വീണ്ടും മാസ്ക് നിർബന്ധമാക്കി കേരളം; ഇല്ലെങ്കിൽ പിഴ ഈടാക്കും!

Divya John
 വീണ്ടും മാസ്ക് നിർബന്ധമാക്കി കേരളം; ഇല്ലെങ്കിൽ പിഴ ഈടാക്കും! പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കി. കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചത്. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, എത്രരൂപയാണ് പിഴയായി ഈടാക്കുന്നത് എന്നത് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. പൊതുസ്ഥലങ്ങൾ, ചടങ്ങുകൾ, തൊഴിലിടങ്ങൾ, വാഹന യാത്രകളിലും മാസ്ക് ധരിക്കൽ നിർബന്ധമാണെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.



   അതേസമയം, കേരളത്തിൽ കൊവിഡ് വ്യാപനം ആശങ്കപ്പെടേണ്ട രീതിയിൽ ഇല്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എറണാകുളം ജില്ലയിൽ മാത്രമായിരുന്നു നേരിയ വർദ്ധനവുണ്ടായിരുന്നത്. അതേസമയം, കേരളത്തിൽ കൊവിഡ് വ്യാപനം ആശങ്കപ്പെടേണ്ട രീതിയിൽ ഇല്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എറണാകുളം ജില്ലയിൽ മാത്രമായിരുന്നു നേരിയ വർദ്ധനവുണ്ടായിരുന്നത്. ഇന്ന് രാജ്യത്ത് 2,927 പുതിയ രോഗബാധ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 32 കൊവിഡ് മരണങ്ങളും രാജ്യത്ത് നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




  ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തുടരുകയാണ്. പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്. കൊവിഡ് കേസുകൾ കൂടുന്നതിനെ തുടർന്ന് ദില്ലി, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള  പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. 



  നിലവിൽ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. ദുരന്തനിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴയീടാക്കും. കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്
 

Find Out More:

Related Articles: