വണ്ണം കുറയ്ക്കാൻ ഭക്ഷണത്തിൽ ഇഞ്ചി ചേർക്കാം!

Divya John
വണ്ണം കുറയ്ക്കാൻ ഭക്ഷണത്തിൽ ഇഞ്ചി ചേർക്കാം! ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കൽസ്, വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയാണ് ഇതിനെ ഒരു ഔഷധ സസ്യമാക്കി മാറ്റുന്നത്. ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താണെന്ന് ഈയിടെ നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം മുതലായ വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഫലപ്രദമായി നേരിടുവാനും ഇഞ്ചി നിങ്ങളെ സഹായിക്കുമെന്ന് അന്നൽസ് ഓഫ് ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനം നിരീക്ഷിക്കുന്നു. മിക്ക ഇന്ത്യൻ വീടുകളിലും ഇഞ്ചി അടുക്കളയിൽ എപ്പോഴും കാണുന്ന ഒരു സാധാരണ ചേരുവയാണ്. പരമ്പരാഗത ചികിത്സാ രീതികളായ ആയുർവേദം, പ്രകൃതിചികിത്സ എന്നിവയിൽ വിവിധ രോഗങ്ങൾ ഭേദമാക്കുന്നതിന് ഇത് ഒരു ജനപ്രിയ ഔഷധസസ്യമായി ഉപയോഗിക്കുന്നു.

   ഈ റിപ്പോർട്ട് അവലോകനം ചെയ്ത ഒരു മൃഗ പഠനത്തിൽ എലികൾക്ക് ഇഞ്ചി നൽകിയ ശേഷം ശരീരഭാരം കുറയുന്നുണ്ടെന്ന് കണ്ടെത്തി. ഇതുകൂടാതെ, ഇഞ്ചി അവയുടെ ശരീരത്തിൽ വീക്കം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുകയും മദ്യം കഴിക്കാതെ വരുന്ന ഫാറ്റി ലിവർ രോഗത്തിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തിയത്. നിങ്ങളുടെ ധമനികളിലെ കൊഴുപ്പ് വർദ്ധിക്കുന്ന അസുഖമായി അതീറോസ്‌ക്ലീറോസിസ് സാധ്യത കുറയ്ക്കുന്നതിനൊപ്പം കോശങ്ങളുടെ വാർദ്ധക്യ പ്രക്രിയയെ തടയാനും ഈ സുഗന്ധവ്യഞ്ജനത്തിന് കഴിയും.

   ഈ അവലോകനത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഇഞ്ചി കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും കലോറി എരിച്ചു കളയുവാൻ സാധ്യതയുണ്ടെന്നുമാണ്, ഇത് അമിതവണ്ണമുള്ള മുതിർന്നവരുടെ ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണ്. നിങ്ങളുടെ ശരീരത്തിൽ അമിതവണ്ണം തടയുന്ന പ്രഭാവം ചെലുത്തുന്ന ചില ജൈവ പ്രവർത്തനങ്ങളെ അവ ഉത്തേജിപ്പിക്കുന്നുവെന്ന് നടന്നുകൊണ്ടിരിക്കുന്ന ഒരു ഗവേഷണ വിഭാഗം സൂചിപ്പിക്കുന്നു. ഇഞ്ചി നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും, ഇത് ശരീരഭാരം കുറയ്ക്കാൻ കാരണമാവുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ഇഞ്ചി എങ്ങനെ ചേർക്കാമെന്നത് ഇതാ. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് നാരങ്ങ നീരിൽ ഇഞ്ചി ചേർത്ത് കഴിക്കാം. നാരങ്ങ നീര് വിശപ്പ് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിൻ സിയുടെ ദൈനംദിന ഡോസ് ഇത് നിങ്ങൾക്ക് നൽകും.

  കൂടാതെ, ഇഞ്ചി ചായയിലേക്കോ ഇഞ്ചി ചേർത്ത വെള്ളത്തിലേക്കോ കുറച്ച് തുള്ളി നാരങ്ങ നീര് ഒഴിക്കുന്നത് നിങ്ങളെ കലോറി ഉപഭോഗം കുറച്ചുകൊണ്ട് തന്നെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തും. ഇഞ്ചി, ആപ്പിൾ സിഡർ വിനാഗിരി (എസിവി) എന്നിവ ഒരുമിച്ച് ചേർത്ത് കുടിക്കുക എന്നതാണ് ഈ രണ്ട് ചേരുവകളുടെ ഏറ്റവും ലളിതമായ മാർഗം. ആപ്പിൾ സിഡർ വിനാഗിരിയുടെ ശരീര ഭാരം കുറയ്ക്കുന്നതിനുള്ള സവിശേഷതകൾ, ഇഞ്ചിയുമായി ചേർത്താൽ ശരീരവണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ പോരാട്ടത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. മാത്രമല്ല, ആപ്പിൾ സിഡർ വിനാഗിരിയിലെ പ്രോബയോട്ടിക് മൂലകങ്ങളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും അധിക ആരോഗ്യ ആനുകൂല്യങ്ങൾ നൽകും.

   നിങ്ങളുടെ ഇഞ്ചി ചായയിൽ രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർക്കുന്നതാണ് ഈ രണ്ട് ചേരുവകളും ഉൾക്കൊള്ളാനുള്ള ഏറ്റവും നല്ല മാർഗം. എന്നിരുന്നാലും, ചായ തണുത്തതിനു ശേഷം മാത്രമേ നിങ്ങൾ ഇത് കലർത്തുന്നുള്ളൂ എന്നത് ഉറപ്പാക്കുക.  ശരീരഭാരം കുറയ്ക്കുന്ന കാര്യം പരിഗണിക്കുമ്പോൾ, ഇഞ്ചി ചേർത്ത് ഗ്രീൻ ടീ കുടിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് എന്ന് പറയേണ്ടി വരും. ഇവ രണ്ടിനും ആ അധിക ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്.  നിങ്ങളുടെ ഇഞ്ചി വെള്ളത്തിൽ അൽപം തേനും നാരങ്ങാനീരും ചേർത്താൽ നല്ല രുചികരമായ ഇഞ്ചി ജ്യൂസ് കുടിക്കാം. ഈ ഇഞ്ചി പാനീയം നിങ്ങളുടെ ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. അലങ്കരിക്കാൻ നിങ്ങൾക്ക് ഇതിലേക്ക് പുതിന ചേർക്കാം. ഒന്നോ രണ്ടോ ഐസ് ക്യൂബുകൾ ഈ പാനീയത്തെ കുറച്ചുകൂടി രസകരമാക്കും. 

Find Out More:

Related Articles: