സർക്കാർ ജീവനക്കാരുടെ ശമ്പളം എടുക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്
സർക്കാർ ജീവനക്കാരുടെ ശമ്പളം എടുക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. ഇത് സർക്കാരിന് കടുത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.സാമ്പത്തിക പ്രതിസന്ധി ജീവനക്കാരുടെ ശമ്പളം പിടിച്ചു വയ്ക്കാനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും. ശമ്പളം മാറ്റി വയക്കുന്നത് ശമ്പളം നിരസിക്കുന്നതിന് തുല്യമാണെന്നും കോടതി വിലയിരുത്തി.
മാറ്റി വയ്ക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇത് തിരികെ നല്‍കുമെന്ന് സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിച്ച പോലെ ഇവിടെ തിരഞ്ഞെടുപ്പിനുള്ള അവസരവുമില്ല. ഇത് ഫലത്തില്‍ വെട്ടികുറയ്ക്കലായി മാറുമെന്ന് ഹര്‍ജികളില്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാർ ഉത്തരവിനെതിരെ എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ സംഘടനയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളും ചേര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഉത്തരവിനെതിരെ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസാണ് നിര്‍ണ്ണായക ഉത്തരവിട്ടത്.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് 8000 കോടി രൂപയുടെ ആവശ്യമാണ് വന്നിരിക്കുന്നത്.
ഇവിടെ ശമ്പള കട്ട് അല്ല താത്കാലികമായി മാറ്റിവയ്ക്കല്‍ മാത്രമാണ് ഇതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. സിപി സുധാകരപ്രസാദ് വാദിച്ചു. സര്‍ക്കാരിന്റെ വാദങ്ങള്‍ എല്ലാം തള്ളിയ ഹൈക്കോടതി ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
പണം എന്തിന് വേണ്ടിയാണ് ചെലവാക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. എന്നാല്‍, സര്‍ക്കാരിന് അപ്പീലിന് പോകുന്നതില്‍ യാതൊരു തടസവുമില്ലെന്ന് കോടതി അറിയിച്ചു. അഞ്ചു മാസത്തേക്ക് ശമ്പളം പിടിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടായിരുന്നത്. ഇതിനാണ് ഇപ്പോള്‍ ഹൈക്കോടതി വിലക്ക് വന്നിരിക്കുന്നത്.
അതേസമയം ലോക്ക് ഡൗണിനോടനുബന്ധിച്ചു വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്‍റെ ഒപ്പ് അപ്ലോഡ് ചെയ്യണം.
ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി നല്‍കും. യാത്രവേളയില്‍ പോലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം വീതം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.