അയമോദകവറും ജീരകവും ചേർന്നാൽ വയർ കുറയാൻ ബെസ്റ്റ്!

Divya John
അയമോദകവറും ജീരകവും ചേർന്നാൽ വയർ കുറയാൻ ബെസ്റ്റ്! വയർ ചാടുന്നത് കുറയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന വൈദ്യങ്ങൾ ഏറെയുണ്ട്. ഇതിൽ ഒന്നാണ് അയമോദകവും ജീരകവും ചേർത്തുള്ള പ്രത്യേക വിദ്യ. തടി കുറവുള്ളവർക്കു പോലും വരുന്ന അടിസ്ഥാന പ്രശ്‌നമാണ് ചാടുന്ന വയർ. പലതും ഇത് സൗന്ദര്യത്തിന് അഭംഗിയെന്ന് കരുതുമ്പോഴും അതിനേക്കാൾ ഉപരിയായി ആരോഗ്യപരമായ പ്രശ്‌നമാണിത്. കാരണം വയറ്റിലെ കൊഴുപ്പ് മറ്റേതു ഭാഗത്തേക്കാൾ അനാരോഗ്യകരമായ കൊഴുപ്പാണ്. വന്നു ചേരാൻ എളുപ്പവും പോകാൻ പ്രയാസവുമാണ്. ഇതിനാൽ തന്നെ വയറ്റിലെ കൊഴുപ്പു കളയേണ്ടത് അത്യാവശ്യവും. പോകാൻ ബുദ്ധിമുട്ടാണെങ്കിൽ പോലും പോകില്ലെന്നു പറയാനാകില്ല. ശരീര ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വയറുവേദന ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകാനും അയമോദകം സഹായിക്കുന്നു. ഏറ്റവും മികച്ച പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് വഴി ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാക്കി മാറ്റുന്നു.ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് അയമോദകം. ഇത് ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതാണ്.

കൂടാതെ ഇതിന് വേദനസംഹാരി ഗുണങ്ങളും ഉണ്ട്. ഈ രാസവസ്തു ആമാശയത്തിൽ ഗ്യാസ്ട്രിക് ജ്യൂസുകളുടെ സ്രവണം വർദ്ധിപ്പിക്കുന്നു. വയറ്റിലെ കൊഴുപ്പ് എരിയിച്ചു കളയാൻ സാധിയ്ക്കുന്ന ഒന്നാണിത്. ഭക്ഷണ ചേരുവകളിൽ ഉപയോഗിയ്ക്കുന്ന ജീരകം പലപ്പോഴും പല അസുഖങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് ജീരകം. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്. ദഹനം മെച്ചപ്പെടുത്തുവാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുമെല്ലാമുള്ള ഒരു മരുന്നായ ഇത് ശരീരത്തിലെ ടോക്‌സിനുകൾ നീക്കി അസുഖങ്ങൾക്കൊപ്പം ചർമത്തിനും ആരോഗ്യം നൽകാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്.ജീരകവും തടിയും വയറും കുറയ്ക്കാൻ ഏറെ ഗുണകരം തന്നെയാണ്. ഇത് ശരീരത്തിലെ ചൂട് വർദ്ധിപ്പിയ്ക്കുന്നു. ദഹനം എളുപ്പമാക്കുന്നു. ഇതെല്ലാം തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്നു.  

ഈ പൊടി ഒരു ടേബിൾ സ്പൂൺ രാവിലെ രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് ഇത് ഒന്നര ഗ്ലാസാകുന്നതു വരെ കുറഞ്ഞ തീയിൽ തിളപ്പിയ്ക്കാം. ഇത് രാവിലെ വെറും വയററിൽ ഇളം ചൂടോടെ കുടിയ്ക്കാം. വേണമെങ്കിൽ അൽപം തേനോ നാരങ്ങാനീരോ ചേർക്കാം. തേനും നാരങ്ങയുമെല്ലാം തന്നെ വയറ്റിലെ കൊഴുപ്പുരുക്കാൻ ഏറെ ഗുണകരമാണ്.തയ്യാറാക്കാൻ വളരെ എളുപ്പമായ പാനീയമാണിത്. അയമോദകവും ജീരകവും തുല്യ അളവിലെടുക്കുക. ഇത് ചീനച്ചട്ടിയിൽ ഇട്ട് വറുത്തു വയ്ക്കാം. പിന്നീട് ചൂടാറുമ്പോൾ പൊടിച്ചു വയ്ക്കുക.

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. കുടലിന്റെ പ്രവർത്തനത്തിനും ദഹന പ്രശ്‌നങ്ങളുള്ളവർക്കുമെല്ലാം തന്നെ ഉപയോഗിയ്ക്കാവുന്ന ഒരു നല്ല മരുന്നാണിത്. ഈ വെള്ളം അടുപ്പിച്ച് ഒരാഴ്ച കുടിച്ചാൽ തന്നെ കാര്യമായ വ്യത്യാസം ചാടിയ വയറിൽ കാണാൻ സാധിയ്ക്കും. എത്ര നാൾ വേണമെങ്കിലും ഇതു കുടിയ്ക്കാം. വയറും ശരീരത്തിലെ കൊഴുപ്പും ഉരുക്കുന്നതു മാത്രമല്ല, ഇതിന്റെ ഗുണം. മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് രാവിലെ ഇതു വെറും വയറ്റിൽ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

Find Out More:

Related Articles: