ചൈനയില്‍നിന്ന് കേരളത്തിലേക്ക് തിരികെയെത്തിയ എണ്‍പതുപേര്‍ നിരീക്ഷണത്തില്‍

VG Amal
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍നിന്ന് കേരളത്തിലേക്ക് തിരികെയെത്തിയ എണ്‍പതുപേര്‍ നിരീക്ഷണത്തില്‍.

ചൈനയില്‍നിന്ന് ഈയടുത്ത ദിവസങ്ങളില്‍ തിരികെയെത്തിയവരെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു .

പനി, ചുമ, തൊണ്ടയിലെ അസ്വസ്ഥതകള്‍ എന്നിവയുടെ നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരില്‍ ഏഴുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. മറ്റുള്ള 73പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 

അതേസമയം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് 24പേരെ വിധേയരാക്കിയെങ്കിലും സംശയകരമായ കേസുകളൊന്നും ഇതുവരെയും ഉണ്ടായില്ല .

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ചൈനയില്‍നിന്ന് തിരിച്ചെത്തിയതു മുതല്‍ 28 ദിവസം വീടിനുള്ളില്‍തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ആളുകളുമായി അടുത്ത് ഇടപഴകുന്നത് പരമാവധി ഒഴിവാക്കണം. കൂടാതെ പനി,ചുമ,ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയിലെ ഹുബേയി പ്രവിശ്യയിലെ വൂഹാനിലാണ് കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം 26പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 830പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്

Find Out More:

Related Articles: