ചർച്ചയായി മഞ്ജു വാര്യരുടെ അരങ്ങേറ്റ വിശേഷങ്ങൾ!

Divya John
 ചർച്ചയായി മഞ്ജു വാര്യരുടെ അരങ്ങേറ്റ വിശേഷങ്ങൾ! വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിട്ട ശേഷമായിരുന്നു തിരിച്ചുവരവ്. വിഷമഘട്ടത്തിൽ ആശ്വാസവുമായി പ്രിയപ്പെട്ടവരെല്ലാം മഞ്ജുവിനൊപ്പമുണ്ടായിരുന്നു. 14 വർഷത്തിന് ശേഷം ഗുരുവായൂരമ്പലത്തിൽ കുച്ചിപ്പുഡി അരങ്ങേറ്റം നടത്തിയതിന് പിന്നാലെയായാണ് മഞ്ജു വാര്യർ അഭിനയത്തിലേക്കും തിരിച്ചെത്തിയത്. മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ വിശേഷങ്ങൾ വീണ്ടും ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ആഘോഷിച്ച തിരിച്ചുവരവായിരുന്നു മഞ്ജു വാര്യരുടേത്.


    ‌‌മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കാനെത്തിയ ഗീത ടീച്ചറാണ് തനിക്ക് പ്രചോദനമേകിയതെന്ന് മഞ്ജു വാര്യർ അന്ന് പറഞ്ഞിരുന്നു. ഒട്ടും കോൺഫിഡൻസുണ്ടായിരുന്നില്ല. കുടുംബ ജീവിതമൊക്കെയായതോടെ കലയ്ക്ക് വേണ്ടി അർപ്പിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല. എല്ലാവരും പോത്സാഹിപ്പിച്ചതോടെയാണ് ഒരുകൈ നോക്കാമെന്ന് മഞ്ജുവും തീരുമാനിച്ചത്. നൃത്തം തുടരുമോയെന്ന കാര്യത്തെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു മഞ്ജു വാര്യർ അന്ന് പറഞ്ഞത്. നൃത്തത്തിലൂടെയുള്ള തിരിച്ചുവരവ് അഭിനയത്തിലേക്കുള്ള മടങ്ങിവരവായി കണക്കാക്കാമോയെന്ന് ചോദിച്ചപ്പോൾ അത്തരം കാര്യങ്ങളൊന്നും ചിന്തിച്ചിട്ടില്ല, കുച്ചിപ്പുഡിയും അതിന്റെ അരങ്ങേറ്റവുമായിരുന്നു മനസ്സിൽ എന്നായിരുന്നു മറുപടി. 


   ഇനിയെന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും അന്ന് മഞ്ജു വാര്യർ പറഞ്ഞിരുന്നു. ഗുരുവായൂരിലെ അരങ്ങേറ്റം കഴിഞ്ഞ മഞ്ജുവിനോട് അന്ന് എല്ലാവരും ചോദിച്ചിരുന്നത് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. ഴയ മഞ്ജുവായില്ലേ എന്നായിരുന്നു മാധവവാര്യർ സത്യൻ അന്തിക്കാടിനോട് ചോദിച്ചത്. തൂവൽക്കൊട്ടാരത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കണ്ട അതേ മഞ്ജുവിനെയാണ് താൻ ഇവിടെ കണ്ടതെന്നായിരുന്നു അരങ്ങേറ്റം കാണാനെത്തിയ സത്യൻ അന്തിക്കാട് പറഞ്ഞത്. മകളായ മീനാക്ഷിയും മഞ്ജുവിന്റെ അരങ്ങേറ്റം കാണാനായി എത്തിയിരുന്നു.അച്ഛനും അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കുമെല്ലാം മഞ്ജുവിന്റെ അരങ്ങേറ്റത്തിൽ അതീവ സന്തോഷമായിരുന്നു. 


 തൂവൽക്കൊട്ടാരത്തിലെ പാർവതി മനോഹരി എന്ന ഗാനരംഗം കഴിഞ്ഞ് പാക്കപ്പ് പറഞ്ഞപ്പോൾ മുന്നിലെത്തിയ മഞ്ജുവിനെയാണ് ഗുരുവായൂരിലെ വേദിയിലും കണ്ടത്. 14 വർഷത്തെ ഗ്യാപ് ഒരുനിമിഷം പോലും അനുഭവപ്പെടാത്ത തരത്തിലായിരുന്നു മഞ്ജുവിന്റെ പ്രകടനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ ടെൻഷനടിച്ച മുഹൂർത്തങ്ങളിലൊന്നായിരുന്നു ഗുരുവായൂരിലെ അരങ്ങേറ്റമെന്നും മഞ്ജു പ്രതികരിച്ചിരുന്നു. നേരത്തെയൊന്നും ഇത്ര ബാധ്യതയുണ്ടായിരുന്നില്ല.  മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കാനെത്തിയ ഗീത ടീച്ചറാണ് തനിക്ക് പ്രചോദനമേകിയതെന്ന് മഞ്ജു വാര്യർ അന്ന് പറഞ്ഞിരുന്നു. ഒട്ടും കോൺഫിഡൻസുണ്ടായിരുന്നില്ല. കുടുംബ ജീവിതമൊക്കെയായതോടെ കലയ്ക്ക് വേണ്ടി അർപ്പിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല. എല്ലാവരും പോത്സാഹിപ്പിച്ചതോടെയാണ് ഒരുകൈ നോക്കാമെന്ന് മഞ്ജുവും തീരുമാനിച്ചത്. നൃത്തം തുടരുമോയെന്ന കാര്യത്തെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു മഞ്ജു വാര്യർ അന്ന് പറഞ്ഞത്. നൃത്തത്തിലൂടെയുള്ള തിരിച്ചുവരവ് അഭിനയത്തിലേക്കുള്ള മടങ്ങിവരവായി കണക്കാക്കാമോയെന്ന് ചോദിച്ചപ്പോൾ അത്തരം കാര്യങ്ങളൊന്നും ചിന്തിച്ചിട്ടില്ല, കുച്ചിപ്പുഡിയും അതിന്റെ അരങ്ങേറ്റവുമായിരുന്നു മനസ്സിൽ എന്നായിരുന്നു മറുപടി.

Find Out More:

Related Articles: