എങ്ങനെയാണ് ടാറ്റ - ടെസ്‌ല പങ്കാളിത്തം ഇന്ത്യയ്ക്ക് നേട്ടമാകുന്നത്? കഴിഞ്ഞ വർഷം നവംബറിൽ തായ്‍വാന്റെ വിസ്ട്രോൺ കമ്പനിയുടെ ഇന്ത്യയിലെ നിർമാണശാല ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതോടെ ആഗോള ടെക് ഭീമൻ ആപ്പിളിന്റെ വിതരണ ശൃംഖലയുടെ ഭാഗമായി മാറുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന നേട്ടവും ടാറ്റ സ്വന്തമാക്കി. തുടർന്ന് നാല് മാസങ്ങൾക്കിപ്പുറം മാർച്ച് മാസത്തിൽ രണ്ട് സെമികണ്ടക്ടർ പ്ലാന്റുകളുടെ നിർമാണത്തിനും തുടക്കം കുറിച്ചിരുന്നു.വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഇന്ത്യയുടെ ഹൈ-ടെക് മാനുഫാക്ചറിങ് മേഖലയിൽ ടാറ്റ ഗ്രൂപ്പ് നിർണായക സ്ഥാനം അരക്കിട്ടുറപ്പിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഇലക്ട്രോണിക്സുമായാണ് ഇലോൺ മസ്കിന്റെ ടെസ്ല തന്ത്രപരമായ സഹകരണത്തിനുള്ള ധാരണയിലെത്തിയത്.
ആഗോള തലത്തിൽ ടെസ്ലയുടെ വൈദ്യുത വാഹനങ്ങൾക്കു ആവശ്യമായ സെമികണ്ടക്ടർ ചിപ്പുകൾ ടാറ്റ ഗ്രൂപ്പ് നിർമിച്ചു നൽകും. ഇന്ത്യയിൽ നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടി നിശ്ചിത തോതിൽ നിക്ഷേപം ഇറക്കുന്ന വൈദ്യുത വാഹന (ഇവി) കമ്പനികൾക്ക്, രാജ്യത്തേക്കുള്ള ഇറക്കുമതി തീരുവയിൽ ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പുതിയ കേന്ദ്ര സർക്കാർ നയത്തിനു പിന്നാലെയാണ് ടാറ്റയും ടെസ്ലയും തമ്മിൽ ഒന്നിക്കുന്നത്.അതേസമയം പ്രീമിയം വിഭാഗത്തിലുള്ള വൈദ്യുത കാറുകളായിരിക്കും തുടക്കത്തിൽ ഇന്ത്യൻ വിപണിയിലേക്ക് ടെസ്ല അവതരിപ്പിക്കുക. തുടർന്ന് അനുയോജ്യമായ പങ്കാളിയെ ലഭിക്കുന്ന മുറയ്ക്ക് ചെലവ് കുറഞ്ഞ വൈദ്യുത വാഹനങ്ങൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനും ടെസ്ല പദ്ധതിയിടുന്നു.
രാജ്യത്തെ വൻകിട ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് ഉത്പാദന കേന്ദ്രം സജ്ജമാക്കുന്നതിനുള്ള സംയുക്ത സംരഭത്തിനും ടെസ്ല ഇതിനിടയിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഏകദേശം 16,600 കോടി മുതൽ 25,000 കോടി രൂപ വരെ ഇന്ത്യയിൽ നിക്ഷേപിക്കാൻ ടെസ്ല തയ്യാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആഗോള തലത്തിലെ വമ്പൻ ഉപഭോക്താക്കളുടെ കരാറുകൾ നേടുന്നതിലൂടെയും അനുബന്ധ ഉത്പാദന സൗകര്യങ്ങൾ സജ്ജമാക്കുന്നതിലൂടെയും ഇന്ത്യയ്ക്കകത്ത് സെമികണ്ടക്ടർ വ്യവസായ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള നിർണായക സംഭാവന നൽകാൻ ടാറ്റ ഗ്രൂപ്പിന് കഴിയുമെന്നതാണ് സവിശേഷത. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വാഹന വിപണി എന്ന നിലയിൽ, ആഗോള വൈദ്യുത വാഹന നിർമാതാക്കളുടെ മുൻനിരയിലുള്ള ടെസ്ലയുടെ കടന്നുവരവ് ഇന്ത്യയ്ക്കും വൈദ്യുത വാഹന സെക്ടറിനും ഉണർവേകുന്ന ഘടകമാകും.
ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഇലക്ട്രോണിക്സുമായാണ് ഇലോൺ മസ്കിന്റെ ടെസ്ല തന്ത്രപരമായ സഹകരണത്തിനുള്ള ധാരണയിലെത്തിയത്. ആഗോള തലത്തിൽ ടെസ്ലയുടെ വൈദ്യുത വാഹനങ്ങൾക്കു ആവശ്യമായ സെമികണ്ടക്ടർ ചിപ്പുകൾ ടാറ്റ ഗ്രൂപ്പ് നിർമിച്ചു നൽകും. ഇന്ത്യയിൽ നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടി നിശ്ചിത തോതിൽ നിക്ഷേപം ഇറക്കുന്ന വൈദ്യുത വാഹന (ഇവി) കമ്പനികൾക്ക്, രാജ്യത്തേക്കുള്ള ഇറക്കുമതി തീരുവയിൽ ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പുതിയ കേന്ദ്ര സർക്കാർ നയത്തിനു പിന്നാലെയാണ് ടാറ്റയും ടെസ്ലയും തമ്മിൽ ഒന്നിക്കുന്നത്.അതേസമയം പ്രീമിയം വിഭാഗത്തിലുള്ള വൈദ്യുത കാറുകളായിരിക്കും തുടക്കത്തിൽ ഇന്ത്യൻ വിപണിയിലേക്ക് ടെസ്ല അവതരിപ്പിക്കുക. തുടർന്ന് അനുയോജ്യമായ പങ്കാളിയെ ലഭിക്കുന്ന മുറയ്ക്ക് ചെലവ് കുറഞ്ഞ വൈദ്യുത വാഹനങ്ങൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനും ടെസ്ല പദ്ധതിയിടുന്നു.