കാസ്റ്റിങ് ഡയറക്ടറിൽ നിന്നുണ്ടായ അപമാനം വിവരിച്ച് നടി! ടെലിവിഷൻ അവതാരക, പാനലിസ്റ്റ്, റിയാലിറ്റി ഷോ മത്സരാർത്ഥി, ഫിറ്റ്നസ് മോഡൽ എന്നിങ്ങനെ പല റോളുകളിൽ ആരാധകരെ നേടിയിട്ടുള്ള താരമാണ് VJ ബാണി എന്നറിയപ്പെടുന്ന ഗുർബാനി ജഡ്ജ്. ചണ്ഡീഗഡിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ബാണി ഫിറ്റ്നസ് മേഖലയിലൂടെയാണ് സ്വന്തം കരിയർ ആരംഭിച്ചത് എങ്കിലും MTV യിലെ റോഡീസ് നാലാം സീസണിലൂടെയാണ് രാജ്യത്തെ അറിയപ്പെടുന്ന താരമായി മാറുന്നത്. റോഡീസ് നാലാം സീസൺ റണ്ണർ അപ്പ് ആയിരുന്ന ബാണി, അഞ്ചാം സീസണിന്റെയും ഭാഗമായിരുന്നു. അത് കൂടാതെ ഫിയർ ഫാക്ടർ ; ഖത്തരോൻ കേ ഖിലാഡി എന്ന സാഹസിക പരിപാടിയിലും പങ്കെടുത്ത ബാണി 2007 ൽ റിലീസ് ആയ ആപ് കാ സുരൂർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും സാന്നിധ്യമറിയിച്ചു. പിന്നീടങ്ങോട്ട് ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന ബാണി മൊബീഫിറ്റ് എന്ന ഫിറ്റ്നസ് ആപ്പിന്റെ പ്രൊമോട്ടറുമായിരുന്നു.
വ്യക്തിപരമായ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും, മറ്റേതൊരു സ്ത്രീയും നേരിടുന്നത് പോലെയുള്ള ആക്ഷേപങ്ങളും, ബോഡി ഷെയിമിങ്ങും തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓർത്തെടുക്കുകയാണ് ബാണി. സ്ത്രീകളെ നിറത്തിന്റെയും, വർണ്ണത്തിന്റെയും, ഉയരത്തിന്റെയും എല്ലാം അളവുകോലുകളാൽ അപമാനിക്കാൻ ശ്രമിക്കുന്ന കൂട്ടർ ബാണിയെ അവരുടെ ഉറച്ച പേശികളുടെ പേരിലാണ് കളിയാക്കിയിരുന്നത്. ബാണിയുടെ ഇൻസ്റ്റാ ഗ്രാം ചിത്രങ്ങളുടെ കീഴിൽ ചിലർ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്ക് പക്ഷേ ശക്തമായ മറുപടികൾ നൽകാൻ താരം തയ്യാറായതോടെ പലരുടെയും വായടഞ്ഞു.താൻ നേരിട്ട പ്രശ്നങ്ങളെ ബാണി വിവരിച്ചത് ഇങ്ങനെ "എനിക്ക് കരുത്തുറ്റ പേശികളും, ഉറച്ച ശരീരവുമുണ്ട്. എന്നാൽ അവിശ്വസനീയമെന്നു പറയട്ടെ ഞാൻ അധിക്ഷേപിക്കപ്പെട്ടത് ഈ ശരീരത്തിന്റെ പേരിലാണ്.
ഇന്ത്യയിലെ പുരുഷന്മാർ സ്ത്രീ ശരീരം എങ്ങനെയാകണം എന്നതിന് ചില മാനദണ്ഡങ്ങൾ വെച്ചിട്ടുണ്ട്. അപ്രകാരമല്ലാത്ത ശരീരങ്ങളെ അവർ അധിക്ഷേപിക്കാൻ ശ്രമിക്കുന്നു. "എന്നേക്കാൾ പ്രായക്കുറവുള്ള ഒരു കൂട്ടുകാരിയുണ്ട്. അവളെ അവളുടെ അച്ഛൻ തടിച്ചി എന്നാണ് വിളിക്കുന്നത്. അദ്ദേഹം വിളിക്കുന്ന ശൈലി സ്നേഹപൂർണ്ണമാണ്. പക്ഷേ ആളുകൾ ഒരു പെൺകുട്ടിയെ അവളുടെ ശരീരപ്രകൃതി അനുസരിച്ച് കളിയാക്കുന്ന ഒരു സമൂഹത്തിൽ അവളുടെ വീട്ടിൽ നിന്നാണ് പിന്തുണ ലഭിക്കേണ്ടത്. വീട്ടുകാർ പോലും ഇത്തരം കളിയാക്കലുകളുടെ ഭാഗമായാൽ പിന്നെ പെണ്കുട്ടികളെന്ത് ചെയ്യും ?" bani ചോദിക്കുന്നുറോഡീസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ മത്സരാർഥികളിൽ നിന്നും നേരിട്ടത് കടുത്ത അപമാനങ്ങളും, വിമർശനങ്ങളുമായിരുന്നു. വളരെ കടുത്ത മത്സരങ്ങളെ അതിജീവിച്ചു റണ്ണർ അപ് ആയ എനിക്ക്, പിന്നീടുള്ള എപ്പിസോഡുകളിൽ അവതാരകയാകാനും പോലും എനിക്ക് സാധിച്ചു. സ്ത്രീ ശരീരം എങ്ങനെയാകണം എന്നുള്ള നിബന്ധനകളിൽ നിന്നും, സ്ത്രീവിരുദ്ധ മനസ്ഥിതിയിൽ നിന്നും സിനിമാ ഇന്ഡസ്ട്രിയും മുക്തമല്ല എന്നെനിക്ക് അധികം വൈകാതെ ബോധ്യമായി.
ഒരിക്കൽ കാസ്റ്റിങ് ഡയറക്ടർ ആയൊരു സ്ത്രീ എന്നോട് ചോദിച്ചു "നീയിതു വരെ പൂർണ്ണമായും പുരുഷനായി മാറിയില്ലേ ? നിന്റെ ലിംഗവളർച്ച പൂർണ്ണമായില്ലേ എന്ന് " ആ ചോദ്യമെന്നെ വളരെ അസ്വസ്ഥയാക്കി എങ്കിലും, ഞാൻ അവരോട് തർക്കിക്കാനോ, വഴക്ക് കൂടാനോ മുതിർന്നില്ല.തങ്ങൾ തെറ്റ് ചെയ്യുകയാണെന്ന് മനസ്സിലാക്കാൻ ഇവർക്കൊന്നും സാധിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഭാഗ്യവശാൽ എന്റെ കൗമാരത്തിൽ ഞാൻ മെലിഞ്ഞവൾ ആയിരുന്നിട്ടും, കണ്ണട വെച്ച് നടന്നവൾ ആയിരുന്നിട്ടും ആരുമെന്നെ പരിഹസിച്ചില്ല. എന്നാൽ 19ആ മത്തെ വയസ്സിൽ ഞാൻ ഫിറ്റ്നസ് ട്രെയിനിങ് ആരംഭിച്ചതോടെ എന്നെ സ്ത്രീകളും, പുരുഷന്മാരുമെല്ലാം കുറ്റപ്പെടുത്താൻ ആരംഭിച്ചു. നീയൊരു പെണ്ണല്ലേ, എന്തിനാണ് ഇത്രയും കഠിനമായി വ്യായാമം ചെയ്യുന്നത് ? പെണ്ണിന് എന്തിനാണ് മസിലുകൾ എന്നിങ്ങനെ നൂറു നൂറു ചോദ്യങ്ങളുയർന്നു.