തലചൊറിച്ചിലാണോ പ്രശ്നം? രിഹരിക്കാൻ ചില മാർഗ്ഗങ്ങൾ

Divya John
തലയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ചൊറിച്ചിൽ നമ്മളെല്ലാവരും തന്നെ വെറുക്കുന്ന ഒരു കാര്യമാണെങ്കിലും, കാലാവസ്ഥാ വ്യതിയാനങ്ങൾ, താരൻ അല്ലെങ്കിൽ ചില കേശ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ ഈ ശല്യപ്പെടുത്തുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.എന്നാൽ, തലയിലെ ഈ അലോസരപ്പെടുത്തുന്ന ചൊറിച്ചിൽ വീണ്ടും വരുന്നതിന് മുൻപ്‌, ഇത് ഒഴിവാക്കാനുള്ള മികച്ച ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.  ചർമ്മത്തിലെ ചുവന്ന നിറത്തിലുള്ള, പുറംതൊലി പൊളിഞ്ഞിളകുന്നതിന് കാരണമാകുന്ന ചർമ്മ പ്രശ്നമാണ് സെബോർ‌ഹൈക് ഡെർമറ്റൈറ്റിസ്. ഇത് യീസ്റ്റ് അമിതവളർച്ച, സമ്മർദ്ദം, കാലാവസ്‌ഥ മാറ്റങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ മൂലമാണ് കാരണമാകുന്നത്. ഫംഗസ് അണുബാധ മൂലം ചൊറിച്ചിൽ, വെളുപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള അടരുകളുള്ള പുറംതൊലി പൊളിഞ്ഞിളകുന്ന തരത്തിൽ ശിരോചർമ്മത്തെ ബാധിക്കുന്ന അവസ്ഥയാണ് താരൻ.


 സമ്മർദ്ദം അല്ലെങ്കിൽ ഉത്കണ്ഠ പോലുള്ള വികാരങ്ങൾ ശിരോചർമ്മത്തിൽ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചൊറിച്ചിൽ വർദ്ധിപ്പിക്കുകയും ചെയ്യും. ഹെയർ ഡൈ, ഷാംപൂകൾ, കണ്ടീഷണറുകൾ അല്ലെങ്കിൽ മറ്റ് കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ ശിരോചർമ്മത്തിൽ അലർജിക്ക് കാരണമാകുകയും ചർമ്മത്തെ ചൊറിച്ചിലിലേക്ക് നയിക്കുകയും ചെയ്യും. ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത് ചെറുതായി ചൂടാക്കി, രു കോട്ടൺ ബോൾ അല്ലെങ്കിൽ നിങ്ങളുടെ വിരലുകൾ അതിൽ മുക്കി മുടി വിഭജിച്ച് ശിരോചർമ്മത്തിൽ നേരിട്ട് ഈ എണ്ണ പുരട്ടുക. ശേഷം 5 മുതൽ 10 മിനിറ്റ് വരെ മസാജ് ചെയ്യുക. ഒരു രാത്രി മുഴുവൻ ഇത് മുടിയിൽ തുടരാൻ അനുവദിക്കുക. സാധാരണ ഷാംപൂ ഉപയോഗിച്ച് അടുത്ത ദിവസം രാവിലെ ഇത് കഴുകിക്കളയാം. ഒപ്പം  നിങ്ങൾക്ക് എണ്ണമയമുള്ളതോ കൊഴുപ്പുള്ളതോ ആയ ശിരോചർമ്മമാണ് ഉള്ളതെങ്കിൽ വെളിച്ചെണ്ണയിൽ കുറച്ച് തുള്ളി നാരങ്ങ നീര് ചേർത്ത് ഉപയോഗിക്കുക.  മറ്റൊരു രീതിയിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേക്കോ ഒലീവ് എണ്ണയിലേക്കോ ടീ ട്രീ ഓയിൽ കുറച്ച് തുള്ളി ചേർക്കുക.


ഈ മിശ്രിതം ശിരോചർമ്മത്തിൽ നേരിട്ട് പുരട്ടുക. കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക. 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ഇത് തലയോട്ടിയിൽ തുടരാൻ അനുവദിക്കുക. ശേഷം, സാധാരണ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. ഒരിക്കലും തലയിൽ ടീ ട്രീ ഓയിൽ നേരിട്ട് ഉപയോഗിക്കരുത്. ശരീരത്തിൽ പുരട്ടുന്നതിനു മുമ്പ് നിങ്ങൾ ഇത് വെളിച്ചെണ്ണയോ ഒലീവ് എണ്ണയുമായിട്ടൊ കലർത്തണം. അതുപോലെ തന്നെ ആപ്പിൾ സിഡർ വിനാഗിരിയും വെള്ളവും ചേർത്ത് നന്നായി ഇളക്കുക. പതിവുപോലെ മുടി ഷാംപൂ ചെയ്യുക. മുടി വെള്ളത്തിൽ നന്നായി കഴുകുക. അവസാനമായി മുടി കഴുകുവാനായി, ആപ്പിൾ സിഡർ വിനാഗിരി ലായിനി ഉപയോഗിക്കുക. അതിനുശേഷം വെള്ളത്തിൽ കഴുകരുത്.

ഫലങ്ങൾ വേഗത്തിൽ ലഭിക്കാൻ ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കുക. മറ്റൊരു രീതിയിൽ കറ്റാർ വാഴ തണ്ട് നടുവിൽ നിന്ന് മുറിക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് അതിന്റെ ജെൽ ചുരണ്ടി എടുക്കുക. ഈ ജെൽ മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. വരണ്ട ശിരോചർമ്മത്തിനായി വെളിച്ചെണ്ണയും എണ്ണമയമുള്ള തലയ്ക്ക് നാരങ്ങ നീരും ഇതിലേക്ക് ചേർക്കുക (നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം). ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ തല കഴുകുക. ഈ പരിഹാരം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യാം. മുൻകരുതലുകൾ: കടയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന കറ്റാർ വാഴ ജെല്ലും ഈ ചികിത്സയ്ക്കായി പ്രവർത്തിക്കുന്നു, പക്ഷേ ഇത് ജൈവവും രാസവസ്തുക്കളില്ലാത്തതുമാണെന്ന് ഉറപ്പാക്കുക.

Find Out More:

Related Articles: