എണ്ണ മയം നീക്കാൻ മികച്ച ഫേസ് പാക്ക്

Divya John
എണ്ണ മയം നീക്കാൻ മികച്ച ഫേസ് പാക്ക്. എണ്ണമയമുള്ള ചർമ്മമുള്ളവർ അൽപം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവരുടെ ഏറ്റവും വലിയ പോരായ്മ ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോകുന്നു എന്നതാണ്. അടഞ്ഞുപോയ ഈ സുഷിരങ്ങൾ നിങ്ങളിൽ മുഖക്കുരുവിനും കാരണമാകുന്നു. മുഖത്തെ എണ്ണമയം നീക്കാനായി നിങ്ങൾക്ക് കെമിക്കൽ ക്രീമുകളും മറ്റും ലഭ്യമാണ്. എന്നാൽ ചർമ്മത്തിൽ പ്രയോഗിക്കുന്ന രാസവസ്തുക്കൾ എണ്ണയെ നീക്കംചെയ്യുമെങ്കിലും ഇത് സജീവമായ മറ്റു ഗ്രന്ഥികളെ കൂടുതൽ എണ്ണ സ്രവിക്കാൻ അനുവദിക്കുന്നു. അതിനൊരു പ്രതിവിധിയായി നിങ്ങൾക്ക് ചില പ്രകൃതിദത്ത ഫെയ്‌സ് മാസ്‌കുകൾ പരീക്ഷിക്കാവുന്നതാണ്. ചർമ്മത്തിലെ എണ്ണമയം നീക്കി മുഖത്ത് സ്വാഭാവിക തിളക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്ന മികച്ച ചില വഴികളിതാ. മുഖക്കുരു ചികിത്സിക്കാനും മുൾട്ടാനി മിട്ടി ഉപയോഗിക്കുന്നു.
  കക്കിരിയിലെ രേതസ് സ്വഭാവവും വിറ്റാമിൻ സിയും ചർമ്മത്തിന്റെ സുഷിരങ്ങൾ മെച്ചപ്പെടുത്താനും സെബം, അഴുക്ക്, മൃത ചർമ്മകോശങ്ങൾ എന്നിവ നീക്കം ചെയ്യാനും സഹായിക്കും. ചർമ്മത്തിൽ നിന്ന് അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാൻ മുൾട്ടാനി മിട്ടി നിങ്ങളെ സഹായിക്കുന്നു. 2 ടേബിൾസ്പൂൺ മുൾട്ടാനി മിട്ടി അരമണിക്കൂറോളം വെള്ളത്തിൽ വയ്ക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ നാരങ്ങ നീരും 2 ടേബിൾസ്പൂൺ കക്കിരി നീരും ചേർക്കുക. ഇതിലേക്ക് അൽപം പാലും നിങ്ങൾക്ക് ചേർക്കാം. ഈ മിശ്രിതം 15-20 മിനിറ്റ് നേരം മുഖത്ത് പുരട്ടി വിശ്രമിക്കുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. എണ്ണയും അഴുക്കും നീക്കം ചെയ്യുന്നതിനൊപ്പം, രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ ഫെയ്‌സ് മാസ്‌ക് നിങ്ങളെ സഹായിക്കും.

  മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക. ഓറഞ്ച് തൊലി പൊടിയിൽ വെള്ളമോ പാലോ അല്ലെങ്കിൽ തൈരോ ചേർക്കുക. തുടർന്ന് ഈ മിശ്രിതം മുഖത്ത് പുരട്ടുക. വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ ഓറഞ്ച് തൊലി മാസ്‌ക് അടഞ്ഞുപോയ ചർമ്മ സുഷിരങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് എണ്ണമയം നീങ്ങിയ തിളക്കമുള്ള ചർമ്മം ലഭിക്കുന്നു. 2 ടേബിൾസ്പൂൺ തൈര്, 2 ടേബിൾസ്പൂൺ നാരങ്ങ നീര് എന്നിവ കലർത്തി ഈ ഫെയ്‌സ് പായ്ക്ക് ബ്രഷ് ഉപയോഗിച്ച് ചർമ്മത്തിൽ പുരട്ടുക. 5 -10 മിനിറ്റ് നേരം ഉണങ്ങാൻ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകി എണ്ണയില്ലാത്ത മോയ്‌സ്ചുറൈസർ മുഖത്ത് പുരട്ടുക. ചർമ്മത്തിലെ എണ്ണമയം അകറ്റാൻ ആഴ്ചയിൽ ഒരിക്കൽ ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.

Find Out More:

Related Articles: