മഴക്കാലത്തെ പകർച്ച വാദികളിൽ നിങ്ങൾ സുരക്ഷിതരാണോ? ചിലത് പറയാനുണ്ട്
അതെ സമയം വർഷം മുഴുവനും ഇത്തരത്തിലുള്ള ഇൻഫ്ലുൻസ കേസുകൾ ഉണ്ടാകാമെങ്കിലും ഇതിന് രണ്ട് വ്യത്യസ്ത തരങ്ങളുണ്ട് - ശൈത്യകാലത്ത് (ജനുവരി മുതൽ മാർച്ച് വരെ) ഉണ്ടായേക്കാവുന്നതാണ് ഒന്ന്. എന്നാൽ ചെറിയ തോതിലുള്ളതും പക്ഷെ വളരെ പ്രധാനപ്പെട്ടതുമായ മറ്റൊന്ന് മഴക്കാലത്തിന് ശേഷം, അതായത് ഓഗസ്റ്റ് മുതൽ ഒക്ടോബർ മാസങ്ങളിൽ ഉണ്ടായേക്കാവുന്നതാണ്. പനി, ചുമ (സാധാരണയായി വരേണ്ടത്), തലവേദന, പേശികളിലും സന്ധികളിലും ഉണ്ടാകുന്ന വേദന, കടുത്ത ശാരീരികാസ്വാസ്ഥ്യം, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയവയാണ് സീസണൽ ഇൻഫ്ലുൻസയുടെ പ്രധാന ലക്ഷണങ്ങൾ. രോഗം ഭേദമാകാൻ ഒരാഴ്ചയിൽ കൂടുതൽ സമയം എടുത്തേക്കാം. എന്നാൽ ചുമ രണ്ടാഴ്ച വരെ നീണ്ട് നിൽക്കും. എന്നിരുന്നാലും സീസണൽ ഇൻഫ്ലുവൻസ കേസുകൾ ഗുരുതരമാകുന്നതോടൊപ്പം, അപകട സാധ്യത കൂടുതലുള്ള ആളുകളിൽ കൂടുതൽ മാരകമാകുകയും ചെയ്തേക്കാം.
2019 ൽ രാജ്യത്ത് 1218 പേര് H1N1 ഇൻഫ്ലുൻസക്ക് കീഴടങ്ങി.ഇന്ത്യൻ അക്കാദമി ഫോർ പീഡിയാട്രിക്സ് അഡ്‌വൈസറി കമ്മറ്റി ഓൺ വാക്സിൻ ആൻഡ് ഇമ്മ്യൂണൈസേഷൻ (IAP ACVIP) ശുപാർശ ചെയ്യുന്നതനുസരിച്ച് ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഏറ്റവും പുതിയ ക്വാഡ്രിവാലന്റ് / ട്രിവാലന്റ് നിഷ്ക്രിയ ഇൻഫ്ലുൻസ വാക്സിൻ കൃത്യമായി നല്കണം.ഈ രോഗത്തിന്റെ ഗുരുതരാവസ്ഥയും കുഞ്ഞുങ്ങളെ ഇത് ബാധിക്കാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ, ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പകർച്ചപ്പനിയുടെ നാളുകളെ ഫലപ്രദമായി നേരിടാനായി സീസണൽ ഇൻഫ്ലുൻസ വാക്സിനുകൾ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനെ നേരിടാൻ ലോകാരോഗ്യ സംഘടന ഏറ്റവും പുതിയ ഇൻഫ്ലുൻസയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടുകയും ഇതിനെതിരായ പ്രതിരോധ കുത്തിവെയ്പുകൾ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞിനും ഇത്തരത്തിൽ ഏറ്റവും പുതിയ നിഷ്ക്രിയ പ്രതിരോധ വാക്സിൻ ലഭ്യമാക്കേണ്ടതിന്റെ ഏറ്റവും പ്രധാന കാരണവും ഇതാണ്.ഇൻഫ്ലുൻസയുടെ സമ്മർദ്ദം വർഷം തോറും കൂടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഇത് കൂടുതലാളുകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് അർഥമാക്കുന്നത് എന്താണെന്ന് വെച്ചാൽ, നിങ്ങളുടെ ശരീരം ഒരു തരത്തിലുള്ള ഇൻഫ്ലുൻസയെ നേരിടാൻ സജ്ജമാണെന്നിരിക്കിലും ഓരോ സീസണിലും വൈറസിന്റെ ഘടന സ്വയം മാറുന്നു എന്നതാണ്.
IQVIA യോട് ചേർന്ന് അബോട്ട് (Abbott) 2019 ൽ നടത്തിയ ഒരു സർവ്വേ അനുസരിച്ച്, അപകട സാധ്യത കൂടുതൽ ഉള്ള ആളുകളിൽ 40% പേരും ഇത്തരം പനിയെ ഗൗരവമായി സമീപിക്കുന്നില്ല എന്ന് കണ്ടെത്തി. അതോടൊപ്പം 37% ഗർഭിണികളും ഫ്ലൂവിനെ ചെറുക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും സർവേയിൽ നിന്ന് മനസ്സിലായി. ഇൻഫ്ലുൻസ തടയാൻ കഴിയുന്ന രോഗമായതിനാൽ ഇത് പ്രശ്നകരം തന്നെയാണ്.ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണിതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാലാണ് ഇന്ത്യയിലെ ഡോക്ടർമാർ ഇതെടുക്കാൻ നിർദ്ദേശിക്കുന്നത്.