പ്രഭാത നടത്തം ശീലമാക്കാം!

Divya John
പ്രഭാത നടത്തം ശീലമാക്കാം! തടി കുറയ്ക്കാനും വയറു കുറയ്ക്കാനുമൊക്കെ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും പ്രാധമികമായ വ്യായമങ്ങളിൽ ഒന്നാണിത്. ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്ന കലോറികളെ കത്തിച്ചുകളഞ്ഞു കൊണ്ട് ശരീരഭാരം കുറയ്ക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങളെ മികച്ചതാകുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള ലളിതവും മികച്ചതുമായ മാർഗ്ഗമാണ് പ്രഭാത നടത്തശീലം. ദിവസവും 30 മിനിറ്റെങ്കിലും പ്രഭാത നടത്തം ശീലമാക്കിയാൽ ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താം എന്നാണ് പറയുന്നത്. ദിവസവും രാവിലെ നിങ്ങളുടെ അടുത്തുള്ള പാർക്കിലോ അയൽപക്കത്തെ റെസിഡൻഷ്യൽ തെരുവുകളിലോ, അല്ലെങ്കിൽ പുലർച്ചെ നിങ്ങളുടെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വിശാലമായ ഓപ്പൺ ടെറസിലോ ഒന്ന് ചുറ്റിക്കറങ്ങുന്നത് വഴി ലഭിക്കുന്ന ഗുണങ്ങൾ ഒട്ടും ചെറുതല്ല.

അനാരോഗ്യകരമായതും ഉദാസീനമായതുമായ ശീലങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ഉർജ്ജ്വസ്വലവും രോഗരഹിതവുമായ ഒരു ജീവിതം നയിക്കുന്നതിനുള്ള ഒരു നിർണായക തെരഞ്ഞെടുപ്പാണ് ഈ വ്യായാമം. ദിവസവും രാവിലെ പതിവായി 30 മിനിറ്റെങ്കിലും നടക്കാൻ പോകുന്നത് വഴി ലഭിക്കുന്ന ആരോഗ്യപരമായ നേട്ടങ്ങളെ കുറിച്ചറിയാൻ വായിക്കുക. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക്, ചെറുപ്പക്കാർക്ക് മുതൽ പ്രായമായവർക്ക് വരെ, ആരോഗ്യകരമായ ഒരു ജീവിതരീതിലേക്ക് വഴി മാറുന്നതിനായി തിരഞ്ഞെടുക്കാൻ കഴിയുന്ന ദൈനംദിന വ്യായാമ മാർഗമാണ് നടത്തം. ഡോക്ടർമാർ, പോഷകാഹാര വിദഗ്ധർ, ഡയറ്റീഷ്യൻമാർ, വ്യക്തിഗത പരിശീലകർ, ഫിറ്റ്നസ് കോച്ചുമാർ തുടങ്ങി എല്ലാവരും പ്രഭാത നടത്തിൻ്റെ പ്രാധാന്യതയെ ഒരുപോലെ ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരക്കു നിറഞ്ഞ ജീവിതത്തിൻ്റെ ഭാഗമായി വ്യായാമത്തിനായി വേണ്ടത്ര സമയം കണ്ടെത്താൻ പലർക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. എല്ലാ ദിവസവും അതിരാവിലെ പതിവായി ചെയ്യുന്ന ശീലങ്ങളിൽ ഒന്നാക്കി നടത്തത്തെ മാറ്റിയെടുത്താൽ നിങ്ങളുടെ പതിവ് ഭക്ഷണ ശീലത്തിന്റെ ഭാഗമായി എന്ത് തരം ഭക്ഷണങ്ങൾ കഴിച്ചാലും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായമായി പ്രവർത്തിക്കും. വയറിലെ ഭാഗത്ത് അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പ് ഒഴിവാക്കാനുള്ള എളുപ്പമാർഗ്ഗമാണ് നടത്തശീലം.

ഇത് ആരോഗ്യകരമായ ബോഡി മാസ് സൂചിക (BMI) നിലനിർത്താൻ സഹായിച്ചുകൊണ്ട് അമിതവണ്ണം നിയന്ത്രിക്കുന്നു.ഉദാസീനമായ നമ്മുടെ ജീവിതശൈലിയാണ് അമിതവണ്ണത്തിനും ശരീരഭാര വർദ്ധനവിനുമുള്ള പ്രാഥമിക കാരണം. അതുകൂടാതെ, ഭക്ഷണ നിയന്ത്രണങ്ങൾ എല്ലായ്പ്പോഴും കൃത്യമായി പിന്തുടരുന്നത് തിരക്കു നിറഞ്ഞ നമ്മുടെ ജീവിതത്തിൽ ഒരു വെല്ലുവിളിയായി മാറുന്നു. നിങ്ങൾക്ക് ദിവസത്തിൽ ഉടനീളം ഉണ്ടാവുന്ന തളർച്ചയും അലസതയും ഒഴിവാക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് രാവിലെയുള്ള നടത്തം. രാവിലത്തെ നടത്തം ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് സഹായകമാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. വീട്ടിലും ജോലിസ്ഥലത്തും പതിവ് ജോലികൾ സൂക്ഷ്മതയോടെയും ഊർജ്ജസ്വലതയോടെയും ചെയ്തു തീർക്കുന്നതിന് എല്ലാ ദിവസവും രാവിലെയുള്ള 20 മുതൽ 30 മിനിറ്റ് വരെയുള്ള നടത്തം നല്ലതാണ്. ദിവസവും കൂടുതൽ കഠിനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള മതിയായ ആരോഗ്യശേഷി ഈ വ്യായാമം ഉറപ്പ് നൽകുന്നു. 

അതായത് തലച്ചോറിൽ നിന്ന് ഞരമ്പുകൾ വഴി ശരീരത്തിലെ പലവിധ അവയവങ്ങളിലേക്ക് അയക്കുന്ന സിഗ്നലുകളെ കൂടുതൽ സൂക്ഷ്മതയുള്ളതാക്കാൻ ഇത് സഹായിക്കുന്നു. വൈജ്ഞാനിക പ്രവർത്തനങ്ങളായ ബുദ്ധിശക്തി, ഓർമ്മശക്തി, യുക്തിസഹമായ ചിന്താശേഷി എന്നിവ മെച്ചപ്പെടുത്തുന്നത് കൂടാതെ, വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും അസുഖകരമായ ലക്ഷണങ്ങളെ ഒഴിവാക്കി നിർത്തിക്കൊണ്ട് പകൽസമയത്ത് ഉടനീളം മാനസികാരോഗ്യവും, പോസിറ്റീവ് ചിന്താഗതിയും നൽകാൻ രാവിലെയുള്ള നടത്തം സഹായിക്കുന്നു.

Find Out More:

Related Articles: