ലോക്ക് ടൗണിൽ നേടിയത് അമിത വണ്ണം!

Divya John
ലോക്ക് ടൗണിൽ നേടിയത് അമിത വണ്ണം! ചെറിയ കാലയളവുകൊണ്ട് ഭക്ഷണ രീതിയിലെ മാറ്റം 30 വയസുള്ള റിഷഭിൻറെ ശരീരത്തിൽ കൊഴുപ്പ് നിറയാൻ കാരണമായി. അതുവരെയുണ്ടായിരുന്ന യുവത്വം തുളുമ്പുന്ന മുഖവും ശരീരവും പതുക്കെ അപ്രത്യക്ഷമായി, പകരം വണ്ണമുള്ളതും പ്രായക്കൂടുതലുള്ളതുമായ ശരീര പ്രകൃതമായി മാറി.ഭക്ഷണ രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നല്ലൊരു പരിശീലകൻറെ കീഴിൽ വർക്ക് ഔട്ട്‌ ചെയ്തും മുൻപത്തേക്കാൾ മനോഹരമായ ശരീരം വീണ്ടെടുക്കാൻ റിഷഭിന് സാധിച്ചു. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾ പാതിവഴിയിൽ ഉപേക്ഷിയ്ക്കാതെ പിന്തുടർന്നതിന്റെ ഫലമാണ് ഇപ്പോൾ കാണുന്ന മനോഹരമായ ശരീരം. റിഷഭ് പിന്തുടർന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

നാല് മാസത്തെ ഭക്ഷണ ക്രമീകരണവും വ്യായാമവും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഉരുക്കി കളഞ്ഞു. 90 കിലോ ഉണ്ടായിരുന്ന ഭാരത്തിൽ നിന്ന് 13 കിലോ കുറച്ചു. ആർക്കും പരീക്ഷിയ്ക്കാവുന്ന ചെറിയ ചില മാറ്റങ്ങളാണ് ഭക്ഷണ രീതിയിൽ വരുത്തിയത്. അതോടൊപ്പം കൃത്യമായ ശാരീരികാധ്വാനവും കൂടി ചേർന്നപ്പോൾ പ്രതീക്ഷിച്ച ഫലം കണ്ടു. അമിത വണ്ണം തന്റെ ശരീരത്തിലും വ്യക്തിത്വത്തിലും അഭംഗിയുണ്ടാക്കിയിരിയ്ക്കുന്നു എന്ന കാര്യം തിരിച്ചറിയാൻ കുടുംബാംഗങ്ങൾക്കൊപ്പം എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയാണ് കാരണമായത്. പഴയ രൂപത്തിൽ നിന്നും ഒരുപാട് മാറ്റം സംഭവിച്ചു എന്നും സമപ്രായക്കാരെക്കാൾ പ്രായകൂടുതൽ തോന്നുന്നുവെന്നും ആ ഫോട്ടോ പറഞ്ഞുകൊണ്ടേയിരുന്നു.

അതാണ്‌ വണ്ണം കുറച്ച് ഫിറ്റ് ആവുകയെന്ന ഉറച്ച തീരുമാനമെടുക്കാൻ സഹായിച്ചത്. ഉണക്കമുന്തിരി ചേർത്ത് തയ്യാറാക്കിയ ഓട്സ്, രണ്ടു കോഴിമുട്ട പുഴുങ്ങിയത്, അതാത് സമയത്ത് ലഭിയ്ക്കുന്ന പഴങ്ങൾ എന്നിവയാണ് പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞെടുത്തത്.ഒരു ചെറിയ തവി മട്ട അരിയുടെ ചോറ്, ഒരു ബൗൾ പച്ചക്കറി വേവിച്ചത് അല്ലെങ്കിൽ അധികം എണ്ണ ചേർക്കാത്ത പരിപ്പ് കറി.വേവിച്ച പച്ചക്കറികൾ, അല്ലെങ്കിൽ പച്ചയായി കഴിയ്ക്കവുന്നവ ഒരു ബൗൾ. 

ഇതോടൊപ്പം വേവിച്ച ചിക്കൻ അല്ലെങ്കിൽ വേവിച്ച മത്സ്യം കഴിയ്ക്കും. എല്ലാം മിതമായ അളവിൽ മാത്രം എടുക്കാനായി ശ്രദ്ധിച്ചു.വർക്ക് ഔട്ടിനു മുന്പ് രണ്ട് ആപ്പിൾ അല്ലെങ്കിൽ ഒരു പഴം കഴിയ്ക്കും.നിശ്ചിത അളവ് വേ പ്രോട്ടീൻ, കൂടെ ഏതെങ്കിലും ധാന്യം ചെറിയ അളവിൽ കഴിക്കാൻ ശ്രദ്ധിച്ചു.എല്ലാവര്ക്കും ഒരു ചീറ്റ് മീൽ ഡേ ഉണ്ടാകും. ഡയറ്റിംഗ് വിരസത ഒഴിവാക്കാനായി അങ്ങനൊരു ദിവസം നല്ലതാണ്. ആഴ്ചയിൽ ഒരു ദിവസം ഏറെ പ്രിയപ്പെട്ട ചീസ് വിഭവങ്ങൾ കഴിച്ചിരുന്നു.

Find Out More:

Related Articles: