തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കനയ്യകുമാറിന് നേരെ നടന്ന ആക്രമം; സത്യമെന്ത്?

Divya John
 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കനയ്യകുമാറിന് നേരെ നടന്ന ആക്രമം; സത്യമെന്ത്? മാലയിടാനെന്ന വ്യാജേനയെത്തിയ യുവാക്കളാണ് കനയ്യ കുമാറിനെയും സംഘത്തെയും ആക്രമിച്ചത്. കനയ്യ കുമാർ രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്നും സൈനികർക്കെതിരെ സംസാരിക്കുന്നുവെന്നും വിളിച്ചുപറഞ്ഞുകൊണ്ടാണ് യുവാക്കൾ കയ്യേറ്റം ചെയ്തത്. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനു നേരെ ആക്രമണം. വെള്ളിയാഴ്ച വൈകീട്ട് നന്ദ്നഗരിയിലാണ് സംഭവം.ബിഹാറിലെ ബെഗുസരായിയിൽനിന്ന് എഐഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തി ദേശീയ ശ്രദ്ധ നേടിയ യുവനേതാവാണ് കനയ്യകുമാർ. ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവായും സിപിഐ ദേശീയ കൗൺസിൽ അംഗവുമായിരുന്ന കനയ്യ 2022ലാണ് കോൺഗ്രസിലെത്തിയത്. 


എഎപിയുടെ കരുത്തിൽ ഡൽഹിയിൽ ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കനയ്യയും സംഘവും. സംഘത്തിലുള്ളവർ കറുത്ത മഷി ഇന്ത്യാ സഖ്യ നേതാക്കൾക്ക് നേരെ എറിയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. എട്ടുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.കൗൺസിലറുടെ പരാതി ലഭിച്ചതായും പുറത്തുവന്ന വീഡിയോകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും ഡൽഹി പോലീസ് പ്രതികരിച്ചു.കനയ്യ കുമാറിന് ഒപ്പമുണ്ടായിരുന്ന ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോട് അക്രമികൾ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ആക്രമണ സംഭവത്തിൽ കോൺഗ്രസ് പോലീസിൽ പരാതി നൽകി. ബിജെപി സ്ഥാനാർഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിനു പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു.



ആം ആദ്മി കൗൺസിലർ ഛായയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നാല് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരുടെ പരാതിയിലുണ്ട്. അക്രമികൾ മോ തന്നെ ഒരു മൂലയിലേക്ക് വലിച്ചിഴച്ചതായും തന്നെയും ഭർത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഛായ ആരോപിച്ചു.വെള്ളിയാഴ്ച വൈകീട്ട് നന്ദ്നഗരിയിലാണ് സംഭവം. മാലയിടാനെന്ന വ്യാജേനയെത്തിയ യുവാക്കളാണ് കനയ്യ കുമാറിനെയും സംഘത്തെയും ആക്രമിച്ചത്. കനയ്യ കുമാർ രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്നും സൈനികർക്കെതിരെ സംസാരിക്കുന്നുവെന്നും വിളിച്ചുപറഞ്ഞുകൊണ്ടാണ് യുവാക്കൾ കയ്യേറ്റം ചെയ്തത്. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.   



ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനു നേരെ ആക്രമണം. വെള്ളിയാഴ്ച വൈകീട്ട് നന്ദ്നഗരിയിലാണ് സംഭവം.ബിഹാറിലെ ബെഗുസരായിയിൽനിന്ന് എഐഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തി ദേശീയ ശ്രദ്ധ നേടിയ യുവനേതാവാണ് കനയ്യകുമാർ. ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവായും സിപിഐ ദേശീയ കൗൺസിൽ അംഗവുമായിരുന്ന കനയ്യ 2022ലാണ് കോൺഗ്രസിലെത്തിയത്. എഎപിയുടെ കരുത്തിൽ ഡൽഹിയിൽ ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കനയ്യയും സംഘവും. സംഘത്തിലുള്ളവർ കറുത്ത മഷി ഇന്ത്യാ സഖ്യ നേതാക്കൾക്ക് നേരെ എറിയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. എട്ടുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.കൗൺസിലറുടെ പരാതി ലഭിച്ചതായും പുറത്തുവന്ന വീഡിയോകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും ഡൽഹി പോലീസ് പ്രതികരിച്ചു.

Find Out More:

Related Articles: