അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയാലുടൻ ക്വാറന്റൈൻ നിർബന്ധമാക്കണം
അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയാലുടൻ ക്വാറന്റൈൻ നിർബന്ധമാക്കണം. കുടിയേറ്റ തൊഴിലാളികളില്‍ രണ്ടര ലക്ഷം പേര്‍ ഇതുവരെ മടങ്ങിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി.അസമിലേക്കുള്ള കുറച്ച് പേരാണ് ഇപ്പോള്‍ പോകാന്‍ താത്പര്യമെടുക്കുന്നത്. ഇവിടെ ബാക്കിയുള്ള കൂടുതല്‍ പേരും പെട്ടെന്ന് പോകാന്‍ താത്പര്യമുള്ളവരല്ല.
അതേസമയം, ചിലര്‍ തിരികെ വരാന്‍ താത്പര്യപ്പെടുന്നുണ്ട്. അവരെ ക്വാറന്റൈന്‍ കഴിഞ്ഞാല്‍ മാത്രമേ ജോലിയ്ക്ക് പോകാന്‍ അനുവദിക്കുകയുള്ളൂ', മുഖ്യമന്ത്രി പറഞ്ഞു കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയാല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സംസ്ഥാനത്ത് ഇന്ന് 62 പേര്‍ രോഗമുക്തി നേടി. തൃശൂരില്‍ സമ്പര്‍ക്കം മൂലം കൊവിഡ് വന്നവരില്‍ 4 പേര്‍ കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളാണ്. 4 പേര്‍ വെയര്‍ ഹൗസില്‍ ഹെഡ് ലോഡിങ് തൊഴിലാളികളാണ്.
മാത്രമല്ല കേരളത്തില്‍ ഇന്ന് 83 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.കൊവിഡ് അവലോകനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് കണക്കുകള്‍ വ്യക്തമാക്കിയത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരച്ചത്. വിദേശത്തുനിന്ന് വന്ന 27 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 37 പേര്‍ക്കുമാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം ബാധിച്ചു.കോഴിക്കോട് നിന്നുള്ള 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരിച്ചു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കേരളത്തില്‍ ഇന്നലെ 65 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 57 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.
തൃശൂരില്‍ ഞായറാഴ്‍ച മരിച്ച 87 വയസ്സുകാരന്‍റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായി. രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കോഴിക്കോട് ജില്ലയിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്. എന്നാൽ അമേരിക്കയിലാണ് മരണസംഖ്യ കൂടുതല്‍. 115130 പേരാണ് അമേരിക്കയില്‍ മരിച്ചത്.