മോദി മന്ത്രിസഭയിലെ ജന സ്വീകാര്യൻ ആര്? അമിത് ഷാ പിന്നിൽ! ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രണ്ടാമതും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും മൂന്നാം സ്ഥാനത്തുമാണുള്ളത്. ഐഎഎൻഎസ് - സിവോട്ടർ സർവേയിലാണ് പുതിയ വിവരമുള്ളത്. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര മന്ത്രിസഭയിൽ ഏറ്റവും സ്വീകാര്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണെന്ന് സർവേ ഫലം. പാർട്ടിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ രാഷ്ട്രീയത്തിലുള്ളവർക്കിടയിൽ അമിത് ഷായോട് താൽപ്പര്യം കുറവാണ്. 15 മന്ത്രിമാരുടെ പട്ടികയിൽ 7.79 സ്കോറോടെ അമിത് ഷാ മൂന്നാം സ്ഥാനത്താണ്.
18നും 24നും ഇടയിൽ പ്രായമുള്ളവരും 55 വയസിന് മുകളിലുള്ളവരും അമിത് ഷായെ പിന്തുണയ്ക്കുന്നില്ല എന്നാണ് സർവേ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ എട്ട് വർഷം തികയുന്ന വേളയിലാണ് സർവേ നടത്തിയത്. വിവിധ സാമൂഹിക ഗ്രൂപ്പുകൾ, എസ്‌സി/എസ്‌ടി, മുസ്ലീം വിഭാഗങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, യുസിഎച്ച്, വീട്ടമ്മമാർ എന്നിവർക്കിടയിലാണ് സർവേ നടത്തിയത്. വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനത്തിലും ആളുകൾക്കിടയിൽ സർവേ നടന്നു. പട്ടിക വിഭാഗങ്ങൾക്കിടയിൽ വനിതാ - ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കും മുന്നാക്ക ഹിന്ദും മുസ്ലിം, സിഖ് വിഭാഗങ്ങൾക്കിടയിൽ രാജ്നാഥ് സിങ്ങിനും ക്രൈസ്തവർക്കിടയിൽ നിതിൻ ഗഡ്കരിക്കും വീട്ടമ്മമാർക്കിടയിൽ ജൽശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനുമാണ് പിന്തുണയെന്നു സർവേയിൽ പറയുന്നു.
8.36 പോയിന്റുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒന്നാം സ്ഥാനത്തും 8.07 പോയിന്റുമായി റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രണ്ടാം സ്ഥാനത്തുമുണ്ട്. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഭീകരർക്കെതിരെ നടപടിയെടുക്കാൻ അതിർത്തി കടന്നെത്താൻ ഇന്ത്യ മടിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്. രാജ്യത്ത് നിന്നും ഭീകരവാദത്തെ തുടച്ചുനീക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ഒരു പോരാട്ടത്തിൽ നിന്നും രാജ്യം പിന്മാറുകയില്ലെന്നും രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി. 1971ലെ ബംഗ്ലാദേശ് വിമോചന സമരവുമായി ബന്ധപ്പെട്ടുണ്ടായ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിലെ അസമിലെഗുവാഹത്തിയിൽ സൈനികരെ ആദരിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
ചൈനയ്ക്കും പാകിസ്ഥാനുമെതിരെ പരോക്ഷമായി വിമർശനവും ഉന്നയിച്ചിട്ടുണ്ട്. "ഭീകരവാദത്തെ ശക്തമായി നേരിടുമെന്ന സന്ദേശം നൽകുന്നതിൽ ഇന്ത്യ വിജയിച്ചു. പുറത്ത് നിന്ന് രാജ്യം ലക്ഷ്യമിട്ടാൽ അതിർത്തി കടക്കാൻ ഞങ്ങൾ മടിക്കില്ല," അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കിഴക്കൻ സംസ്ഥാനങ്ങളും അതിർത്തികളും തീർത്തും സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.