മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നു; വേദന നിറച്ച് ഐശ്വര്യ രജനികാന്ത്!

Divya John
 മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നു; വേദന നിറച്ച് ഐശ്വര്യ രജനികാന്ത്! ധനുഷിനെയും ശ്രുതി കമലാഹാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ത്രി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഐശ്വര്യയുടെ തുടക്കം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടിലത്തത്ര വിജയത്തിലേക്കായിരുന്നു പിനീടുള്ള ഐശ്വര്യയുടെ യാത്ര. അച്ഛന്റെ അഭിനയ പാത പിൻതുടരാതെ തന്നെ കഴിവുകൊണ്ട് നേടിയെടുത്ത വിജയമാണ് ഐശ്വര്യയുടെത്. എന്നാൽ ഐശ്വര്യയുടെ പേഴ്സണൽ ലൈഫ് കഴിഞ്ഞ കുറച്ചുകാലങ്ങളായി വാർത്തകളിൽ നിറയുകയായിരുന്നു. ഇപ്പോഴിതാ താരപുത്രി പങ്കുവച്ചിരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. തമിഴ് സിനിമാ ഇന്റസ്ട്രിയിൽ സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ മകൾ എന്നതിനപ്പുറം തന്റേതായ പേര് നേടിയെടുത്ത സംവിധായികയാണ് ഐശ്വര്യ രജിനികാന്ത്.



  എൻ ബി സിയുടെ സൂപ്പർഹിറ്റ് സീരീസായ ഫ്രണ്ട്സിൽ 'ചാൻഡ്ലർ ബിംഗ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന മാത്യു പെറിയെക്കുറിച്ചാണ് ഐശ്വര്യയുടെ സ്റ്റോറി എന്ന് മനസിലായത്. 'ഫ്രണ്ട്‌സ്' എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോസ് ആഞ്ജലീസിലെ അദ്ദേഹത്തിന്റെ വസതിയിലെ ഹോട് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മരണകാരണം എന്തെന്ന് വ്യക്തമല്ല. മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ആഞ്ജലീസ് പോലീസ്‌ അറിയിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബാത്ത് ടബ്ബിൽ മുങ്ങിയതായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. "മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.



 

അവൻ എന്റെ ഒരു ഭാഗമായിരുന്നു. നിങ്ങളുടെ അവൻ എന്റെ ഒരു ഭാഗമായിരുന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എന്നെഴുതിയ ഒരു കുറിപ്പും വിഡിയോയുമാണ് ഐശ്വര്യ സ്റ്റോറി ആക്കിയിരിക്കുന്നത്. ആദ്യമൊന്നും ഐശ്വര്യ ആരെക്കുറിച്ചാണ് ഈ പറഞ്ഞിരിക്കുന്നത് എന്ന് ആരാധകർക്ക് മനസ്സിലായിരുന്നില്ല.  ധനുഷിന്റേതും ഐശ്വര്യയുടേയും മാതൃകാ പരമായ ദാമ്പത്യമായിരുന്നു. ഐശ്വര്യയെ വിവാഹം ചെയ്യുന്ന സമയത്ത് ധനുഷ് വളർന്നുവരുന്ന യുവ നടനായിരുന്നു എങ്കിൽ പിന്നീട് ഐശ്വര്യയുടെ പൂർണ പിന്തുണ ധനുഷിന്റെ കരിയരിൽ ഉണ്ടായിരുന്നു. ധനുഷിന്റേതും ഐശ്വര്യയുടേയും മാതൃകാ പരമായ ദാമ്പത്യമായിരുന്നു. ഐശ്വര്യയെ വിവാഹം ചെയ്യുന്ന സമയത്ത് ധനുഷ് വളർന്നുവരുന്ന യുവ നടനാണ്.



 ഐശ്വര്യയുടെ പൂർണ പിന്തുണ ധനുഷിന്റെ കരിയരിൽ മുഴുനീളെ കാണാമായിരുന്നു. യാത്ര എന്നും ലിങ്ക എന്നും പേരുള്ള രണ്ട് ആണ്മക്കളും ഇവർക്കുണ്ട്. എന്നാൽ പതിനെട്ട് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ട് 2023 ഫെബ്രുവരിയോടെ ധനുഷും ഐശ്വര്യയും വേർപിരിഞ്ഞു. 2004 ൽ ആണ് നടൻ ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ധനുഷിനോട് ഐശ്വര്യയ്ക്ക് തോന്നിയ ആരാധനയും പ്രണയവും വീട്ടിൽ അംഗീകരിച്ചതോടെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. ധനുഷിനെക്കാൾ രണ്ട് വയസ്സ് മൂത്ത ഐശ്വര്യയെ വിവാഹം ചെയ്തുകൊണ്ട് തന്നെക്കാൾ പക്വതയോടെ ജീവിതത്തെ കാണുന്ന ഭാര്യയെ കിട്ടിയതുകൊണ്ട് എല്ലാ കാര്യത്തിലും ചിട്ടയുണ്ട് എന്നാണ് ധനുഷ് പറഞ്ഞിരുന്നത്.

Find Out More:

Related Articles: