ബാലഭാസ്കർ അനുസ്മരണവുമായി യൂണിവേഴ്സിറ്റി കോളേജ്

Divya John

തിരുവനന്തപുരം: ബാലഭാസ്കർ അനുസ്മരണവുമായി യൂണിവേഴ്സിറ്റി കോളേജ്. കോളേജിലെ പൂർവവിദ്യാര്‍ത്ഥികളും ബാലഭാസ്കറിന്റെ സഹപാടികളുമാണ് ഒക്ടോബർ ഒന്നിന് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പത്തുമുതൽ രാത്രി ഒൻപതുവരെയാണ് ചടങ്ങ്. മികച്ചകോളേജുകളുടെ പട്ടികയില്‍ ആദ്യ 23 റാങ്കില്‍ ഉള്‍പ്പെട്ട കലാലയ മുത്തശ്ശിയേയും  ചടങ്ങിൽ അനുസ്മരിക്കും. 

 

ബാലഭാസ്കർ പഠിക്കുന്ന സമയത്തെ പ്രിൻസിപ്പൽ, ഇപ്പോഴത്തെ പ്രിൻസിപ്പൽ, വകുപ്പ് മേധാവികൾ, അനധ്യാപക ജീവനക്കാർ, റാങ്ക് നേടിയ വിദ്യാർഥികൾ, എന്നിവരെയും ആദരിക്കും. അതിനു പുറമെ യുവജനോത്സവ വേദികളിലും കായിക മത്സരങ്ങളിലും വിജയിച്ചവരെയും ആദരിക്കും. 

 

കോളേജിനെ ആദരിക്കൽ ചടങ്ങു രാവിലെ മന്ത്രി ഷൈലജ ഉത്‌ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന 'ഓർമകളിൽ ബാലു' എന്ന ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്യും. ബാലുവിന്റെ സഹപാഠികളായ സ്റ്റീഫൻ ദേവസ്സി, ജാസിഗിഫ്റ്റ്, തുടങ്ങിയവർ സംഗീതപരിപാടികൾ അവതരിപ്പിക്കും. ഇതിനുപുറമെ കരമന സുധീർ, ജോബി, അലന്സിയര്, എന്നിവർ ചേർന്ന് നാടകവും അവതരിപ്പിക്കും.

 

ചടങ്ങിൽ മുൻകാല അദ്ധ്യാപകരെയും പ്രിൻസിപ്പല്‍മാരെയും അനദ്ധ്യാപകരെയും ആദരിക്കുമെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എസ് പി ദീപക് അറിയിച്ചു.

Find Out More:

Related Articles: