സൗന്ദര്യം കൂട്ടാൻ ക്യാരറ്റ് മുഖത്ത് പുരട്ടാം!

Divya John
സൗന്ദര്യം കൂട്ടാൻ ക്യാരറ്റ് മുഖത്ത് പുരട്ടാം! നമ്മുടെ മോശം ജീവിത ശീലങ്ങൾ, ശുചിത്വമില്ലായ്മ, ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ എന്നിവയെല്ലാം മൂലം നമ്മുടെ ചർമ്മസ്ഥി നിരന്തരം പരിക്കേൽക്കാറുണ്ട്. പ്രത്യേകിച്ചും വേനൽക്കാല ദിനങ്ങളിൽ ചർമ്മം വേഗത്തിൽ ഇരുണ്ടതായിത്തീരാനുള്ള സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിനായി ഏറ്റവും മികച്ചൊരു പരിഹാരം ഒരു പച്ചക്കറി നല്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ക്യാരറ്റിനെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ഡയറ്ററി ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം കാരറ്റ് എന്നിവയെല്ലാം ചർമ്മത്തിന് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുകയും ചർമ്മരോഗങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ പോഷകങ്ങൾ ധാരാളം കാരറ്റിൽ അടങ്ങിയിട്ടുണ്ട്.

  ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ എ യും ചർമ്മത്തിലെ പലവിധ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ മാസ്ക് ചർമ്മത്തിന് ആഴത്തിൽ നിന്ന് ഈർപ്പം പകരുകയു തിളക്കമുള്ളതാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നു. ഒരു പകുതി കാരറ്റ് അരച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ചേർത്ത് എല്ലാം നന്നായി ഇളക്കുക.

 മുഖത്ത് പ്രയോഗിച്ച് കുറഞ്ഞത് 15 മിനിറ്റെങ്കിലും ഈ പായ്ക്ക് സൂക്ഷിക്കുക, തണുത്ത വെള്ളത്തിൽ കഴുകുക. ആരോഗ്യമുള്ളതും കാണാൻ ആഴകുള്ളതുമായ ശരീര ചർമ്മസ്ഥിതി നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇതിനായി മാർക്കറ്റിൽ ലഭ്യമായ എല്ലാ സൗന്ദര്യവർദ്ധക ഉൽ‌പ്പന്നങ്ങളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും അവ പരീക്ഷിക്കുകയും ചെയ്യാൻ താല്പര്യപ്പെടുന്നു നാം. നമ്മുടെ മോശം ജീവിത ശീലങ്ങൾ, ശുചിത്വമില്ലായ്മ, ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ എന്നിവയെല്ലാം മൂലം നമ്മുടെ ചർമ്മസ്ഥി നിരന്തരം പരിക്കേൽക്കാറുണ്ട്.

പൊട്ടാസ്യം ഉയർന്ന അളവിൽ അടങ്ങിയ കാരറ്റ് നമ്മുടെ ചർമ്മത്തിന്റെ പാളികളിലേക്ക് ആഴ്ന്നിറങ്ങി ചർമ്മത്തിൽ നിന്ന് വരൾച്ച ഉണ്ടാകുന്നതിനെ പ്രതിരോധിക്കുന്നു. ചർമ്മത്തെ വിഷവിമുക്തമാക്കാൻ ഈയൊരു ഫെയ്സ് പായ്ക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി ആകെ നിങ്ങൾ ചെയ്യേണ്ടത് ഒരു കപ്പ് കാരറ്റ് ജ്യൂസിൽ ഒരു ടേബിൾ സ്പൂൺ തൈര്, കടല മാവ്, നാരങ്ങ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്യുക മാത്രമാണ്. ഈ മാസ്ക് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂർ കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക.കാരറ്റിലെ വിറ്റാമിൻ എ ചർമത്തിൽ അമിതമായി അടിഞ്ഞുകൂടിയ എണ്ണമയത്തെ പുറന്തള്ളുന്നത് ചർമ്മത്തെ സഹായിക്കുന്നു.

Find Out More:

Related Articles: