എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചു.

VG Amal

കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്നു മാറ്റിവച്ച എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചു.

 

ഈ മാസം 26-നു കണക്ക്‌, 27-നു ഫിസിക്‌സ്‌, 28നു കെമിസ്‌ട്രി എന്നിങ്ങനെയാണ്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയുടെ ക്രമം.


ആദ്യ ദിവസം ഉച്ചയ്‌ക്ക്‌ 1.45 മുതല്‍ വൈകിട്ട്‌ നാലര വരെയും മറ്റു രണ്ടു ദിവസങ്ങളില്‍ മൂന്നര വരെയുമാണ്‌ പരീക്ഷ നടക്കുക. 

 

എസ്‌.എസ്‌.എല്‍.സി. ഹിയറിങ്‌ ഇംപേര്‍ഡ്‌ വിഭാഗത്തില്‍ 26-ന്‌ ഉച്ചയ്‌ക്ക്‌ 1.45 മുതല്‍ നാലു വരെ ഗണിതവും 27-നു രസതന്ത്രവുമാണ്‌ പരീക്ഷ.

 


ടി.എച്ച്‌.എസ്‌.എല്‍.സി. പരീക്ഷ:- 26-ന്‌ ഉച്ചയ്‌ക്ക്‌ 1.45 മുതല്‍ നാലര വരെ കണക്കും 27-നു മൂന്നര വരെ ഊര്‍ജതന്ത്രവും 28-നു മൂന്നര വരെ രസതന്ത്രവും 29-നു നാലു വരെ ഇലക്‌ട്രോണിക്‌സ്‌ ട്രേഡ്‌ തിയറിയും നടക്കും.

 

ടി.എച്ച്‌.എസ്‌.എല്‍.സി. ഹിയറിങ്‌ ഇംപേര്‍ഡ്‌ വിഭാഗത്തില്‍ 26-ന്‌ ഉച്ചയ്‌ക്ക്‌ 1.45 മുതല്‍ മൂന്നു വരെ എന്‍ജിനിയറിങ്‌/ഡ്രോയിങ്‌/കമ്പോസിങ്‌ പരീക്ഷ നടക്കും.

 


എ.എച്ച്‌.എല്‍.സി. പരീക്ഷയില്‍ 26-ന്‌ ഉച്ചയ്‌ക്ക് 1.45 മുതല്‍ നാലു വരെ ഗണിതവും 27-നു നാലു വരെ ആര്‍ട്ട്‌ വിഷയങ്ങള്‍-തിയറി, കഥകളി വേഷം (വടക്കന്‍/തെക്കന്‍), കഥകളി സംഗീതം) മൃദംഗം,/ഡാന്‍സ്‌/കൂടിയാട്ടം (ആണ്‍/പെണ്‍) ചെണ്ട/തുള്ളല്‍/കഥകളി/സംഗീതം/മിഴാവ്‌/തിമില/മദ്ദളം/ചുട്ടി/കര്‍ണാടക സംഗീതം, 28-നു വൈകിട്ട്‌ നാലു വരെ ലിറ്ററേച്ചര്‍ പരീക്ഷകള്‍ നടക്കും.

 


വി.എച്ച്‌.എസ്‌.ഇ. ഒന്നാം വര്‍ഷക്കാര്‍ക്ക്‌ 26-നു രാവിലെ 9.45 മുതല്‍ 12.30 വരെ എന്റര്‍പെനേര്‍ഷിപ്‌ ഡെവലപ്പ്‌മന്റ്‌.

 

27-ന്‌ 12 വരെ അക്കൗണ്ട്‌സ്‌/ജോഗ്രഫി. 28-ന്‌ 12.30 വരെ ഇക്കണോമിക്‌സ്‌. 29-ന്‌ ഉച്ചയ്‌ക്ക്‌ 1.45 മുതല്‍ നാലു വരെ ഫിസിക്‌സ്‌. 30-ന്‌ ഉച്ചയ്‌ക്ക്‌ 1.45 മുതല്‍ നാലു വരെ കെമിസ്‌ട്രി/മാനേജ്‌മെന്റ്‌ പരീക്ഷകള്‍.

 

വി.എച്ച്‌.എസ്‌.ഇ. രണ്ടാം വര്‍ഷക്കാര്‍ക്ക്‌ 26-നു രാവിലെ 9.45 മുതല്‍ 12.30 വരെ എന്റര്‍പെനേര്‍ഷിപ്‌ ഡെവലപ്‌െമന്റ്‌/ജി.എഫ്‌.സി, 27-ന്‌ 12.10 വരെ ബയോളജി, 28-ന്‌ 12.30 വരെ ബിസിനസ്‌ സ്‌റ്റഡീസ്‌, 29-നു ഹിസ്‌റ്ററി, 30-ന്‌ ഗണിത പരീക്ഷകള്‍ നടക്കും.

 


കേരള സര്‍വകലാശാലയുടെ അവസാന സെമസ്‌റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21ന്‌ ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്‌സുകളുടെ അഞ്ച്‌, ആറ്‌ സെമസ്‌റ്റര്‍ പരീക്ഷ 28ന്‌ തുടങ്ങും. എല്‍എല്‍.ബി.

 

പഞ്ചവത്സര കോഴ്‌സുകളുടെ പരീക്ഷ അടുത്ത എട്ടിനും ത്രിവത്സര കോഴ്‌സിന്റേത്‌ ഒന്‍പതിനും തുടങ്ങും. പതിവ്‌ സെന്ററുകള്‍ക്കു പുറമെ സബ്‌ സെന്ററുകളും പരീക്ഷാ കേന്ദ്രങ്ങളായുണ്ടാകും.

വിദ്യാര്‍ഥികളുടെ സൗകര്യമനുസരിച്ച്‌ സബ്‌സെന്ററുകള്‍ തെരഞ്ഞെടുക്കാം.

 

 

Find Out More:

Related Articles: