ജസ്റ്റിൻ ട്രൂഡോയുടെ രാജി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല!

Divya John
 ജസ്റ്റിൻ ട്രൂഡോയുടെ രാജി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല! പാർട്ടിക്കുള്ളിൽ നിന്നും ശക്തമായ എതിർപ്പുണ്ടായ സാഹചര്യത്തിലാണ് ട്രൂഡോയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. ഇതിനുപിന്നാലെ ഈ വര്ഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ട്രൂഡോ മത്സരിക്കുമോ എന്ന ചോദ്യം ശക്തമായിരുന്നു. എന്നാൽ മത്സരരംഗത്തേക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ച് പറയുകയാണ്. മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായാണ് ട്രൂഡോ തന്റെ നിലപാട് വ്യക്തമാക്കിയത്.ജസ്റ്റിൻ ട്രൂഡോയുടെ രാജി വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാത്രമല്ല പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും പിൻവാങ്ങുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പ്രതീക്ഷയുടെ മുഖമായി അധികാരത്തിൽ എത്തിയ ട്രൂഡോ 9 വർഷമാണ് കാനഡ ഭരിച്ചത്. 





എന്നാൽ ആഭ്യന്തര പ്രശ്ങ്ങൾ മൂലമെന്ന് പറഞ്ഞു രാജിവെച്ച ട്രൂഡോയെ തെരഞ്ഞെടുപ്പിൽ നിന്നും പിന്നോട്ട് വലിക്കുന്ന കാര്യങ്ങൾ നിരവധിയാണ്. അതിൽ ഒന്ന് എസ്എൻസി ലാവ്ലിൻ കേസ് ആണ്. ലോകത്തെ തന്നെ വലിയ നിർമ്മാണക്കമ്പനികളിൽ ഒന്നായ ഈ കമ്പനി, കാനഡയിൽ 9,000 പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ്. ലിബിയയിലെ കരാറുകൾ കിട്ടാൻ വേണ്ടി ഗദ്ദാഫി സർക്കാരിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി എന്നാണ് കേസ്. ക്രിമിനൽ മാനങ്ങളുള്ള കേസിലെ പ്രോസിക്യൂഷനിൽ നിന്ന് രക്ഷപ്പെടാൻ കമ്പനി നടത്തിയ ശ്രമത്തിന് ട്രൂഡോ സർക്കാർ പിന്തുണ നൽകിയെന്ന ആരോപണം ശക്തമായിരുന്നു. പിന്നീട് ഈ ആരോപണങ്ങൾ ശരിയാണെന്ന് കമ്മീഷനും കണ്ടെത്തിയിരുന്നു.






എന്നാൽ ട്രൂഡോ മത്സരത്തിനില്ലെന്ന് ആവർത്തിച്ച് പറയുകയും പിയറി പൊയിലിവറിന് സാധ്യത ഏറുകയും ചെയ്യുമ്പോൾ ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറെ തിരിച്ചടികൾ പ്രതീക്ഷിക്കാം. ട്രൂഡോ സർക്കാരിൻറെ തുടക്കത്തിൽ കാനഡ, ഇന്ത്യൻ വിദ്യാർഥികളെ വലിയ രീതിയിൽ സ്വാഗതം ചെയ്തിരുന്നു. എന്നാൽ പിന്നീട് കുടിയേറ്റത്തിന് നിയത്രണം കൊണ്ടുവരേണ്ടതായി വന്നു. പക്ഷേ, പ്രതിപക്ഷമാണ് ഭരണമേൽക്കുന്നതെങ്കിൽ കുടിയേറ്റനയം തന്നെ മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. അത് കാനഡയിൽ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും തൊഴിൽ തേടുന്നവരെയും കാര്യമായി ബാധിക്കുകയും ചെയ്‌യും. പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ തൊഴിലവസരങ്ങൾ വിദേശികൾ തട്ടിയെടുക്കുന്നത് തടയും എന്നാണ്. അതോടൊപ്പം ട്രൂഡോയുടെ കുടിയേറ്റ നയങ്ങളെ അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. 





കൂടാതെ തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകണമെന്നാണ് പൊയിലിവർ ആവർത്തിച്ച് പറയുന്നത്. പ്രതീക്ഷയുടെ മുഖമായി അധികാരത്തിൽ എത്തിയ ട്രൂഡോ 9 വർഷമാണ് കാനഡ ഭരിച്ചത്. എന്നാൽ ആഭ്യന്തര പ്രശ്ങ്ങൾ മൂലമെന്ന് പറഞ്ഞു രാജിവെച്ച ട്രൂഡോയെ തെരഞ്ഞെടുപ്പിൽ നിന്നും പിന്നോട്ട് വലിക്കുന്ന കാര്യങ്ങൾ നിരവധിയാണ്. അതിൽ ഒന്ന് എസ്എൻസി ലാവ്ലിൻ കേസ് ആണ്. ലോകത്തെ തന്നെ വലിയ നിർമ്മാണക്കമ്പനികളിൽ ഒന്നായ ഈ കമ്പനി, കാനഡയിൽ 9,000 പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ്. ലിബിയയിലെ കരാറുകൾ കിട്ടാൻ വേണ്ടി ഗദ്ദാഫി സർക്കാരിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി എന്നാണ് കേസ്. ക്രിമിനൽ മാനങ്ങളുള്ള കേസിലെ പ്രോസിക്യൂഷനിൽ നിന്ന് രക്ഷപ്പെടാൻ കമ്പനി നടത്തിയ ശ്രമത്തിന് ട്രൂഡോ സർക്കാർ പിന്തുണ നൽകിയെന്ന ആരോപണം ശക്തമായിരുന്നു.

Find Out More:

Related Articles: