മംഗളൂരു സ്ഫോടനം; പ്രശസ്ത ക്ഷേത്രം ലക്ഷ്യംവെച്ചു',സംഘടന ഉത്തരവാദിത്തം ഏറ്റെടുത്ത്! ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തായി ചൂണ്ടിക്കാട്ടി കത്തയച്ചതെന്ന് കർണാടക പോലീസ് അറിയിച്ചു. മംഗളൂരുവിലെ കദ്രിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യം വെച്ചാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നു കത്തിൽ പറയുന്നതായും മുതിർന്ന ഉദ്യോഗസ്ഥൻ അലോക് കുമാറിനെതിരെ കത്തിൽ ഭീഷണിയുണ്ടെന്നും പോലീസ് വ്യക്തമാക്കി.മംഗളൂരു സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനയുടെ കത്ത്. ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന കത്തിൽ പ്രതി മുഹമ്മദ് ഷരീഖിൻ്റെ ചിത്രവും പതിച്ചിട്ടുണ്ട്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടന ഹിന്ദുത്വ തീവ്രവാദികളുടെ കേന്ദ്രമായ കദ്രിയിലെ ക്ഷേത്രമാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നും കത്തിൽ പറയുന്നു.
മംഗളൂരുവിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ അലോക് കുമാറിനെതിരെയും കത്തിൽ ഭീഷണിയുണ്ട്.കത്ത് എവിടെ നിന്നാണ് വന്നതെന്ന് അറിവില്ലെന്നും സംഘടനയെ കുറിച്ച് കേട്ടുകേൾവിയില്ലെന്നും പരിശോധന തുടരുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രതി ഷാരീഖ് കേരളത്തിൽ എത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിലെത്തി ഇയാൾ താമസിച്ചിരുന്നുവെന്നു വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തി. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായ ഷരീഖ് വീട്ടിൽ വെച്ചുതന്നെയാണ് ബോംബ് നിർമിച്ചതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.മംഗളൂരുവിലെ നാഗൂർ കങ്കനാടിയിൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ സ്ഫോടനം ഉണ്ടായത്.
സംഭവത്തിൽ മുഖ്യപ്രതി മുഹമ്മദ് ഷാരീഖിനും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. ഷാരീഖിൻ്റെ ബാഗിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഓട്ടോയിൽ നടത്തിയ പരിശോധനയിൽ ബാറ്ററികൾ ഘടിപ്പിച്ച പ്രഷർ കുക്കർ കണ്ടെത്തിയിരുന്നു. തുടർന്ന് ശിവമോഗ സ്വദേശിയായ മുഹമ്മദ് ഷാരീഖിനെ (29) കർണാടക പോലീസ് അറസ്റ്റു ചെയ്തു. പരിക്കേറ്റ ഷാരീഖും ഓട്ടോ ഡ്രൈവറും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.രീഖും ഓട്ടോ ഡ്രൈവറും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.സെപ്റ്റംബർ 19 ന് ഷാരീഖും മറ്റ് രണ്ടുപേരും ചേർന്ന് ശിവമോഗയിലെ നദീ തീരത്തുവെച്ച് ബോംബുകളുടെ ട്രയൽ നടത്തി. ഈ സംഭവത്തിനു പിന്നാലെ ഷാരീഖിൻ്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
എന്നാൽ സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഷാരീഖ് മൈസൂരുവിൽ എത്തി, മോഷ്ടിച്ച ആധാർ കാർഡ് ഉപയോഗിച്ച് വീട് വാടകയ്ക്ക് എടുത്തു. പിന്നീട് ബോംബ് നിർമാണം തുടർന്നുവെന്നും പോലീസ് അറിയിച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ കർണാടക സർക്കാർ ദേശീയ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രതി ഷാരീഖ് കേരളത്തിൽ എത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിലെത്തി ഇയാൾ താമസിച്ചിരുന്നുവെന്നു വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തി. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായ ഷരീഖ് വീട്ടിൽ വെച്ചുതന്നെയാണ് ബോംബ് നിർമിച്ചതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.