40 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത നായികമാർ

Divya John
 സിനിമാ ലോകത്ത് ഗോസിപ്പുകൾ സർവ്വ സാധാരണമാണ്‌. 40 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത നായികമാർ വിവാഹവും വിവാഹ മോചനവും എല്ലാം ആഘോഷിക്കുന്നവർക്കിടയിൽ തികച്ചും വ്യത്യസ്തരാണ്. 40 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത നായികമാരെ കുറിച്ചറിയാം നമുക്ക്.  എൺപതുകളിൽ തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിൽ നിറഞ്ഞു നിന്ന നായിക നടിയാണ് നടി സിത്താര. പാദമുദ്ര, നാടുവാഴികൾ, ചമയം, ഗുരു തുടങ്ങിയ മലയാള സിനിമകളിലെ വേഷം ശ്രദ്ധേയമാണ്. 47 വയസ്സ് കഴിഞ്ഞ നടി ഇതുവരെ വിവാഹം ചെയ്തിട്ടില്ല. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്നു എങ്കിലും ഇപ്പോൾ താരം 'സഹോദരി വേഷങ്ങളിൽ' തെലുങ്കിലും തമിഴിലും സജീവമാണ്. ലക്ഷ്മിപ്രിയ എന്ന കനക തമിഴ് നടിയാണെങ്കിലും മലയാളത്തിനും ഏറെ വേണ്ടപ്പെട്ട താരമാണ്. 



   സമീപകാലത്ത് നടി മരണപ്പെട്ടു എന്ന തരത്തിലുള്ള ഗോസിപ്പുകൾ ഉയർന്നു വന്നിരുന്നു. ഗോഡ്ഫാദർ, വിയത്‌നാം കോളനി, നരസിഹം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ കനകയ്ക്കും വയസ്സ് 47 കഴിഞ്ഞു. ഇപ്പോഴും അവിവാഹിതയാണ്. 2000 മുതൽ നടി സിനിമയെ പൂർണമായും അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലുൾപ്പടെ ഒട്ടേറെ മലയാള സിനിമകളുടെ ഭാഗമായ നന്ദിനി നാൽപത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം ചെയ്തിട്ടില്ല. സിനിമകളിൽ നിന്ന് അകലം പാലിച്ചപ്പോഴും നന്ദിനി സീരിയലുകളിൽ സജീവമായിരുന്നു. നല്ല വേഷങ്ങൾ ലഭിച്ചാൽ സിനിമ ചെയ്യും എന്ന് പറഞ്ഞ നന്ദിനി വർഷങ്ങൾക്ക് ശേഷം അനുരാഗ കരിക്കിൻ വെള്ളം എന്ന മലയാള സിനിമയിൽ അതിഥി താരമായി എത്തിയിട്ടുണ്ട്. ഉപേക്ഷിക്കുകയും ചെയ്തു. കരുമാടി കുട്ടന്റെ നന്ദിനിയായിട്ടാണ് മലയാളികൾക്ക് പ്രിയപ്പെട്ട നന്ദിനി മലയാള സിനിമ ലോകത്ത് അരങ്ങേറിയത്.



   അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലുൾപ്പടെ ഒട്ടേറെ മലയാള സിനിമകളുടെ ഭാഗമായ നന്ദിനി നാൽപത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം ചെയ്തിട്ടില്ല. സിനിമകളിൽ നിന്ന് അകലം പാലിച്ചപ്പോഴും നന്ദിനി സീരിയലുകളിൽ സജീവമായിരുന്നു. നല്ല വേഷങ്ങൾ ലഭിച്ചാൽ സിനിമ ചെയ്യും എന്ന് പറഞ്ഞ നന്ദിനി വർഷങ്ങൾക്ക് ശേഷം അനുരാഗ കരിക്കിൻ വെള്ളം എന്ന മലയാള സിനിമയിൽ അതിഥി താരമായി എത്തിയിട്ടുണ്ട്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മി ഗോപാല സ്വാമി ആദ്യകാലങ്ങളിൽ ചെയ്ത മലയാള സിനിമകൾ എല്ലാം മികച്ച വിജയം നേടിയവയാണ്. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ, ജയറാം തുടങ്ങിയവരുടെ പെർഫക്ട് ജോഡിയായ ലക്ഷ്മി 50 വയസ്സ് ആയിട്ടും വിവാഹം ചെയ്തിട്ടില്ല. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. അൻപത് വയസ്സ് ആയിട്ടും ശോഭന വിവാഹം ചെയ്തിട്ടില്ല. ഇനി വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. 




  വിവാഹ ജീവിതം വേണ്ട എന്ന് തീരുമാനിച്ച നടി ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളർത്തുകയായിരുന്നു. ഇപ്പോൾ തന്റെ നൃത്ത ജീവിതവുമായി മുന്നോട്ട് പോകുന്ന നടി, മികച്ച വേഷങ്ങൾ ലഭിച്ചാൽ സിനിമയിൽ അഭിനയിക്കാനും തയ്യാറാണ്. സഹതാര വേഷങ്ങളിൽ സജീവമായ താരമാണ് മായ വിശ്വനാഥ്. 43 വയസാണ് നടിക്ക്. ഇതുവരെ വിവാഹം ചെയ്തിട്ടില്ല. സിനിമകളെക്കാൾ ടെലിവിഷൻ ഷോകളിലൂടെയും സീരിയലുകളിലൂടെയുമാണ് മായ പ്രേക്ഷക ശ്രദ്ധ നേടിയത്.അതുപോലെ തന്നെ മിമിക്രി വേദകളിൽ നിന്നും മലയാള സിനിമയുടെ ഹാസ്യ ലോകത്തേക്ക് കടന്ന് വന്ന നടിയാണ് തസ്‌നി ഖാൻ.  50 വയസ്സായ തസ്‌നി ഖാൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.ഇപ്പോഴും തസ്‌നി സിനിമകളിൽ സജീവമാണ്. ഗോൾഡ് എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Find Out More:

Related Articles: