മവും എണ്ണ പ്രയോഗിക്കുന്നതിന് മുമ്പ് വരണ്ടതായിരിക്കണം.  ങ്ങളുടെ മുഖത്ത് താടിക്ക് യോജിക്കുന്ന ഒരു മൃദുവായ ആന്റി ഡാൻഡ്രഫ് ഷാംപൂ തിരയുക. ഈ ഷാംപൂകളുടെ ഉപയോഗം മാസത്തിൽ രണ്ടുതവണയായി പരിമിതപ്പെടുത്തുക, കഴുകിയ ശേഷം നിങ്ങളുടെ താടിക്ക് മോയ്സ്ചറൈസർ പുരട്ടുവാനോ എണ്ണ പ്രയോഗിക്കുവാനോ മറക്കരുത്.

Find Out More:

Related Articles: