പാലക്കാട്ടെ കള്ള പണ ആരോപണം; കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന!

Divya John
 പാലക്കാട്ടെ കള്ള പണ ആരോപണം;  കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന! ഹോട്ടലിൽ കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച മുറികളിൽ അർധരാത്രി പോലീസ് പരിശോധന ആരംഭിച്ചതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ബിന്ദു കൃഷ്ണ, ഷാനിസമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറികളും ഹോട്ടലിലെ മറ്റു മുറികളിലുമാണ് പരിശോധന നടത്തിയത്. സ്ഥലത്ത് സിപിഎം പ്രവർത്തകരം ബിജെപി പ്രവർത്തകരും തമ്പടിച്ചു. കോൺഗ്രസ് പ്രവർത്തകർ മറുഭാഗത്തും നിലയുറപ്പിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ വിതരണം ചെയ്യാനായി കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് പാലക്കാട് സംഘർഷം. പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ രാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തു. കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെയാണ് സംഘർഷമുണ്ടായത്.



മണിക്കൂറുകൾ നീണ്ട സംഘർഷമുണ്ടായി. സിപിഎം ബിജെപി കോൺഗ്രസ് നേതാക്കളെല്ലാം സ്ഥലത്ത് എത്തിയിരുന്നു. വനിതാ പോലീസില്ലാതെ ഇല്ലാതെ മുറികളിൽ കയറാൻ ശ്രമിച്ചെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ആരോപിച്ചു. ആരുടേയും പരാതി ഇല്ലാതെയാണ് പരിശോധന നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം സിപിഎം പരാതി നൽകിയിരുന്നു എന്ന് കല്യാശേരി എംഎൽഎ വിജിൻ പ്രതികരിച്ചു.എഎ റഹീം എംപി, എം വിജിൻ എംഎൽഎ, പിഎം ആർഷോ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഷാഫി പറമ്പിൽ എംപി, വികെ ശ്രീകണ്ഠൻ എംപി, ജ്യോതികുമാർ ചാമക്കാല, അബിൻ വർക്കി തുടങ്ങിയവർ മറുവശത്തും ഉണ്ടായിരുന്നു. ബിജെപി നേതാക്കളായ വിവി രാജേഷ്, സിആർ പ്രഫുൽ കൃഷ്ണ, സ്ഥാനാർഥി സി കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന ആവശ്യപ്പെട്ട് എത്തി.



 സ്ഥലത്ത് ആവശ്യത്തിന് പോലീസുകാർ ഉണ്ടായിരുന്നില്ല. പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ രാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തു. കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. മണിക്കൂറുകൾ നീണ്ട സംഘർഷമുണ്ടായി. സിപിഎം ബിജെപി കോൺഗ്രസ് നേതാക്കളെല്ലാം സ്ഥലത്ത് എത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ നടത്തിയ പരിശോധന തെരഞ്ഞെടുപ്പിൻറെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എസിപി അശ്വതി ജിജി പറഞ്ഞു. പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എസിപി വ്യക്തമാക്കി. 



ആരുടേയും പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധന അല്ല ഇതെന്നും എസിപി പറഞ്ഞു.തെരഞ്ഞെടുപ്പിൻറെ ഭാഗമായി എല്ലാ ആഴ്ചയും നടക്കുന്ന പരിശോധന ആണിത്. എപ്പോഴും വനിത പോലീസ് ഉണ്ടാകണമെന്നില്ല, വനിതാ പോലീസ് ഇല്ലാതെ പരിശോധിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ആ മുറി പരിശോധിച്ചില്ല. ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ചത് ഭർത്താവ് കൂടെയുള്ളപ്പോഴാണ്. ഈ ഹോട്ടൽ മാത്രല്ല പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എസിപി പറഞ്ഞു.

Find Out More:

Related Articles: